ബഷീര്‍ ചേന്ദമംഗലൂര്‍

കോഴിക്കോട്: ആധുനിക സാങ്കേതിക വിദ്യ തെറ്റായ വിവരം നല്‍കിയപ്പോള്‍ വെട്ടി ലാ യ ത് പരീക്ഷാര്‍ഥികള്‍ . കഴിഞ്ഞ 2 ആഴ്ചകളില്‍ നടന്ന പി.എസ്.സി പരീക്ഷയാണ് പലര്‍ക്കും ഗൂഗിള്‍ മാപ്പിലെ തെറ്റ് കാരണം എഴുതാനാവാതെ പോയത്. കോഴിക്കോട് പരപ്പില്‍ എം.എം.വി .ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് പി.എസ്.സി പരീക്ഷ എഴുതാനായി അറിയിപ്പ് ലഭിച്ച കോഴിക്കോട് ഉള്ള്യേരി സ്വദേശിനിയായ യുവതിയും പൊറ്റമ്മല്‍ സ്വദേശിയായ യുവാക്കളും പരീക്ഷ സെന്ററായ പരപ്പില്‍ എം.എം.വി.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്തു. കോഴിക്കോട് മാവൂര്‍ അരീക്കോട് റോഡിലുള്ള പന്നിക്കോടിനടുത്ത പരപ്പില്‍ എന്ന കൊച്ചു സ്ഥലമാണ് മാപ്പില്‍ കണ്ടത്. ഉടന്‍ തന്നെ മാപ്പ സെറ്റ് ചെയ്ത് വാഹനങ്ങളില്‍ നേരെ വെച്ചുപിടിച്ചു. ചെന്നത്തിയ സ്ഥലം കണ്ടപ്പോള്‍ പരീക്ഷാര്‍ത്ഥികള്‍ അന്തം വിട്ടു എന്നതാണ് സത്യം . കോഴിക്കോട് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള 50 ഓളം വീട്ടുകാര്‍ താമസിക്കുന്ന ചെറിയ പ്രദേശമാണ് പരപ്പില്‍. ഇവിടെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പോയിട്ട് എല്‍.പി സ്‌കൂള്‍ മാത്രമല്ല ഒരംഗന്‍വാടിപോലുമില്ല .പരീക്ഷ തുടങ്ങുന്ന സമയത്തെത്തിയതോടെ പലര്‍ക്കും 35 കിലോമീറ്റര്‍ അകലെ തിരിച്ചെത്താനും സാധിക്കാത്ത അവസ്ഥയായിരുന്നു.

കോഴിക്കോട് ടൗണിനോട് ചേര്‍ന്ന പരപ്പില്‍ ഹയര്‍ സെക്കന്‍ സ്‌കൂള്‍ സ്ഥിരമായി പി.എസ്.സി പരീക്ഷ കേന്ദ്രമാണ്. എന്നിട്ടും ഗൂഗിള്‍ മാപ്പില്‍ വന്ന ഈ തെറ്റ് ആരുടെയും ശ്രദ്ധയില്‍ പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ല. ആധുനിക സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ചങ്കിലും ഇത്തരം തെറ്റുകള്‍ സ്വാഭാവികമാണന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഏതായാലും പരീക്ഷ എഴുതാനെത്തിയ പലരും പന്നിക്കോട് പരപ്പിലെത്തി കരച്ചിലിന്റെ വക്കോളമെത്തിയാണ് മടങ്ങിയത്.