Connect with us

News

നെതന്യാഹുവിന്റെ ജനപ്രീതി ഇടിഞ്ഞു; പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ 15 % മാത്രം

നെതന്യാഹുവിനെതിരെ ഇസ്രാഈലില്‍ ജനരോക്ഷം ഉയരുകയാണ്. ഭൂരിഭാഗം പേരും നെതന്യാഹു പുറത്താകണമെന്ന് ആഗ്രഹിക്കുന്നു.

Published

on

ഗസയിലെ ഇസ്രാഈല്‍ കൂട്ടക്കുരുതി 100 ദിവസം കടന്നിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം 24000 കടന്നിരിക്കുകയാണ്. 1200 പേരാണ് യുദ്ധത്തില്‍ ഇസ്രാഈലില്‍ കൊല്ലപ്പെട്ടത്. കുട്ടികളും പ്രായമായവരുമടക്കം 240 പേരെ തട്ടിക്കൊണ്ടുപോയി.

ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. എന്നാല്‍ നെതന്യാഹുവിനെതിരെ ഇസ്രാഈലില്‍ ജനരോക്ഷം ഉയരുകയാണ്. ഭൂരിഭാഗം പേരും നെതന്യാഹു പുറത്താകണമെന്ന് ആഗ്രഹിക്കുന്നു.

മുന്‍ സര്‍വെകള്‍ അനുസരിച്ച് നെതന്യാഹുവിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ജനുവരി 2ന് നോണ്‍പാര്‍ട്ടിസന്‍ ഇസ്രാഈല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച വോട്ടെടുപ്പിന്റെ ഫലം പ്രകാരം ഹമാസിനെതിരായ യുദ്ധം അവസാനിച്ചതിന് ശേഷവും നെതന്യാഹു അധികാരത്തില്‍ തുടരണമെന്ന് ഇസ്രാഈലികളില്‍ 15% മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.’അദ്ദേഹം ധിക്കാരിയാണ്.

രാഷ്ട്രീയമായി ഇതിനെയും അതിജീവിക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ഇതൊരു വിചിത്രമായ ലക്ഷ്യമാണെന്ന് ഞാന്‍ കരുതുന്നു, താമസിയാതെ അല്ലെങ്കില്‍ പിന്നീട് അദ്ദേഹത്തിന്റെ സമയം അവസാനിച്ചുവെന്ന് സ്വന്തം സഹപ്രവര്‍ത്തകര്‍ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ രാഷ്ട്രീയ വിദഗ്ധനായ അമോത്സ് ആസാഎല്‍ പറയുന്നു.

ഗസയിലെ പോരാട്ടം ഇപ്പോഴും രൂക്ഷമായി തുടരുന്നതിനിടെ രാഷ്ട്രീയ മാറ്റത്തിന് സമീപകാലത്ത് സാധ്യതയില്ല. എന്നാല്‍ നെതന്യാഹു സര്‍ക്കാരിനുള്ളില്‍ തന്നെ ചിലര്‍ അധികാരത്തിനായി കളിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സുരക്ഷാ കാബിനറ്റിനുള്ളിലെ തര്‍ക്കത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഇസ്രാഈലി മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു.

തെരുവുകളില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സജീവമായി തെരഞ്ഞെടുപ്പ് നടത്താന്‍ ആഹ്വാനം ചെയ്തു. ”അദ്ദേഹം അധികാരം വിട്ട് വീട്ടിലേക്ക് പോകാനുള്ള സമയമായി” തെല്‍ അവിവിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ നോവ വെയ്ന്‍പ്രസ് പറഞ്ഞു. ഒക്ടോബര്‍ എട്ടിനു തന്നെ ഇത് സംഭവിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നെതന്യാഹുവിന്റെ കടുത്ത ആരാധകര്‍ പോലും അദ്ദേഹം രാജിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ‘അദ്ദേഹം യുദ്ധം ജയിച്ച് അന്തസ്സോടെ സ്ഥാനമൊഴിയുമെന്ന് ഞാന്‍ കരുതുന്നു’ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അംഗവും റംലയിലെ ഷവര്‍മ സ്റ്റാന്‍ഡ് ഉടമയുമായ യോസി സ്‌റോയ പറഞ്ഞു. ഇവിടെ വച്ചാണ് 15 മാസം മുമ്പ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നെതന്യാഹുവിനെ ‘കിംഗ് ബീബി’ എന്ന ആഹ്‌ളാദത്തോടെ സ്വാഗതം ചെയ്തത്.

kerala

പ്രായത്തട്ടിപ്പ് നടത്തിയ സ്‌കൂളുകള്‍ക്ക് കായികമേളയില്‍ നിന്ന് വിലക്ക് കിട്ടാന്‍ സാധ്യത

മത്സരങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കൂടി കണ്ടെത്തിയതോടെ, ഇത്തരം തട്ടിപ്പില്‍ ഉള്‍പ്പെട്ട സ്‌കൂളുകളെ തന്നെ ഭാവിയിലത്തെ കായികമേളകളില്‍ നിന്ന് വിലക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പ് വിവാദം ശക്തമാകുന്നു. മത്സരങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കൂടി കണ്ടെത്തിയതോടെ, ഇത്തരം തട്ടിപ്പില്‍ ഉള്‍പ്പെട്ട സ്‌കൂളുകളെ തന്നെ ഭാവിയിലത്തെ കായികമേളകളില്‍ നിന്ന് വിലക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു.

തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഏറ്റവും പുതിയതായി തിരിച്ചറിഞ്ഞത്. ഈ സംഭവത്തിന് മുമ്പ് ദേശീയ സ്‌കൂള്‍ മീറ്റിനുള്ള ക്യാമ്പില്‍ നിന്നും പ്രായ തട്ടിപ്പില്‍പെട്ട രണ്ട് അത്‌ലറ്റുകളെ പുറത്താക്കിയിരുന്നു. തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ സീനിയര്‍ വിഭാഗം റിലേ ടീം അംഗമായ പ്രേം ഓജയും പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ സബ് ജൂനിയര്‍ 100 മീറ്റര്‍ താരമായ സഞ്ജയും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നേടിയ മെഡലുകള്‍ തമ്മില്‍ പരിശോധിച്ചപ്പോള്‍, ഇവര്‍ ഉപയോഗിച്ച ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

മികവുള്ള മറുനാടന്‍ താരങ്ങളുടെ ജനനത്തീയതിയില്‍ മാറ്റം വരുത്തി, സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മത്സരിക്കാന്‍ യോഗ്യരായി കാണിച്ചതാണ് കണ്ടെത്തിയ തട്ടിപ്പിന്റെ രീതി. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബന്ധപ്പെട്ട സ്‌കൂള്‍ ഭരണകൂടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്ക് രൂപം ലഭിക്കുന്നത്.

Continue Reading

kerala

ടിവി റേറ്റിങ് അട്ടിമറിക്കാന്‍ മലയാളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്‍കി; പരാതി ലഭിച്ചതായി ഡിജിപി

സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെ.ടി.എഫ്) പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Published

on

ടെലിവിഷന്‍ റേറ്റിങ് അട്ടിമറിക്കാന്‍ ബാര്‍ക്കിലെ ജീവനക്കാരെ കോടികള്‍ കോഴ നല്‍കി മലയാളത്തിലെ ഒരു ചാനല്‍ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെ.ടി.എഫ്) പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ബാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനല്‍ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തെളിവുകള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു. നേരത്തെ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി മീഡിയവണ്ണും ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക്ക് ജീവനക്കാരനിലേക്ക് എത്തിയെന്നാണ് ശ്രീകണ്ഠന്‍ നായരുടെ പരാതി. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ട്. ബാര്‍ക്ക് ജീവനക്കാരനും ആരോപണവിധേയനായ ചാനല്‍ ഉടമയും തമ്മില്‍ നടന്ന വാട്‌സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോര്‍ ചാനല്‍ പുറത്തുവിട്ടു. കൂടാതെ യൂട്യൂബ് വ്യൂവര്‍ഷിപ്പില്‍ തട്ടിപ്പു നടത്താനും ആരോപണവിധേയനായ ചാനല്‍ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോര്‍ ആരോപിച്ചു.

ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളാണ് ട്വന്റിഫോര്‍ ന്യാസ് ചാനല്‍ പുറത്തുവിട്ടത്. സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

Trending