india
തോറ്റ് തോറ്റ് ശ്രീലങ്ക; ഇന്ത്യക്ക് 30 റൺസ് ജയം
തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ നാലാം വനിത ട്വന്റി 20 മത്സരം 30 റൺസിന് ജയിച്ച ഇന്ത്യ (4-0) പരമ്പരയിൽ ഏകപക്ഷീയ ലീഡ് തുടർന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഓപണർമാരായ സ്മൃതി മന്ദാനയുടെയും (48 പന്തിൽ 80) ഷഫാലി വർമയുടെയും (46 പന്തിൽ 79) അർധ സെഞ്ച്വറി മികവിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന റെക്കോഡ് സ്കോറിലെത്തി. അതേനാണയത്തിൽ തിരിച്ചടിച്ച ലങ്കയുടെ മറുപടി നിശ്ചിത ഓവറിൽ ആറിന് 191ൽ അവസാനിച്ചു.
വനിത ട്വന്റി20 ചരിത്രത്തിൽ ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന ഇന്നിങ്സ് ടോട്ടലാണ് കാര്യവട്ടത്ത് പിറന്നത്. 2024ൽ നവി മുംബൈയിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 217/4 റൺസ് പഴങ്കഥയായി. കൂട്ടുകെട്ടിലും ഇന്ത്യ റെക്കോഡിട്ടു. 2019ൽ വിൻഡീസിനെതിരെ കുറിച്ച 143 റൺസിന്റെ സ്വന്തം റെക്കോഡാണ് 162 റൺസടിച്ച് സ്മൃതിയും മന്ദാനയും തന്നെ പുതുക്കിയത്. ഇരു ടീമും 40 ഓവറിൽ അടിച്ചുകൂട്ടിയത് 412 റൺസാണ്. ഏറ്റവും കൂടുതൽ റൺസ് പിറന്ന രണ്ടാമത്തെ മത്സരമെന്ന റെക്കോഡും നേടി.
ഗ്രീൻഫീൽഡിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. എന്നാൽ, പരമ്പരയിൽ ആദ്യമായി ബാറ്റിങ്ങോടെ തുടങ്ങാൻ അവസരം ലഭിച്ച ഇന്ത്യ അവസരം ശരിക്കും മുതലാക്കുകയായിരുന്നു. ആദ്യ പന്തുമുതൽ ആക്രമിച്ച് കളിച്ച ഷഫാലിയും സ്മൃതിയും ശ്രീലങ്കൻ ബൗളർമാരെ അടിച്ചു നിലംപരിശാക്കി. പവർപ്ലേയുടെ ആദ്യ ആറ് ഓവറുകളിൽ ഇരുവരും 61 റൺസാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്കൻ ബൗളർമാർക്ക് അമ്പയറിന് മുന്നിൽ ഒന്ന് ഉറക്കെ ഒച്ചവെക്കാൻപോലും കഴിയാത്ത രീതിയിൽ റൺസ് നേടിയ ഇരുവരും 11 ഓവറിൽ ടീം സ്കോർ 100 കടത്തി. തൊട്ടുപുറകെ പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറി നേരിട്ട 30ാം പന്തിൽ ഷഫാലി പൂർത്തിയാക്കി.
india
എലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പുനരധിവാസ പാക്കേജ് നാളെ പ്രഖ്യാപിക്കും
ബാംഗ്ലൂർ എലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡൊസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്ലിം ലീഗ് നേതൃ സംഘത്തിന് ഉറപ്പു നൽകി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ശാക്കിർ, ദേശീയ സമിതി അംഗം സയ്യിദ് സിദ്ദിഖ് തങ്ങൾബാംഗ്ളൂർ എന്നിവരടങ്ങിയ മുസ്ലിം ലീഗ് പ്രധിനിധി സംഘവുമായി ബംഗളുരുവിലെ ഔസ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉറപ്പു നൽകിയത്. നാളെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ പാക്കേജിന്റെ അന്തിമ രൂപം വെളിപ്പെടുത്തുമെന്നു ആദേഹം നേതാക്കളോട് പറഞ്ഞു. ന്യൂനപക്ഷ കോൺഗ്രസ് കർണാടക സംസ്ഥാന സെക്രട്ടറി പി മുനീർ കൂടെയുണ്ടായിരുന്നു.
ഇക്കാര്യത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളും മനുഷ്യ സ്നേഹികളുടെ ആശങ്കയും ലീഗ് നേതാക്കൾ കർണാടക ശ്രദ്ധയിൽ പെടുത്തി വളരെ വേഗത്തിൽ മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. കർണാടക ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാനോട് ലീഗ് നേതാക്കളോടൊപ്പം സംഭവസ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്ന് മന്ത്രി സമീർ അഹമ്മദ് ഖാനും ലീഗ് നേതൃ സംഘത്തോടൊപ്പം സംഭവ സ്ഥലമായ ഫകീർ കോളനി സന്ദർശിച്ചു. വീട് നഷ്ടമായ ഇരകളെ കണ്ടു വിശദംശങ്ങൾ മനസിലാക്കിയ നേതാക്കൾ ദിവസങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന ബംഗളുരു കെ എം സി സി ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു. ഇരകൾക്ക് പുനരധിവാസത്തിനുള്ള കൃത്യമായ പാക്കേജ് നടപ്പാക്കുന്നത് വരെ ഇവർക്ക് എല്ലാം പിന്തുണയും നൽകുമെന്നു സി കെ സുബൈർ അറിയിച്ചു. കർണാടക സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മെഹബൂബ് ബെഗ്, ബംഗളുരു ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അലി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ദസ്തഗീർ ബൈഗ്, വൈസ് പ്രസിഡന്റ് സിയാവുല്ല അനേകൽ,എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജ്ദീൻ നദ്വി ബംഗാളുരു കെ എം സി സി നേതാക്കളായ മൊയ്ദു മാണിയൂർ, ടി സി മുനീർ, അനീസ് മുഹമ്മദ് എന്നിവരും നേതാക്കളെ അനുഗമിച്ചു.
india
ഗൗതം ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്തിന് യാതൊരു മാറ്റവുമില്ല: ബിസിസിഐ
മുംബൈ: മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന വാദങ്ങൾ ബിസസിഐ തള്ളി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് യാതൊരു വിധത്തിലുമുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കി. അതോടെ ഗൗതം ഗംഭീർ തന്നെ പരിസീലക സ്ഥാനത്ത് തുടരുമെന്ന കാര്യത്തിൽ വ്യക്തതയായി.
ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ യാതൊന്നും ശരിയല്ല. വെറും ഊഹാപോഹങ്ങൾ മാത്രമാണത്. ചില പ്രശസ്തമായ മാധ്യമങ്ങൾ പോലും തെറ്റായവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ബിസിസഐ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേവജിത് സൈകിയ പറഞ്ഞു. ഈ പ്രചരിക്കുന്നത് വെറും അടിസ്ഥാനരഹിതമായ വാർത്തകളാണെന്നതിൽ കൂടുതലൊന്നും പറയാനില്ല. ദേവജിത് സൈകിയ പറഞ്ഞു.
ഈ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ഇതോടെയാണ് ഗൗതം ഗംഭീർ ടെസ്റ്റ് പരിസീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്നും വിവിഎസ് ലക്ഷ്മൺ പരിശീലകനായേക്കുമെന്ന വാർത്തകൾ ശക്തമായത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോട് സ്വന്തം നാട്ടിൽ 12 വർഷങ്ങൾക്ക് ശേഷം തോൽവി വഴങ്ങിയിരുന്നു. തുടർന്ന് ബോർഡർ ഗവാസ്കർ ട്രോഫിയിലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇല്ലാതെയായത്. ദക്ഷിണാഫ്രിക്കയോടുള്ള പരാജയത്തോടെ 2025-27 ലേക്കുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ നിലവിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.
india
രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്: ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
കണ്ണൂര്‍: ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നൽകിയത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് ആവശ്യം.
ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവും വെച്ച് ഇതിൽ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തി എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഭരണഘടനാപരമായ പദവിയിലുള്ള പ്രതിപക്ഷ നേതാവിനെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങൾ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണ്. ഇതിലൂടെ സാമൂഹിക സൗഹാർദ്ദം തകർക്കുകയും, മതവിഭജനവും വിദ്വേഷവും വളർത്തുകയും, തീവ്രവാദ ചിന്തകൾക്ക് പരോക്ഷമായി പ്രചോദനം നൽകുന്നതാണെന്നും അനുതാജ് പരാതിയില്‍ പറയുന്നു.
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടി അനിവാര്യമാണെന്നും ഭരണഘടനയും നിയമവും സംരക്ഷിക്കപ്പെടണമെന്നും അനുതാജ് പറഞ്ഞു.
-
kerala1 day ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala10 hours ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
kerala1 day agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
india2 days agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
india16 hours agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
Film1 day agoബോക്സ് ഓഫീസില്‍ പിടിച്ചുനില്ക്കാന് പാടുപ്പെട്ട് ഭ ഭ ബ
