News
ലോകമെമ്പാടും മുസ്‌ലിം വിരുദ്ധത വർധിക്കുന്നു; മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാരുകളോട് ആവശ്യപ്പെട്ട് യു.എൻ മേധാവി
അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ദിനത്തിന് മുന്നോടിയായാണ് ഗുട്ടെറസിന്റെ വീഡിയോ സന്ദേശം വന്നത്.

ലോകമെമ്പാടും വർധിച്ചുവരുന്ന മുസ്‌ലിം വിരുദ്ധ വികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. മതസ്വാതന്ത്ര്യം സംരക്ഷിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാനും സർക്കാരുകളോടും ഓൺലൈൻ പ്ലാറ്റ്ഫോമുകളോടും ഗുട്ടെറസ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ദിനത്തിന് മുന്നോടിയായാണ് ഗുട്ടെറസിന്റെ വീഡിയോ സന്ദേശം വന്നത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഗസയിൽ ഇസ്രാഈൽ നടത്തിയ വിനാശകരമായ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസഭയും ഇസ്‌ലാമോഫോബിയ, അറബ് വിരുദ്ധ പക്ഷപാതം, ജൂതവിരുദ്ധത എന്നിവയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
‘മുസ്‌ലിം വിരുദ്ധ വർഗീയതയിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വർധനവ് നാം കാണുന്നു. മനുഷ്യാവകാശങ്ങളും അന്തസും ലംഘിക്കുന്ന വംശീയ ആക്രമണങ്ങളും വിവേചനപരമായ നയങ്ങളും മുതൽ വ്യക്തികൾക്കും ആരാധനാലയങ്ങൾക്കുമെതിരായ പ്രത്യക്ഷമായ അക്രമം വരെ നടക്കുന്നു.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വിദ്വേഷ പ്രസംഗങ്ങളും പീഡനങ്ങളും നിയന്ത്രിക്കണം. മതഭ്രാന്ത്, വിദേശീയ വിദ്വേഷം, വിവേചനം എന്നിവയ്‌ക്കെതിരെ നാമെല്ലാവരും ശബ്ദമുയർത്തണം,’ ഗുട്ടെറസ് പറഞ്ഞു. സാമൂഹിക ഐക്യം വളർത്താനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും സർക്കാരുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഒരു കൂട്ടം ആളുകൾ ആക്രമിക്കപ്പെടുമ്പോൾ, എല്ലാവരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അപകടത്തിലാകുന്നുവെന്നും ഒരു ആഗോള സമൂഹമെന്ന നിലയിൽ, നാം മതവിദ്വേഷത്തെ നിരാകരിക്കുകയും ഇല്ലാതാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുസ്‌ലിംകള്‍ വിവേചനവും സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും നേരിടുന്നുണ്ടെന്ന് യു.എൻ അണ്ടർ സെക്രട്ടറി ജനറൽ മിഗുവൽ ഏഞ്ചൽ മൊറാറ്റിനോസ് പറഞ്ഞു.
നിലവിൽ, അമേരിക്ക പോലുള്ള നിരവധി രാജ്യങ്ങളിൽ ഫലസ്തീൻ അനുകൂല പ്രവർത്തകർ ഭീകരരെന്നും ഹമാസ് അനുകൂലികളെന്നും മറ്റും വിമർശിക്കപ്പെടുന്നതായി പരാതികൾ ഉയരുന്നുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ, യുണൈറ്റഡ് കിങ്‌ഡം, യു.എസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ മുസ്‌ലിം വിരുദ്ധ വിദ്വേഷ സംഭവങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും വർധനവിനെക്കുറിച്ചുള്ള ഡാറ്റ മനുഷ്യാവകാശ നിരീക്ഷകർ പ്രസിദ്ധീകരിച്ചിരുന്നു.
കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (CAIR) ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ , കഴിഞ്ഞ വർഷം മുസ്‌ലിം വിരുദ്ധ, അറബ് വിരുദ്ധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 8,658 പരാതികൾ ലഭിച്ചു. ഇത് വർഷം തോറും 7.4 ശതമാനം വർധിക്കുന്നുവെന്നും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് പറഞ്ഞു.
2019ൽ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന കൂട്ട വെടിവയ്പ്പിൽ 50ലധികം പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, 2022ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മാർച്ച് 15 അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയയെ ചെറുക്കാനുള്ള ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
kerala
മഴ ശക്തമാക്കുന്നു; ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ ഉത്തരവ്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇടുക്കി ജില്ലയില്‍ കനത്ത മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ ഉത്തരവ്. മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മഴ മുന്നറിയിപ്പ് പിന്‍വലിക്കും വരെയാണ് നിയന്ത്രണം.
കനത്ത മഴയും കാറ്റും നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
kerala
കപ്പലപകടം; ‘കേരളത്തെ വലിയ ആശങ്കയിലാക്കി, കപ്പല്‍ കണ്ടെത്തുന്നതിനായി സോനാര്‍ സര്‍വേ ആരംഭിക്കും; മുഖ്യമന്ത്രി
പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്നും വളണ്ടിയര്‍മാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളില്‍ വിനിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി പുറംകടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറോളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്നും കടലില്‍ വീണതായാണ് അനുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും 54 കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്നും വളണ്ടിയര്‍മാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളില്‍ വിനിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ തീരുമാനിച്ചതായും പരിസ്ഥിതി, തൊഴില്‍, ടൂറിസം നഷ്ടങ്ങള്‍ കണക്കാക്കാനും കപ്പല്‍ മാറ്റാനും എംഎസ്സി കമ്പനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കപ്പല്‍ കണ്ടെത്തുന്നതിനായി സോനാര്‍ സര്‍വേ ആരംഭിക്കുമെന്നും ശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം കോവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. LF7 വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗമുള്ളവരും, പ്രായമായവരും, , ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക് നിര്‍ബന്ധമാക്കണം. എല്ലാ തരത്തിലുള്ള മുന്‍കരുതലുകളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴ മുന്നറിയിപ്പിനനുസരിച്ച് സര്‍ക്കാര്‍ സംവിധനങ്ങളും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
News
ശക്തമായ മഴ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ നാളെ അവധി
മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നാളെ അവധി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കാസര്‍കോടും കോട്ടയത്തും മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
കനത്ത മഴ; കെ.എസ്.ഇ.ബിക്ക് 56.77 കോടി രൂപയുടെ നഷ്ടം
-
kerala3 days ago
എറണാകുളത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍