india
മുസ്‌ലിം ഉടമസ്ഥതയിലുള്ള സർവകലാശാലയിലെ വിദ്യാർത്ഥികൾ സർക്കാർ ജോലിക്ക് അപേക്ഷിക്കരുത്; അസം മുഖ്യമന്ത്രി
അവർക്ക് അസം സംസ്ഥാന സർക്കാരിന്റെ തസ്തികയിലേക്ക് മത്സരിക്കണമെങ്കിൽ മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടതായി വരും,’ അദ്ദേഹം പ്രസ്താവിച്ചു.
മേഘാലയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള സർവകലാശാലയിലെ വിദ്യാർത്ഥികൾ അസം സംസ്ഥാന സർക്കാർ ജോലി തസ്തികയിലേക്ക് അപേക്ഷിക്കുന്നത് തടയാൻ ശ്രമിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
‘മേഘാലയയിലെ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികളെ അസം സംസ്ഥാന സർക്കാരിലെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തുന്നതാണ്. അവർക്ക് അസം സംസ്ഥാന സർക്കാരിന്റെ തസ്തികയിലേക്ക് മത്സരിക്കണമെങ്കിൽ മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടതായി വരും,’ അദ്ദേഹം പ്രസ്താവിച്ചു.
അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള ബംഗാളി വംശജനായ മുസ്‌ലിം വിഭാഗത്തിൽ പെട്ട മഹ്ബുബുൾ ഹോക്കിൻ്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ഫൗണ്ടേഷനാണ് മേഘാലയിൽ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാല നടത്തുന്നത്. മേഘാലയിലെ റി ഭോയ് ജില്ലയിലാണ് സ്വകാര്യ സർവ്വകലാശാല പ്രവർത്തിക്കുന്നത്.
ആഗസ്റ്റ് 5 ന് ഗുവാഹത്തിയിലുണ്ടായ വെള്ളപ്പൊക്കത്തിന് സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയാണ് ഉത്തരവാദികളെന്ന് ഈ മാസം ആദ്യം ശർമ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പരാമർശം.
നഗരത്തിലെ മരങ്ങൾ വെട്ടിയും കുന്നുകൾ ഇടിച്ച് നിരത്തിയുമാണ് അവർ സർവകലാശാല നിർമിച്ചതെന്നും സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല പ്രളയ ജിഹാദ് ഉണ്ടാക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുൻ പ്രസ്താവന. വെള്ളപ്പൊക്കം ഉണ്ടായ ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്ത് നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയാണ് കാമ്പസ്.
മേഘാലയിലെ വിദ്യാർത്ഥികൾ സർക്കാർ തസ്തികകയിൽ മത്സരിക്കുന്നതിനാൽ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
‘ഗുവാഹത്തിയിലെയും ദിബ്രുഗഢ് സർവകലാശാലയിലെയും ഞങ്ങളുടെ വിദ്യാർത്ഥികൾ ഇതുമൂലം കഷ്ടപ്പെടുന്നു. അവർ അസമിലെ സർക്കാർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇത് പരിശോധിക്കാൻ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടത്. മേഘാലയ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് അസമിൽ ജോലി വേണമെങ്കിൽ, അവർ മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടി വരും,’ ശർമ പറഞ്ഞു.
അതോടൊപ്പം മേഘാലയിൽ നിന്നുള്ള വെള്ളം തന്റെ സംസ്ഥാനത്തേക്ക് ഒഴുകി വരുന്നതിനെക്കുറിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയോയോട് താൻ ആശങ്ക ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘നെതർലൻഡ്‌സിൽ നിന്നുള്ള ഒരു വിദഗ്ധ സമിതിക്ക് ഇവിടെ ഡീപോർ ബീൽ തടാകത്തിലേക്ക് വെള്ളം തിരിച്ചുവിടാൻ ചുമതല നൽകിയിട്ടുണ്ട്. റൂർക്കിയിലെയും ഗുവാഹത്തിയിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസിൽ നിന്നുള്ള വിദഗ്‌ധരെക്കൊണ്ട് ഇക്കാര്യം പരിശോധിപ്പിക്കും,’ ശർമ പറഞ്ഞു.
ജോറാബത്തിൽ നിന്നുള്ള വെള്ളത്തിൻ്റെ പ്രശ്‌നം ചർച്ച ചെയ്യാൻ മേഘാലയയിലെയും അസമിലെയും സർക്കാരുകൾക്കിടയിൽ ഒരു സംയുക്ത സമിതി രൂപീകരിക്കാൻ കോൺറാഡ് സാങ്മ നിർദേശിച്ചിട്ടുണ്ട്.
india
ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടിച്ചു; നാല് പേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
ദുരന്തത്തില്‍ നാല് പേര്‍ മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും തീപിടിത്ത ദുരന്തം. തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാറില്‍ സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടത്തിലാണ് ഇന്നലെ വന്‍ തീപിടിത്തം ഉണ്ടായത്. ദുരന്തത്തില്‍ നാല് പേര്‍ മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫുട്ട്വെയര്‍ കടയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടര്‍ന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരം അറിയിച്ചെങ്കിലും, സംഘം സ്ഥലത്തെത്തുംമുമ്പ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശക്തമായി കത്തിയതിനെ തുടര്‍ന്ന് മറ്റ് രണ്ട് മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി പരിശ്രമം തുടരുകയാണ്.
കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സ്ഥിരമാണെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
india
യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന്‍ വെടിവെച്ചുകൊന്നു
അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.
ഉത്തര്‍ പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന്‍ വെടിവെച്ചുകൊലപ്പെടുത്തി. അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.
സോനു പേയിങ് ഗസ്റ്റായി താമസിക്കുന്ന നോയ്ഡ ഫേസ് 2 ഏരിയയില്‍ വെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ കൃഷ്ണയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സോനുവിന്റെ മുറിയില്‍ കൃഷ്ണ ചെല്ലുകയും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ യുവതിക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് സെന്‍ട്രല്‍ നോയ്ഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.
മുന്‍പ് ഒരു ഫാക്ടറിയില്‍ സോനുവും കൃഷ്ണയും ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ആ സമയത്ത് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഈയടുത്ത് വീട്ടുജോലിക്കാണ് സോനു പൊയ്‌ക്കൊണ്ടിരുന്നത്. തന്നെ വിവാഹം കഴിക്കാന്‍ സോനുവിനോട് കൃഷ്ണ കുറച്ചുകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഈ ആവശ്യം സോനു നിരാകരിച്ചു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Film
IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്‍ഹാന്‍, തന്റെ ജെഫ്‌റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി
ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന്‍ താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്‍ഹാന്‍, തന്റെ ജെഫ്‌റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്‌ലോറിന്‍ ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്‍ഹാന്‍ അവതരിപ്പിച്ച ജെഫ്‌റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന്‍ താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്‍, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്‍, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala14 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

