Connect with us

kerala

കെപിസിസി മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രആഭ്യന്തര മന്ത്രാലയം

കെ മുരളീധരന്‍ എം പി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് നടപടി.

Published

on

കെപിസിസി മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി. കെ മുരളീധരന്‍ എം പി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കര്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശം.

ഇക്കഴിഞ്ഞ ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് കെപിസിസി നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് നടപടി. ഈ വിഷയത്തില്‍ ഡിസംബര്‍ 28നാണ് കെ മുരളീധരന്‍ എം പി താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ചൂണ്ടികാണിച്ച് കത്തയച്ചത്.

സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ നേതാക്കളടക്കമുണ്ടായിരുന്ന വേദിയിലേക്ക് ടിയര്‍ ഗ്യാസ് ഷെല്‍ എറിഞ്ഞ് പൊലീസ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

ഡിജിപി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസ് നിലനില്‍ക്കുന്നുണ്ട്. വി ഡി സതീശന്‍, ശശി തരൂര്‍ അടക്കമുള്ളവരും പ്രതികളാണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

EDUCATION

അറബിക്കിൽ 200 ൽ 200 മാർക്ക്: അരുന്ധതിയുടെ എപ്ലസ് നേട്ടത്തിന് തിളക്കമേറെ 

മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി
അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഹയർ സെക്കണ്ടറി പരീക്ഷയിൽ ‘അറബിക്കിൽ 200 ൽ 200 മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സി.എസ്.അരുന്ധതിയുടെ വിജയത്തിന് തിളക്കമേറെ . മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി
അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.

പള്ളിപ്പുറം യു.പി.സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ തന്നെ എല്ലാ വിഷയങ്ങളെയും പോലെ ഒരു ഭാഷ എന്ന നിലയിൽ അറബിക് കൂടി പഠിക്കണമെന്ന അച്ചൻ സുരേഷിൻ്റെ താൽപര്യപ്രകാരം അറബിക് പാഠപുസ്തകം കൂടി വാങ്ങി പഠിച്ച് തുടങ്ങിയ അരുന്ധതി എൽ.പി.തലത്തിൽ തന്നെ അറബിക് നന്നായി എഴുതാനും വായിക്കാനും പഠിച്ചു.അതോടെ ഒന്നാം ഭാഷയായി അറബിക് തുടർന്ന് പഠിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഏഴാം ക്ലാസിൽ നിന്ന് യു.എസ്.എസും എട്ടാം ക്ലാസിൽ നിന്ന് എൻ.എം.എം.എസും നേടിയതോടെ അറബിയിൽ കൂടുതൽ താൽപര്യമായി. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവും ഏറെ സഹായകരമായി.

എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലും പഠനം തുടർന്നത്.2022 ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അരുന്ധതി പാഠ്യേതര മേഖലയിലും മികവ് പുലർത്തി ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .

അറബിക് കലാമേളകളിൽ സ്ഥിരമായി പങ്കെടുത്തു. യു.പി.തലം അറബിക് മോണോ ആക്ടിൽ സബ് ജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, അറബിക് ഗ്രൂപ്പ് ഗാനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.ശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൽ എൽ.പി. മുതൽ പ്ലസ്ടു വരെ സബ് ജില്ലാതലത്തിൽ എ.ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ യു.പി.തലത്തിൽ എ.ഗ്രേഡ്, ജില്ലാ സ്കൂൾ കലാമേളയിൽ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡ്, സംസ്ഥാന കേരളോൽസവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട്.

യു പി.ഹൈസ്കൂൾ അറബി അധ്യാപകരായ ഹഫ്സത്ത്, ജമീല, സഫിയ, ജൗഹറ, റിയാസ് അൻവർ എന്നിവർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നതായി അരുന്ധതി പറഞ്ഞു. മൂന്ന്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങളായ അന്വയ്, അനവദ്യ എന്നിവരും അറബി പഠിക്കുന്നുണ്ട്.

Continue Reading

kerala

സിപിഎം വര്‍ഗീയ പ്രചാരണം; വടകരയില്‍ ഇന്ന് യുഡിഎഫ്-ആര്‍എംപി ജനകീയ ക്യാമ്പയിന്‍

കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

Published

on

വടകര:വടകരയില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ്- ആര്‍എംപി ജനകീയ ക്യാമ്പയിന്‍ ഇന്ന്. കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വര്‍ഗീയതയ്ക്കെതി രെ നാട് ഒരുമിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിനൊപ്പം ആര്‍എംപിയും പരിപാടിയുടെ ഭാഗമാകും.

തിരഞ്ഞടുപ്പില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനൊപ്പം വര്‍ഗീയ പ്രചാരത്തിന് നേത്യത്വം നല്‍കിയത് സിപിഎമ്മാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് യുഡിഎഫ്.

വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എസ്പി ഓഫീസ് മാര്‍ച്ചും നടത്തിയിരുന്നു.

Continue Reading

kerala

ചന്ദ്രിക എജ്യു എക്‌സൽ സീസൺ 3 ലോഗോ പ്രകാശനം ചെയ്തു

ചന്ദ്രികയും ഐ.ഇ.എഫ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Published

on

മലപ്പുറം: ചന്ദ്രിക എജു എക്സല്‍- വിദ്യാഭ്യാസ പ്രദര്‍ശനവും ഹയര്‍സെക്കന്ററി, എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും മെയ് 14ന് കോഴിക്കോട് ആരംഭിക്കും. തുടര്‍ന്ന് മഞ്ചേരി, തിരൂര്‍, പട്ടാമ്പി, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലും പരിപാടി നടക്കും. ചന്ദ്രികയും ഐ.ഇ.എഫ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ വിജയം നേടിയ 50 ലേറെ പ്രഗത്ഭര്‍ വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും.

അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഉപരിപഠനത്തിന് അന്തര്‍ദേശീയ-ദേശീയതലത്തില്‍ മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള വഴികളും സ്‌കോളര്‍ഷിപ്പുകളെ കുറിച്ചും വിശദമായ വിവരങ്ങള്‍ പരിപാടി യില്‍ വിദ്യാര്‍ഥികളുമായി പങ്കുവെക്കും.

പരിപാടിയുടെ ലോഗോ ചന്ദ്രിക മാനേജിങ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എലന്‍സ്‌ലേണിങ്‌സ്‌ ഡയറക്ടര്‍ അരുണ്‍ കുമാറിന് കൈമാറി പ്രകാശനം ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. ഐ.ഇ.എഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജിതിന്‍രാജ് തട്ടാരക്കല്‍, ഉമ്മര്‍ പാണ്ടികശാല, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, നജീബ് ആലുക്കല്‍, കെ. എം. സല്‍മാന്‍ പങ്കെടുത്തു.

 

Continue Reading

Trending