india
ഓഹരി വിപണിയിലെ മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്
രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്.
കഴിഞ്ഞയാഴ്ച സെന്‍സെക്സ് 2644 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 3.36 ശതമാനം ഇടിവാണ് നേരിട്ടത്. നിഫ്റ്റി 810 പോയിന്റ് ആണ് താഴ്ന്നത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവയാണ് റിലയന്‍സിന് പുറമേ നഷ്ടം നേരിട്ട മറ്റു പ്രമുഖ മുന്‍നിര കമ്പനികള്‍.
അതേസമയം പത്തു മുന്‍നിര കമ്പനികളില്‍ എയര്‍ടെലും ഐസിഐസിഐ ബാങ്കും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്.
റിലയന്‍സ് 67,526 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 16,46,822 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. 34,950 കോടിയുടെ നഷ്ടത്തോടെ ടിസിഎസിന്റെ വിപണി മൂല്യം 14,22,903 കോടിയായി താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്ക് 28,382 കോടി, ഐടിസി 25,429 കോടി, ഇന്‍ഫോസിസ് 19,287 കോടി, എസ്ബിഐ 13,431 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.
ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 22,426 കോടിയുടെയും ഐസിഐസിഐ ബാങ്കിന് 1,182 കോടിയുടെയും വര്‍ധനയാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്.
അതേസമയം ഏറ്റവും വിപണി മൂല്യമുള്ള കമ്പനി എന്ന സ്ഥാനം റിലയന്‍സ് നിലനിര്‍ത്തി.
india
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.
പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
india
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.
പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.
india
പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെടാന്‍ പ്രതിപക്ഷം
ആക്രമണത്തെ തുടര്‍ന്നുണ്ടായിട്ടുള്ള സംഭവങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം

ആക്രമണത്തെക്കുറിച്ചും തുടര്‍ന്നുള്ള ദേശീയ, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച വേണമെന്ന് ഇന്ത്യാ സഖ്യം. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ കീഴില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന് സംയുക്ത അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) എന്നിവയുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ വ്യക്തിപരമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ആക്രമണത്തിന് മൂന്ന് ദിവസത്തിന് ശേഷം, 2025 ഏപ്രില്‍ 25 ന്, ‘ഈ ദുഃഖ വേളയില്‍ രാജ്യത്തിന്റെ ഐക്യം’ പ്രദര്‍ശിപ്പിക്കുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സര്‍ക്കാരിനോട് എംപി കപില്‍ സിബല്‍, കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന് മരിച്ചു
-
kerala3 days ago
മാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു