india
നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശിവജിയുടെ പടുകൂറ്റന്‍ പ്രതിമ തകര്‍ന്നുവീണു; ബാക്കിയായത് കാല്പാദം മാത്രം- വിഡിയോ
ശിവജിയെ ആരാധനയോടെ കാണുന്ന വിശ്വാസികള്‍ക്കിടയില്‍ സംഭവം കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.

മോദി അടുത്തിടെ അനാച്ഛാദനം ചെയ്ത മറാത്താ രാജാവ് ഛത്രപതി ശിവജിയുടെ പടുകൂറ്റന്‍ പ്രതിമ തകർന്നടിഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ സ്ഥാപിച്ച 35 അടി ഉയരമുള്ള പ്രതിമയാണ് തകര്‍ന്നത്. ശരീരഭാഗം മൊത്തം തകര്‍ന്നടിഞ്ഞ പ്രതിമയുടെ കാല്പാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തില്‍ ബാക്കിയായത്.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ തകര്‍ന്നു വീഴുകയായിരുന്നു. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇതാണോ പ്രതിമ തകരാന്‍ കാരണമെന്ന് പരിശോധിക്കും.
देशाचे पंतप्रधान जेंव्हा एखाद्या स्मारकाचे तथा वास्तूचे उद्घाटन करतात तेंव्हा त्याचे काम दर्जेदारच असेल जनतेला खात्री असते. परंतु सिंधुदुर्गातील मालवण येथील राजकोट किल्ल्यावर उभारलेला छत्रपती शिवाजी महाराज यांचा पुतळा वर्षभरातच कोसळला. हा छत्रपती शिवरायांचा अवमान आहे. विशेष… pic.twitter.com/sCwo9eVMbK
— Supriya Sule (@supriya_sule) August 26, 2024
പ്രതിമ തകര്‍ന്നതിനെത്തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താന്‍ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും പ്രതിമ സന്ദര്‍ശിച്ചു. ഇത്രപെട്ടെന്ന് പ്രതിമ തകര്‍ന്നതോടെ കോടികള്‍ ചെലവിട്ട നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം, ശിവജിയെ ആരാധനയോടെ കാണുന്ന വിശ്വാസികള്‍ക്കിടയില്‍ സംഭവം കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. എഞ്ചിനീയര്‍മാരും വിദഗ്ധരുമടങ്ങുന്ന സംഘം പ്രതിമയുടെ ഘടനയും അടിത്തറയും പരിശോധിക്കും. നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം, നിര്‍മ്മാണ രീതി, പാരിസ്ഥിതിക സ്വാധീനം തുടങ്ങിയവ പ്രാഥമിക ഘട്ടത്തില്‍ പരിശോധിക്കും.
india
രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചതായി സൂചന
ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം.

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം. വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. അപകട കാരണം വ്യക്തമല്ല.
india
പറന്നുയര്‍ന്നതിന് പിന്നാലെ പക്ഷിയിടിച്ചു; അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം
രാവിലെ 8.42 ന് പറ്റ്നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

പറന്നുയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.42 ന് പറ്റ്നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പറ്റ്നയിലെ ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു.
പറ്റ്ന വിമാനത്താവളത്തില്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ റണ്‍വേയില്‍ ഒരു ചത്ത പക്ഷിയെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.’ഒരു എഞ്ചിനിലെ വൈബ്രേഷന്‍ കാരണം വിമാനം പറ്റ്നയിലേക്ക് തിരികെ വരാന്‍ നിര്‍ദേശിച്ചിതായി അപ്രോച്ച് കണ്ട്രോള് യൂണിറ്റില്‍ നിന്ന് സന്ദേശം ലഭിച്ചു. വിമാനം റണ്‍വേ 7 ല്‍ 0903 ഐഎസ്ടി ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്,’ എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.
india
അഹമ്മദാബാദ് വിമാനാദുരന്തം; 19 മൃതദേഹങ്ങള്‍ സംസ്കരിച്ച് ഗുജറാത്ത് സര്‍ക്കാര്‍
ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്കരിച്ചത്.

അഹമ്മദാബാദ് വിമാനാദുരന്തം നടന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചവരുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളുടെ അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടത്തി. മൃതദേഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്കരിച്ചത്.
അപകടത്തില്‍ മരിച്ച 260 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷവും ആകെ 26 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രാഥമികമായി മൃതദേഹം ഏറ്റുവാങ്ങിയ ശേഷം രണ്ടാമത്തെ തവണ 7 കുടുംബങ്ങള്‍ മാത്രമാണ് മൃതദേഹ ഭാഗങ്ങള്‍ ഏറ്റുവാങ്ങിയത്. ബാക്കിയുള്ള 19 മൃതദേഹ ഭാഗങ്ങള്‍ സംസ്കരിക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് കുടുംബങ്ങള്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് അനുമതി നല്കി.
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ തന്നെ കൂടുതല്‍ മൃതദേഹം ഭാഗങ്ങള്‍ ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ കുടുംബത്തിന് മൃതദേഹങ്ങള്‍ കൈമാറിയതിന് ശേഷവും 26 മൃതദേഹങ്ങള്‍ കണ്ടെത്തി.
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
kerala20 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി