Connect with us

News

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് ഇസ്രാഈലിനോട് മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്രസഭ

വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.

Published

on

യുനൈറ്റഡ് നേഷന്‍സ്: ഗസ്സയിലെ വെടിനിര്‍ത്തല്‍ ധാരണകള്‍ പാലിക്കുന്നതില്‍ ഇസ്രാഈല്‍ പരാജയപ്പെടുന്നുവെന്ന ആശങ്ക ഉയര്‍ത്തി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.

ഗസ്സയിലെ ജനങ്ങള്‍ ഇപ്പോഴും ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവയുടെ ഗുരുതര ക്ഷാമം നേരിടുകയാണ്. ഇസ്രായേല്‍ സൈനിക സാന്നിധ്യം കാരണം അനേകം പേര്‍ക്ക് വീടുകളിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത അവസ്ഥയും തുടരുന്നു. അതേസമയം, വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളും തുടരുകയാണ്.

വെള്ളിയാഴ്ച നബ്ലുസിലെ അസ്‌കര്‍ ക്യാമ്പില്‍ 18 കാരനായ മുഹമ്മദ് അഹ്‌മദ് അബു ഹനീന്‍ ഇസ്രാഈല്‍ സൈനികരുടെ വെടിയേറ്റ് മരിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഉപവക്താവ് ഫര്‍ഹാന്‍ ഹഖ് അറിയിച്ചു. ഇതിന് മുന്‍പ് ഹെബ്രോണില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന 10 കാരനായ മുഹമ്മദ് അല്‍ ഹല്ലാഖ് സൈനിക വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഗസ്സയിലെ വെടിനിര്‍ത്തല്‍ ധാരണകള്‍ ഉറപ്പാക്കല്‍ അമേരിക്കയുടെ പ്രധാന മുന്‍ഗണനയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രാഈലില്‍ നിന്ന് പ്രസ്താവിച്ചു.

തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദോഗാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇസ്രാഈല്‍ അതിനെ ലംഘിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.

ഗസ്സയിലെ മാനുഷിക സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര സമൂഹത്തിന് ഗൗരവമായി എടുക്കേണ്ട സാഹചര്യമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

Published

on

കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

അനീഷ് മരണം വിവാദത്തെ തുടര്‍ന്ന് സമരസമിതി ജോലി ബഹിഷ്‌കരണത്തിനൊപ്പം ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അനീഷിന് ജോലിസമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിതരണം ചെയ്യാനുണ്ടായിരുന്ന 1065 ഫോമുകളില്‍ 825 എണ്ണം അനീഷ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് തോന്നിയതാണെന്നും കളക്ടര്‍ വിശദീകരിച്ചു.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending