Connect with us

Video Stories

കോഴി കൂവുന്ന ജി.എസ്.ടിയും ജനസംഖ്യാ വിസ്‌ഫോടനവും

Published

on

 
കയര്‍ പിരി ശാസ്ത്രജ്ഞനായ കേരള ധനമന്ത്രിക്കു ജി.എസ്.ടി എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന നികുതി ഘടന വരാഞ്ഞിട്ട് ഉറക്കമുണ്ടായിരുന്നില്ല. കേരളമെന്ന ഇട്ടാവട്ടത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ജി.എസ്.ടിയെന്ന് ടിയാന്‍ നാഴികക്ക് നാല്‍പത് വട്ടം പറഞ്ഞു നടക്കേം ചെയ്തു. ഒടുവില്‍ ജി.എസ്.ടി വന്നപ്പോള്‍ ദാ ഇപ്പോ ശരിയാകും, അടുത്ത മണിക്കൂറില്‍ ശരിയാകും എല്ലാത്തിനും വില കുറയും കൂടില്ല എന്നൊക്കെ മണിക്കൂറിടവിട്ട് പ്രസ്താവന ഇറക്കിയതൊഴിച്ചാല്‍ സാധാരണക്കാരന് കുമ്പിളിലെ കഞ്ഞി പോലും ആവിയായത് മിച്ചം. ഇപ്പോള്‍ കോഴി വില കുറക്കാഞ്ഞിട്ടാണ് മേപ്പടിയാന് വേവലാതി. പറയുന്നത് കേട്ടാല്‍ തോന്നും കേരളീയര്‍ മുഴുവന്‍ ദിവസം മൂന്ന് നേരം ഞം ഞം വെക്കുന്നത് കോഴിയിറച്ചിയാണെന്ന്. ഇടത് മുന്നണിയുടെ ഭക്ഷ്യമന്ത്രിയായിരുന്ന സി.പി.ഐ സഖാവ് വി.എസ് മന്ത്രിസഭയുടെ കാലത്ത് അരിക്കു പകരം മുട്ടയും കോഴിയും കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നത് പോലെ ഇനി ഇത്തവണയും ആവശ്യപ്പെടുമോ ആവോ?. അരിക്കും പച്ചക്കറിക്കും വില കുറയുമോ എന്നു ചോദിച്ചാല്‍ ഉത്തരവുമില്ല, പറയാന്‍ ആളുമില്ല. ആകെ ഒരേ ഒരു പ്രശ്‌നമേ ഉള്ളൂ കോഴി വില കുറക്കണം. കുറക്കുമെന്ന് മന്ത്രിയും ഇല്ലെന്ന് വ്യാപാരികളും. ഹോട്ടലിലൊക്കെ വില കുറയാന്‍ പോകുകയാണെന്നായിരുന്നു നേരത്തെ വാദിച്ചിരുന്നത്. ഇപ്പോ പറയുന്നു ഹോട്ടല്‍ ഭക്ഷണം വേവിക്കാതെ തന്നെ വാങ്ങുന്നവന് പൊള്ളുമെന്ന്. അടി പൊളി. ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു സാധനങ്ങള്‍ക്കും വില കൂട്ടുന്നത് നിയമവിരുദ്ധമാണെന്നും ഹോട്ടലിലെ നിലവിലെ വിലയിന്‍മേല്‍ ജി.എസ്.ടി നികുതി കൂടി ഈടാക്കുകയാണ്. ഇതു ശരിയല്ലെന്നായിരുന്നു നാലു നാള്‍ മുമ്പ് വരെ മന്ത്രി വാദിച്ചിരുന്നത്. എന്നാല്‍ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ഈ നിലപാടെല്ലാം മാറി മറിഞ്ഞു. കേരളത്തിലെ സാഹചര്യമനുസരിച്ച് ഭക്ഷണ വില കുറയില്ലെന്നാണ് ഇപ്പോ പറയുന്നത്. ഭക്ഷ്യവില കുറക്കാന്‍ മാര്‍ഗമെന്ന നിലയില്‍ സപ്ലൈക്കോ വഴി ഗംഭീര പരസ്യമൊക്കെ നല്‍കിയിട്ടുണ്ട്. അഞ്ചു പൈസമുതല്‍ രണ്ടു രൂപവരെയുള്ള അതി ഗംഭീര കുറവുകളുടെ ദമാക്ക. കോഴി ഒരു വഴിക്ക് മറുവഴിക്ക് വ്യാപാരികള്‍ പണി മുടക്കുമായി പിന്നാലെ വരുന്നു. എല്ലാം കൊണ്ടും മലയാളികള്‍ക്ക് ചാകര തന്നെ. കോഴിക്കു വില കുറക്കാന്‍ വാശി പിടിക്കുന്ന മന്ത്രി ജി.എസ്.ടിയൊന്നുമില്ലാതെ തന്നെ കേരളത്തിലെ ശരിയാക്കല്‍ സര്‍ക്കാര്‍ കൂട്ടിയ എം.ബി.ബി.എസ് ഫീസ് കുറക്കാന്‍ വല്ലതും ഉരിയിടുമോ ആവോ?. ഏയ് അതു നടപ്പില്ല താനും. ഇപ്പോള്‍ നടപ്പിലാക്കിയ ജി.എസ്.ടി പരിഹാസ്യവും വികലവുമാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കൂവിതോല്‍പിച്ചവര്‍ക്ക് ഇനി ഒറ്റ വഴിയേ ഉള്ളൂ പണ്ടേ നികുതി വെട്ടിപ്പിന്റെ ട്രാക്ക് റെക്കോര്‍ഡുള്ള അഹങ്കാരികളായ കോഴികള്‍ കൂവുന്നതും കാത്തു നില്‍ക്കുക തന്നെ.
…………………………………………………………………………..
കേരളത്തിലെ മുന്‍ ഡി.ജി.പി വിരമിച്ച് മണിക്കൂറുകള്‍ക്കകം ഉള്ളിക്കറി വിദഗ്ധന്‍ താമരക്കു ചുവട്ടില്‍ വെള്ളമൊഴിക്കാന്‍ കിരണ്‍ ബേദിയുടേയും സദാശിവത്തിന്റേയുമൊക്കെ ഉദാഹരണം ചൂണ്ടി വിളിച്ചപ്പോള്‍ കാക്കി പാന്റിന് പകരം കാക്കി കളസം ഇത്ര പെട്ടെന്ന് തയ്ച്ച് ചാടുമെന്ന് ആരും നിനച്ചു കാണില്ല. എന്തായാലും കേരളത്തില്‍ എന്തു കൊണ്ട് ഇത്രയധികം യു.എ.പി.എ കേസുകളും, വര്‍ഗീയ വിഷം വമിച്ചിട്ടും ചില കാളകൂടങ്ങളോട് ഇരട്ട നീതി എന്നുമൊക്കെയുള്ള സംശയങ്ങള്‍ക്ക് നിവാരണം തേടിയ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ സംഗതി പിടികിട്ടിക്കാണും. വിഷകല മുതല്‍, ഇല്ലാക്കഥയെന്ന് കോടതിയും പൊലീസും ആവര്‍ത്തിച്ച ലൗജിഹാദിലൂടെ പോയി ഇസ്രാഈലിലെ മുസ്്‌ലിംകളുടെ കഥ പറഞ്ഞു തരുന്ന മുന്‍ പോലീസുദ്യോഗസ്ഥന്‍ ആരെ ഇക്കിളിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തവുമാണ്. ഇസ്രാഈല്‍ എന്നൊരു രാജ്യം ഫലസ്തീനെ കാര്‍ന്നു തിന്നുന്നതും കുഞ്ഞുങ്ങളെ പോലും തോക്കിന്‍ കുഴലില്‍ ചൂണ്ടിയെടുത്ത് അമ്മാനമാടുന്നതും പക്ഷേ ഈ കുഞ്ഞാട് അറിഞ്ഞതേ ഇല്ല. ഹിന്ദുത്വ അജണ്ടയിലും മുസ്്‌ലിം വിരുദ്ധതയിലും താമര വിളയിക്കുന്നതില്‍ വിദഗ്ധരായവര്‍ ഇരട്ടച്ചങ്കന്റെ ഭരണത്തിലും പൊലീസ് അധികാരത്തില്‍ തന്നെയാണെന്നത് വിസ്മരിക്കാനാവില്ലെങ്കിലും പഴയ ഡി.ജി.പിയും പുതിയ ഡി.ജി.പിയും തമ്മില്‍ വ്യത്യാസം കാണാന്‍ ശ്രമിക്കുകയാണ് ഇപ്പോഴും ചിലര്‍. രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശമാണെന്ന് മനസിലാക്കാന്‍ ഗവേഷണത്തിനൊന്നും പോകേണ്ടതില്ല. ഫീസില്ലാതെ തനിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ വക്കീലിനെ പോലും അപമാനിതനാക്കുന്ന വിധത്തില്‍ മുസ്്‌ലിം സമുദായത്തെ അപ്പടി വര്‍ഗീയ തീവ്രവാദികളാക്കിയ സെന്‍ (സ് ലസ്) കുമാറിന് വേണ്ടി മുമ്പ് വാദിച്ചവരൊക്കെ ഇപ്പോ ശശിയായില്ലേ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പുര കത്തുമ്പോഴും വാഴ വെട്ടുന്നതാണല്ലോ യഥാര്‍ത്ഥ സ്‌പോര്‍ടസ്മാന്‍ സ്പിരിറ്റ്. മുസ്്‌ലിംകള്‍ കേരളത്തില്‍ വളരുകയാണെന്നും 35 വര്‍ഷം കൊണ്ട് കേരളം മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമാവുമെന്നാണ് സെന്‍സ്‌ലസ് കുമാരന്‍ പറയുന്നത്. എന്നാല്‍ 35 വര്‍ഷം കഴിഞ്ഞാലും വെറും 32 ശതമാനം മാത്രമേ മുസ്്‌ലിം ഭൂരിപക്ഷമാവുകയുള്ളൂവെന്നത് വസ്തുത. അപ്പോ ടിയാന്‍ പറഞ്ഞതോ അതാണ് സാക്ഷാല്‍ വര്‍ഗീയത. എന്നാല്‍ മുസ്്‌ലിംകളെ റാഡിക്കലായി മാറ്റാന്‍ ഏതാണ്ട് പത്ത് അഞ്ഞൂറ് പേരെ നിയോഗിച്ചുവെന്ന് വീമ്പിളക്കിയ പഴയ ഡി.ജി.പി കേരളത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഒന്നോ രണ്ടോ മുസ്്‌ലിം നാമധാരികളായവരല്ലാത്തവരൊക്കെ തീവ്രവാദികളാണെന്ന് തോന്നിപ്പിക്കുന്ന മുനവെച്ച വാക്ക് ഉരുവിടുമ്പോള്‍. മനപ്പൂര്‍വം മറന്നു പോയ ചിലകണക്കുകളുണ്ട്. ഇന്തോനേഷ്യയേക്കാളും മുസ്്‌ലിംകളുള്ള ഇന്ത്യയില്‍ ഐ.എസുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് കേവലം 90 കേസുകള്‍ മാത്രമാണ്. ഇതില്‍ 17 എണ്ണം മാത്രമാണ് കേരളത്തില്‍ രജിസ്്റ്റര്‍ ചെയ്തത്. ഇതില്‍ കൂട്ടലും കിഴിക്കലും ഗുണിക്കലും നടത്തിയാണ് കോടതി പോലും ഇല്ലെന്ന് വ്യക്തമാക്കിയ ലൗജിഹാദ് എന്ന നട്ടാല്‍ കുരുക്കാത്ത നുണയുമായി ടിയാനിപ്പോള്‍ താമരക്ക് വളമിടാന്‍ എത്തിയിരിക്കുന്നത്. മുസ്്‌ലിംകള്‍ക്ക് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് കൂടിയേ പറ്റൂവെന്നാണ് പഴയ ഡി.ജി.പി കണ്ടെത്തിയിരിക്കുന്നത്. ആര്‍.എസ്.എസുകാരുടെ നാവ് വാടകക്കെടുത്താല്‍ ഇതിലും വലിയ കണ്ടു പിടുത്തങ്ങള്‍ കൂടി ലഭിക്കും. രാജ്യത്തുടനീളം പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകത്തെ കുറിച്ച് ആരും മിണ്ടരുതെന്നാണ് ടിയാന്റെ കട്ടായം. അതേ കുറിച്ച് ആരെങ്കിലും പ്രസംഗിച്ചാല്‍ അതാണത്രേ വലിയ പ്രത്യാഘാതം സൃഷ്ടിക്കുക. ഇനിയിപ്പോ കേരളത്തിലെ പേറെടുക്കുന്നതിന്റെ കണക്കും കാട്ടിയാണ് വരുന്നത്. 100 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്്‌ലിംകളുണ്ടെന്നാണ് ടിയാന്റെ പേടി. മുസ്്‌ലിം ജനസംഖ്യാ വര്‍ധന നിരക്ക് 33 ശതമാനത്തില്‍ നിന്നും 29ലേക്കു താഴ്ന്നതായി രാജ്യത്തെ സെന്‍സസ് പറയുമ്പോഴും തന്റെ കൊട്ടക്കണക്കിലാണ് ടിയാന് വിശ്വാസം. ടിയാന്റെ കണക്കനുസരിച്ചാണെങ്കില്‍ ആകെ പ്രസവം 100, ഇതില്‍ മുസ്്‌ലിം 42 , ഹിന്ദു 48, കൃസ്ത്യന്‍ 15 എന്നതാണ് തോത്. അപ്പോള്‍ ആകെ മൊത്തം ഇതു തന്നെ 105. ഇതെന്ത് കണക്ക് എന്നൊന്നും ചോദിക്കരുത്. ഇനി ജാതി ഇല്ലാത്തവരും ജനിക്കയാണെങ്കില്‍ തള്ളിന് ശക്തി ഇനിയും കൂടും. ഇനിയപ്പോ ടിയാന്റെ കൃസ്ത്യാനികളുടെ പരിവര്‍ത്തന കണക്കടക്കം എന്തരോ എന്തോ. മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഈ മഹാനവര്‍കള്‍ എഴുതിക്കൊടുത്തിട്ടുണ്ട് പോലും. അത് വെളിപ്പെടുത്താന്‍ കഴിയാത്ത അത്ര രഹസ്യമാണ് താനും. ഡീ റാഡിക്കലൈസേഷന്‍ പദ്ധതിക്കായി സംസ്ഥാനവ്യാപകമായി 512 പേരെ നിയോഗിച്ചിട്ടുണ്ടത്രേ. ഞാനല്ലാത്തവരൊക്കെ മോശക്കാരാണെന്നും ഞാന്‍ മാത്രമേ ശരിയെന്നും വാദിക്കുന്ന ഊളകള്‍ വിലസുന്ന നാട്ടില്‍ ആരുടെ തലക്കാണ് നെല്ലിക്കാത്തളം വെക്കേണ്ടതെന്ന് ഇനിയും അധികം ചികയേണ്ടി വരില്ല.

ലാസ്റ്റ് ലീഫ്:
കൃഷി ചെയ്യാന്‍ നിവൃത്തിയില്ല, മധ്യപ്രദേശില്‍ കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ കൊണ്ട് നിലം ഉഴുതു. ഇതാണ് നുമ്മ പറഞ്ഞ സംഘി വികസന മാതൃക.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending