Video Stories
ഗൂഗിള്‍ മാപ്പ് നോക്കി പരീക്ഷ എഴുതാനെത്തിയവര്‍ വലയുന്നു 5 കിലോമീറ്റര്‍ അടുത്തുള്ള സകൂള്‍ തിരഞ്ഞെത്തിയത് 30 കിലോമീറ്റര്‍ അകലെ
ബഷീര്‍ ചേന്ദമംഗലൂര്‍
കോഴിക്കോട്: ആധുനിക സാങ്കേതിക വിദ്യ തെറ്റായ വിവരം നല്‍കിയപ്പോള്‍ വെട്ടി ലാ യ ത് പരീക്ഷാര്‍ഥികള്‍ . കഴിഞ്ഞ 2 ആഴ്ചകളില്‍ നടന്ന പി.എസ്.സി പരീക്ഷയാണ് പലര്‍ക്കും ഗൂഗിള്‍ മാപ്പിലെ തെറ്റ് കാരണം എഴുതാനാവാതെ പോയത്. കോഴിക്കോട് പരപ്പില്‍ എം.എം.വി .ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് പി.എസ്.സി പരീക്ഷ എഴുതാനായി അറിയിപ്പ് ലഭിച്ച കോഴിക്കോട് ഉള്ള്യേരി സ്വദേശിനിയായ യുവതിയും പൊറ്റമ്മല്‍ സ്വദേശിയായ യുവാക്കളും പരീക്ഷ സെന്ററായ പരപ്പില്‍ എം.എം.വി.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്തു. കോഴിക്കോട് മാവൂര്‍ അരീക്കോട് റോഡിലുള്ള പന്നിക്കോടിനടുത്ത പരപ്പില്‍ എന്ന കൊച്ചു സ്ഥലമാണ് മാപ്പില്‍ കണ്ടത്. ഉടന്‍ തന്നെ മാപ്പ സെറ്റ് ചെയ്ത് വാഹനങ്ങളില്‍ നേരെ വെച്ചുപിടിച്ചു. ചെന്നത്തിയ സ്ഥലം കണ്ടപ്പോള്‍ പരീക്ഷാര്‍ത്ഥികള്‍ അന്തം വിട്ടു എന്നതാണ് സത്യം . കോഴിക്കോട് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള 50 ഓളം വീട്ടുകാര്‍ താമസിക്കുന്ന ചെറിയ പ്രദേശമാണ് പരപ്പില്‍. ഇവിടെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പോയിട്ട് എല്‍.പി സ്‌കൂള്‍ മാത്രമല്ല ഒരംഗന്‍വാടിപോലുമില്ല .പരീക്ഷ തുടങ്ങുന്ന സമയത്തെത്തിയതോടെ പലര്‍ക്കും 35 കിലോമീറ്റര്‍ അകലെ തിരിച്ചെത്താനും സാധിക്കാത്ത അവസ്ഥയായിരുന്നു.
കോഴിക്കോട് ടൗണിനോട് ചേര്‍ന്ന പരപ്പില്‍ ഹയര്‍ സെക്കന്‍ സ്‌കൂള്‍ സ്ഥിരമായി പി.എസ്.സി പരീക്ഷ കേന്ദ്രമാണ്. എന്നിട്ടും ഗൂഗിള്‍ മാപ്പില്‍ വന്ന ഈ തെറ്റ് ആരുടെയും ശ്രദ്ധയില്‍ പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല. ആധുനിക സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ചങ്കിലും ഇത്തരം തെറ്റുകള്‍ സ്വാഭാവികമാണന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഏതായാലും പരീക്ഷ എഴുതാനെത്തിയ പലരും പന്നിക്കോട് പരപ്പിലെത്തി കരച്ചിലിന്റെ വക്കോളമെത്തിയാണ് മടങ്ങിയത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
kerala
കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.
ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
news
ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി
കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.
പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന്‍ കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.
വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.
പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala19 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala13 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india19 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala14 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104

