Culture
വൈ കാറ്റഗറി സുരക്ഷ: അര്‍ണബിനെ കണക്കിന് പരിഹസിച്ച് കട്ജു

ന്യൂഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’കാറ്റഗറി സുരക്ഷ അനുവദിച്ച നടപടിയെ പരഹസിച്ചും വിമര്‍ശിച്ചും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. അഹങ്കാരമൊഴിച്ച് തലയിലൊന്നുമില്ലാത്ത ഈ കോമാളിയെ സംരക്ഷിക്കാന്‍ രാവും പകലും ഇനി 20 സുരക്ഷാ ഭടന്മാരുണ്ടാവുമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കട്ജു പരിഹസിക്കുന്നു. മറ്റൊരു കുറിപ്പില്‍ രൂക്ഷ വിമര്‍ശനമാണ് കടജു ഉന്നയിക്കുന്നത്. എന്തിനാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷനല്‍കുന്നത്. ഇതിന്റെ ചിലവ് ആരു വഹിക്കും. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഈ ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കുന്നത്.
തീര്‍ച്ചയായും ഒരു വന്‍തുക ശമ്പള ഇനത്തില്‍ അര്‍ണബിന് അയാളുടെ സ്ഥാപനം നല്‍കുന്നുണ്ടാവും. എന്തു കൊണ്ട് സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ചെലവ് അര്‍ണാബ് സ്വയം വഹിക്കുന്നില്ലെന്ന് ചോദിക്കുന്ന കട്ജു സര്‍ക്കാറിന് മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന വേറെയും ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതു പോലെ കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ഇത് തീര്‍ത്തും പരിതാപകരമായ കാര്യമാണിതെന്നും പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോസ്വാമിക്ക് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അര്‍ണാബ് ഗോസ്വാമിക്ക് വൈ സുരക്ഷ, അരിശം മറച്ചുവെക്കാതെ സോഷ്യല്‍ മീഡിയ
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
-
kerala3 days ago
നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍