Connect with us

kerala

‘പിണറായി വിജയൻ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ ആഭ്യന്തര മന്ത്രിയാക്കണം’; അറസ്റ്റിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ രാഹുൽ വിമർശിച്ചത്.

Published

on

കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ രാഹുൽ വിമർശിച്ചത്.

വിജയൻ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്താൽ വിരണ്ട് പോകുന്നവരല്ല കോൺഗ്രസുകാരെന്നും രാഹുൽ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

അ​ടി​മാ​ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ദി​ര​ എന്ന 74കാരി കൊല്ലപ്പെട്ട സംഭവത്തിനെതിരെ കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ൽ വൻ പ്ര​തി​ഷേ​ധ​മാണ് അരങ്ങേറിയത്. മൃ​ത​ദേ​ഹവുമായാണ് പ്രതിഷേധിച്ചത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം മോ​ർ​ച്ച​റി​യി​ൽ പ്ര​വേ​ശി​ച്ച ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷി​യാ​സ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ, യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കും​പും​റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെത്തിച്ച് കൊ​ച്ചി- ധ​നു​ഷ്​​കോ​ടി ദേ​ശീ​യ​പാ​ത​ ഉ​പ​രോ​ധി​ക്കുകയും ചെയ്തു.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ശേ​ഷം മ​തി പോ​സ്റ്റ്മോ​ർ​ട്ട​മെ​ന്ന് ഇ​ന്ദി​ര​യു​ടെ കു​ടും​ബ​വും അ​റി​യി​ച്ചു. പൊ​ലീ​സും നേ​താ​ക്ക​ളും ത​മ്മി​ൽ വാ​ക്​​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​ൻ​ക്വ​സ്റ്റി​ന് വെ​ച്ച മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധ​ത്തി​നി​റ​ങ്ങു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ഡി.​സി.​സി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ്​ ഷി​യാ​സ്​ ഡി​വൈ.​എ​സ്.​പി​യെ പി​ടി​ച്ചു​ത​ള്ളി. ന​ടു​റോ​ഡി​ൽ മൃ​ത​ദേ​ഹ​ത്തെ അ​പ​മാ​നി​ച്ച​തി​ന് പൊ​ലീ​സ് ക​ണ​ക്കു​പ​റ​യേ​ണ്ടി വ​രു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് ക​യ​ർ​ത്തു. മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷ​മേ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ച പൊ​ലീ​സ് കൂ​ട്ട​മാ​യി എ​ത്തി മൃ​ത​ദേ​ഹം വെ​ച്ച ഭാ​ഗം വ​ള​ഞ്ഞു. ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി അ​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ളെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. സമരപ്പന്തൽ പൊളിച്ചുനീക്കി. മൃ​ത​ദേ​ഹം ന​ഗ​ര​ത്തി​ലൂ​ടെ സ്ട്രെ​ച്ച​റി​ൽ വ​ലി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് എ​ത്തി​ച്ച് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, മ​രി​ച്ച ഇ​ന്ദി​ര​യു​ടെ സ​ഹോ​ദ​ര​ൻ സു​രേ​ഷ് എ​ന്നി​വ​ർ​ക്ക് പൊ​ലീ​സ് ന​ട​പ​ടി​ക്കി​ടെ പ​രി​ക്കേ​റ്റു. യു.​ഡി.​എ​ഫ് എം.​എ​ൽ.​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ കോ​ത​മം​ഗ​ലം ഗാ​ന്ധി സ്​​ക്വ​യ​റി​ൽ ഉ​പ​വാ​സം ആ​രം​ഭി​ച്ചു. ഇതിനിടെയാണ് മാ​ത്യു കു​ഴ​ൽ​നാ​ട​നെയും മു​ഹ​മ്മ​ദ്​ ഷി​യാ​സിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോള്‍ അമീബ ശരീരത്തില്‍ എത്തിയതെന്ന് സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending