Connect with us

EDUCATION

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; ബാബരി മസ്ജിദ് ബാനറിന് തീയിട്ടു

പൂനെയിലെ വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നുള്ള 15ഓളം പേരാണ് ക്യാമ്പസില്‍ അതിക്രമിച്ചുകയറിയത്.

Published

on

ബാബരി മസ്ജിദ് തകര്‍ത്തത് ഭരണഘടനക്ക് എതിരാണെന്ന ബാനര്‍ ക്യാമ്പസില്‍ ഉയര്‍ത്തിയതിന് പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍  ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം.

എഫ്.ടി.ഐ.ഐ സ്റ്റുഡന്റസ് അസോസിയേഷനാണ് ബാനര്‍ ഉയര്‍ത്തിയത്. ഹിന്ദുത്വ സംഘടനകള്‍ ബാനറിന് തീവെച്ചുവെന്ന് ഡെക്കാന്‍ ജിംഖാന പൊലീസ് പറയുന്നു. ക്യാമ്പസില്‍ നേരത്തെ രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ജനുവരി 23ന് ഉച്ചക്ക് 1.30നാണ് സംഭവം.

‘പ്രാഥമിക അന്വേഷണത്തില്‍ മനസിലായത് ക്യാമ്പസില്‍ എഫ്.ടി.ഐ.ഐ. സ്റ്റുഡന്റസ് അസോസിയേഷന്‍ ബാനര്‍ ഉയര്‍ത്തിയെന്നാണ്. ബാബരി മസ്ജിദ് -രാം ജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ഫോട്ടോകളുടെയും സിനിമയുടെയും പ്രദര്‍ശനവും നടത്തിയിരുന്നു,’ പൊലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം ഒരുകൂട്ടം പൊലീസുകാരെ ക്യാമ്പസിനകത്തും പുറത്തും വിന്യസിച്ചിട്ടുണ്ട്. പൂനെയിലെ വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നുള്ള 15ഓളം പേരാണ് ക്യാമ്പസില്‍ അതിക്രമിച്ചുകയറിയത്.

എങ്ങനെയാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്ന് ചോദിച്ച സംഘം സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ബാനറിന് തീവെക്കുകയും ചെയ്ത സംഘം അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം ബാനര്‍ സ്ഥാപിച്ചതിന് എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ചിലര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ സംഘത്തെ മര്‍ദിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

EDUCATION

എസ്.എസ്.എൽ.സി പരീക്ഷ രീതി മാറും; പേപ്പർ മിനിമം മാർക്ക് രീതി നടപ്പാക്കും

40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

Published

on

എസ്.എസ്.എല്‍.സി പരീക്ഷയുടെ രീതി മാറുന്നു. 2025 മുതല്‍ ഹയര്‍സെക്കന്‍ഡറിയിലേതുപോലെ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് പേപ്പര്‍ മിനിമം രീതി. 40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

എസ്എസ്എല്‍സിക്ക് 99.69 ശതമാനമാണ് വിജയം. 4,25,563 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 71,831 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം കൂടുതലുള്ള ജില്ല കോട്ടയം(99.92%); കുറവ് തിരുവനന്തപുരം(99.08%). പാലാ വിദ്യാഭ്യാസ ജില്ലക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. പരീക്ഷകള്‍ പൂര്‍ത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്.

പുനര്‍മൂല്യനിര്‍ണയത്തിന് നാളെമുതല്‍ അപേക്ഷിക്കാം. സേ പരീക്ഷ മേയ് 28 മുതല്‍. മേയ് 16 മുതല്‍ 25 വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

വൈകുന്നേരം നാല് മുതല്‍ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും റിസള്‍ട്ടുകള്‍ ലഭിച്ചു തുടങ്ങും.

Continue Reading

EDUCATION

ആയുർവേദ പി.ജി പ്രവേശന പരീക്ഷയിൽ നിന്ന് മലയാളികൾ പുറത്ത്

ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് നിർബന്ധമാണെന്നും എന്നാൽ അത് 2024 ജൂൺ 30 നകം പൂർത്തിയാക്കിയിരിക്കണമെന്നുമുള്ള വ്യവസ്ഥയാണ് പൊല്ലാപ്പായിരിക്കുന്നത്.

Published

on

കേരളത്തിലെ ആയിരക്കണക്കിന് ആയുർവേദ ബിരുദധാരികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കേന്ദ്രഏജൻസി . ആയുർവേദ ബിരുദാനന്തര ബിരുദ (പി. ജി ) പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്തതാണ് പ്രശ്നം. ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് നിർബന്ധമാണെന്നും എന്നാൽ അത് 2024 ജൂൺ 30 നകം പൂർത്തിയാക്കിയിരിക്കണമെന്നുമുള്ള വ്യവസ്ഥയാണ് പൊല്ലാപ്പായിരിക്കുന്നത്.

2018 ബാച്ചിലെ ബിരുദ വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തിയാകാൻ ഒരു വർഷം അധികമെടുത്തതാണ് ഇൻ്റേൺഷിപ്പ് വൈകാൻ കാരണമായത്. ഇത് കോ വിഡ് കാരണം കോളേജുകൾ അടച്ചിട്ടത് മൂലമായിരുന്നു. കേരളത്തിൽ ഈ വർഷം സെപ്തംബറിലാണ് 2018 ബാച്ചുകാരുടെ ഇൻ്റേൺഷിപ്പ് പൂർത്തിയാകുകയുള്ളൂ. ഫലത്തിൽ ഈ വർഷത്തെ പി.ജി. പ്രവേശന പരീക്ഷ എഴുതാൻ കഴിയാതാകുകയും ഒരു വർഷം ഇവർക്ക് നഷ്ടപ്പെടുകയും ചെയ്യും.

ജൂലൈ ആറിനാണ് ഈ വർഷത്തെ പി.ജി എൻട്രൻസ് . അപേക്ഷാ തീയതി അവസാനിക്കുന്നത് മെയ് 15നും .വിഷയത്തിൽ കേന്ദ്ര നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസിക്ക് (എൻ.ടി.എ ) പരാതി നൽകുമെന്ന് കേരള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.സി അജിത്കുമാർ അറിയിച്ചു.

Continue Reading

EDUCATION

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ എ പ്ലസുമായി വീണ്ടും മലപ്പുറം ജില്ല

4934 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

Published

on

2024 മാർച്ചിലെ എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം പ്രഖ്യാപിച്ചു. ആകെ 99.69 ശതമാനം പേർ വിജയിച്ചു. 71831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

ഇത്തവണയും കൂടുതല്‍ എ പ്ലസുമായി മലപ്പുറം ജില്ലയാണ് മുമ്പില്‍. 11974 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്.

892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അൺ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്‌. ക​ഴി​ഞ്ഞ വ​ർ​ഷം 99.7 ശ​ത​മാ​ന​ത്തോ​ടെ റെ​ക്കോ​ഡ്‌ വി​ജ​യ​മാ​ണ്‌ ഉ​ണ്ടാ​യ​ത്‌.

Continue Reading

Trending