Connect with us

kerala

തദ്ദേശ ദിനത്തിൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് വിദ്യാർത്ഥികൾ

മലപ്പുറം കൂട്ടിലങ്ങാടി ഗവ:യു .പി .സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് വിദ്യാർത്ഥികളാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചത്

Published

on

മലപ്പുറം: തദ്ദേശ ദിനത്തിൽ മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗവ:യു.പി.സ്കൂൾ വിദ്യാർത്ഥികൾ കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.
സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിലാണ് പടിഞ്ഞാറ്റുമുറിയിലുള്ള പഞ്ചായത്ത് ഓഫീസിൽ സന്ദർശനം നടത്തിയത്.

പഞ്ചായത്തംഗങ്ങൾ ചേർന്ന് വിദ്യാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു. പഞ്ചായത്തിലെ വിവിധ സെക്ഷനുകൾ, അനുബന്ധ സ്ഥാപനങ്ങളായ കൃഷിഭവൻ, മൃഗാശുപത്രി, ആയുർവേദ ആശുപത്രി, ഐ.സി.ഡി.എസ്, വി.ഇ.ഒ, തൊഴിലുറപ്പ് പദ്ധതി ,പൊതുമരാമത്ത് വിഭാഗം, കുടുംബശ്രീ തുടങ്ങിയ ഓഫീസുകൾ സന്ദർശിച്ചു.

പ്രാദേശിക സർക്കാറുകളുടെ പ്രവർത്തനം, പഞ്ചായത്ത് ഭരണസംവിധാനം പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ച് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.സൈഫുദ്ദീൻ, വി.കെ.ജലാൽ, അംഗങ്ങളായ എ.അബ്ദുൽ മാജിദ്, സി.കെ.നാസർ, എ.അയ്യപ്പൻ മാനു, കെ.പി.ഹംസ, പി.മുസ്തഫ, അസിസ്റ്റൻറ് സെക്രട്ടറി മുരളി ,അസിസ്റ്റൻ്റ് എഞ്ചിനീയർ എസ്.ജിതേഷ്, സി.ഡി.എസ് അധ്യക്ഷ എം.രസ് ന, ഹെഡ് ക്ലർക്ക് സുർജിത് എന്നിവരുമായി
വിദ്യാർത്ഥികൾ സംവദിച്ചു.

പ്രധാനാധ്യാപകൻ വി.അബ്ദുൽ അസീസ്, എസ്.എം.സി.ചെയർമാൻ റഊഫ് കൂട്ടിലങ്ങാടി, അധ്യാപകരായകെ.മുഹമ്മദ് ബഷീർ, പി.അനീഷ, കെ.വി.സവിത,ശ്രീജ .ഷീന, ഗീതു എന്നിവർ നേതൃത്വം നൽകി.

crime

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10 വർഷം തടവും 25,000 രൂപയും ശിക്ഷ വിധിച്ചു

Published

on

 പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്തിന് ജീവപര്യന്തവും 10 വർഷം തടവും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് 10 വർഷം തടവും 25,000 രൂപയും ശിക്ഷ വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കേസിൽ നിർണായകമായി.

2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

29 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയായിരുന്നു കൊലയ്ക്ക് പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. മൂന്ന് ഫോറൻസിക് വിദഗ്ധരെയും പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയിരുന്നു.

Continue Reading

kerala

കേരളാ പൊലീസിൽ ആത്മഹത്യ കൂടുന്നു; കാരണങ്ങൾ അമിത ജോലിഭാരം,വിഷാദം, സമ്മർദ്ദം

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാത്രം 69 പോലീസുദ്യോഗസ്ഥര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.

Published

on

സംസ്ഥാനത്ത് പൊലീസില്‍ ആത്മഹത്യ കൂടുന്നതായി റിപ്പോര്‍ട്ട്. വിഷാദരോഗവും ജോലി സമ്മര്‍ദവുമാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാത്രം 69 പൊലീസുദ്യോഗസ്ഥര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.

അമിത ജോലിഭാരത്തെത്തുടര്‍ന്നും ജോലി സമ്മര്‍ദ്ദത്തെത്തുടര്‍ന്നും സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ എണ്ണം കൂടുകയാണ്. പൊലീസുദ്യോഗസ്ഥരെ വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനങ്ങളും ഫലപ്രദമാകുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന പൊലീസ് ഉന്നത തല യോഗത്തില്‍ അവതരിപ്പിച്ച കണക്കാണ് അവസാനമായി ഉള്ളത്. അതിന് ശേഷവും പൊലീസില്‍ ആത്മഹത്യകള്‍ നടന്നു.

2019 ജനുവരി മുതല്‍ 2023 ആഗസ്ത് വരെയുള്ള കണക്കാണ് അന്ന് അവതരിപ്പിച്ചത്. ഇത് പ്രകാരം 2019 ല്‍ 18 പേരും 2020 10 പേരും 2021 ല്‍ 8 പേരും 2022 ല്‍ 20 പേരും 2023 ല്‍ 13 പേരും ആത്മഹത്യ ചെയ്തതായാണ് കണക്ക്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ. ഇവിടെ 10 പേരാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴയിലും എറണാകുളം റൂറലിലും 7 പേര്‍ വീതം ജീവനൊടുക്കി.

കുടുംബപരമായ കാരണങ്ങളാല്‍ 30 പേരാണ് ആത്മഹത്യ ചെയ്തത്. ആരോഗ്യ കാരണങ്ങളാല്‍ 5 പേരും വിഷാദ രോഗത്താല്‍ 20 പേരും ജോലി സമ്മര്‍ദ്ദത്താല്‍ 7 പേരും സാമ്പത്തീക കാരണങ്ങളാല്‍ 5 പേരും ആത്മഹത്യ ചെയ്തതതായാണ് റിപ്പോര്‍ട്ടില്‍ അന്ന് പറഞ്ഞത്. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ലെന്നും അന്ന് പറഞ്ഞിരുന്നു.

Continue Reading

kerala

ലൈൻ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

ഷോക്കേല്ക്കാനുള്ള കാരണം അറിയാൻ വകുപ്പ് തല പരിശോധന നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അനൂപ് പറഞ്ഞു.

Published

on

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ശാസ്താം കോട്ട സ്വദേശി പ്രദീപ് ആണ് മരിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നിടയിലാണ് ഷോക്കേറ്റത്. രാവിലെ 10.30നായിരുന്നു ദാരുണമായ സംഭവം. ലാഡറിൽ സേഫ്റ്റി ബെൽറ്റിൽ തൂങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം. പ്രദീപ് 15 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു. ഷോക്കേല്ക്കാനുള്ള കാരണം അറിയാൻ വകുപ്പ് തല പരിശോധന നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അനൂപ് പറഞ്ഞു.

Continue Reading

Trending