Connect with us

kerala

കണ്ണൂര്‍ ചക്കരക്കല്ലില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40ലേറെ പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; പലര്‍ക്കും ഗുരുതര പരിക്ക്‌

മനോരമ മുതുകുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്.

Published

on

കണ്ണൂര്‍ ചക്കരക്കല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കോയ്യോട്, പൊക്കന്‍മാവ്, പാനേരിച്ചാല്‍, ഇരിവേരി, കണയന്നൂര്‍, ആര്‍വി മെട്ട, മിടാവിലോട്, കാവിന്‍മൂല, ഉച്ചുളിക്കുന്ന് മെട്ട, മുഴപ്പാല പ്രദേശത്തുള്ള നാല്പതോളം പേര്‍ക്കാണ് കടിയേറ്റത്. ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മനോരമ മുതുകുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.. രാവിലെ 6.30 നാണ് കോയ്യോട് പൊക്കന്‍മാവില്‍ വച്ച് പേപ്പട്ടി ഒരു കുട്ടിയെ കടിച്ചിരുന്നു.

ഇവിടെ നിന്ന് തുടങ്ങി 8 കിലോമീറ്റര്‍ പിന്നിട്ടാണ് മുഴപ്പാലയിലുള്ളവരെ കടിച്ചത്. ഈ പ്രദേശത്തിനിടയിലുള്ളവരാണ് കടിയേറ്റ എല്ലാവരും. കടിയേറ്റവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

kerala

മുങ്ങിയ കപ്പലില്‍നിന്ന് പടര്‍ന്ന ഇന്ധനം നീക്കാനുള്ള ശ്രമം തുടരുന്നു; ആശങ്കപ്പെടാനില്ലെന്ന് പ്രതിരോധ മന്ത്രാലയം

തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളും ഡോണിയര്‍ വിമാനവുമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

Published

on

തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്നും പടര്‍ന്ന ഇന്ധനം നീക്കാനുള്ള ശ്രമം തുടരുന്നു. തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളും ഡോണിയര്‍ വിമാനവുമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ആശങ്കപ്പെടാനില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ എത്രയും വേഗം മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ തുമ്പ, അഞ്ചുതെങ്ങ്, വര്‍ക്കല അടക്കമുള്ള തീരപ്രദേശങ്ങളില്‍ കണ്ടെയ്നറിനുള്ളിലെ ഉല്‍പ്പനങ്ങള്‍ അടിഞ്ഞിട്ടുണ്ട് എന്നാണ് വിവരം. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ ജില്ലകളിലും കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ച് പരിഹാരത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി.

ഉല്‍പ്പന്നങ്ങള്‍ അടിഞ്ഞ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മാലിന്യം നീക്കി പൂര്‍വസ്ഥിതിയിലെക്ക് എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു. തീരപ്രദേശങ്ങളില്‍ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്ക് സിവില്‍ ഡിഫന്‍സിന്റെ സേവനം ഉപയോഗപ്പെടുത്തി നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കപ്പല്‍ കമ്പനിയുമായി ബന്ധപ്പെട്ട അധികൃതരായിരിക്കും കടലില്‍ അടിഞ്ഞിട്ടുള്ള കണ്ടെയ്നര്‍ നീക്കം ചെയ്യുന്നത്.

Continue Reading

kerala

ഇടപ്പള്ളിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍, പോക്‌സോ ചുമത്തി പൊലീസ്

കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.

Published

on

ഇടപ്പള്ളിയില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ തൊടുപുഴ ബസ് സ്റ്റാന്‍ഡിലെ കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍. ഇയാളാണ് വിദ്യാര്‍ത്ഥി തൊടുപുഴയിലുണ്ടെന്ന വിവരം രാവിലെ രക്ഷിതാവിനെ അറിയിച്ചത് ഇയാള്‍ തന്നെയാണ്. കുട്ടിയെ ശിവകുമാര്‍ വീട്ടിലെത്തിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.

തൊടുപുഴ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ കുട്ടിയെ കണ്ടെത്തിയെന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. പരീക്ഷ എഴുതുന്നതിനായി ഇടപ്പള്ളിയിലെ സ്‌കൂളില്‍ എത്തി മടങ്ങിയ വിദ്യാര്‍ഥി, തിരികെ വീട്ടില്‍ എത്താത്തതോടെയാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്.

പ്രതിയെ കൊച്ചി എളമക്കര പൊലീസന് കൈമാറും.

ഒന്‍പത് മണിക്ക് ലുലുമാള്‍ പരിസരത്ത് കുട്ടിയുണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. മൂവാറ്റുപുഴ ബസില്‍ കുട്ടി കയറിയെന്ന വിവരത്തെ തുടര്‍ന്ന് ആ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ തൊടുപുഴയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.

Continue Reading

kerala

ശനിയാഴ്ച്ച വരെ അതിശക്തമായ മഴ; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം കൂടുതലായേക്കാം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുള്ളതിനാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.

ഇന്ന് കോഴിക്കോട് വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടിണ്ട്.

Continue Reading

Trending