Connect with us

News

ഇന്തോനേഷ്യയിലെ വൃദ്ധസദനത്തിൽ തീപിടിത്തം: 16 അന്തേവാസികൾ മരിച്ചു

ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

Published

on

മനാഡോ: ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി പ്രവിശ്യയിലെ മനാഡോയിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 16 അന്തേവാസികൾ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

തീപിടിത്തത്തിൽ പൊള്ളലേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മണിക്കൂറിലധികം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് അഗ്നിശമനസേന തീ പൂർണമായി അണച്ചത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വൃദ്ധസദനത്തിലെ സുരക്ഷാ സംവിധാനങ്ങളും അഗ്നിരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കുമെന്നും ഭരണകൂടം അറിയിച്ചു.

News

മെക്സികോയിൽ ട്രെയിൻ പാളംതെറ്റി; 13 മരണം

98 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Published

on

മെ​ക്സി​കോ സി​റ്റി: മെ​ക്സി​കോ​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ഓ​ക്സാ​ക​യി​ൽ ​ട്രെ​യി​ൻ പാ​ളം​തെ​റ്റി 13 മ​ര​ണം. 98 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ​സ​ഫി​ക് തീ​ര തു​റ​മു​ഖ​മാ​യ സാ​ലി​ന ക്രൂ​സി​നെ​യും ഗ​ൾ​ഫ് കോ​സ്റ്റി​ലെ കോ​ട്സാ​കോ​ൽ​കോ​സി​നെ​യും ബ​ന്ധി​പ്പി​ച്ച് 2023ലാ​ണ് സ​മു​ദ്രാ​ന്ത​ര ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടേക്കാം; സിബിഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല

രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ കൊള്ള നടത്താനാകില്ലെന്നും, അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു താന്‍ വിശ്വസിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ കൊള്ള നടത്താനാകില്ലെന്നും, അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍. ശ്രീകണ്ഠന്‍ നായര്‍ നയിച്ച പ്രത്യേക സംവാദപരിപാടിയായ സ്‌പെഷ്യല്‍ എന്‍കൗണ്ടര്‍ലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമലയില്‍ നടന്നത് സാധാരണ മോഷണമല്ലെന്നും, ഇതിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്നുമാണ് തന്റെ നിലപാടെന്ന് ചെന്നിത്തല പറഞ്ഞു. ഒരു വിദേശ വ്യവസായി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ വിശദാംശങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ധരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ആശങ്കകള്‍ കാരണം വ്യവസായി നേരിട്ട് എസ്‌ഐടിയോട് കാര്യങ്ങള്‍ അറിയിക്കാന്‍ തയ്യാറായിരുന്നില്ല. ഏതൊരു പൗരന്റെയും ധര്‍മമാണെന്ന നിലയിലാണ് വിവരം അറിഞ്ഞ ഉടന്‍ അത് അന്വേഷണ സംഘത്തിന് കൈമാറിയതെന്നും ചെന്നിത്തല പറഞ്ഞു.

അന്താരാഷ്ട്ര പുരാവസ്തു കടത്തുമായി ബന്ധപ്പെട്ട സംശയം ശക്തിപ്പെടുത്തുന്ന മറ്റു കാരണങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളിലെ പഴയ വിളക്കുകളും ചെമ്പുപാത്രങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലം ചെയ്യാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ഉത്തരവിറക്കിയിരുന്നുവെന്നും, അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ അതിനെ ശക്തമായി എതിര്‍ത്തുവെന്നും ചെന്നിത്തല പറഞ്ഞു. ക്ഷേത്രങ്ങളില്‍ സ്ഥലമില്ലെന്നായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ന്യായം. ഈ സംഭവങ്ങള്‍ കൂട്ടിവായിച്ചപ്പോഴാണ് ആന്റിക് കച്ചവടം ഇതിന്റെ പിന്നിലുണ്ടാകാമെന്ന സംശയം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സംശയങ്ങള്‍ എത്രമാത്രം ശരിയാണെന്ന് തനിക്കുറപ്പില്ലെന്നും, എല്ലാം സമഗ്ര അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നുമാണ് ആവശ്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

പിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്‍

കര്‍ണാടക സര്‍ക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുളളതാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ ദക്ഷിണേന്ത്യയിലെ ഏജന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുളളതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മെഡിസെപ്പിനെതിരെ സംഘടിപ്പിച്ച വായ്‌മൂടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജീവനക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എസ്. ശബരീനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ഗോപകുമാര്‍, ട്രഷറര്‍ ഡോ. ആര്‍. രാജേഷ് എന്നിവരടക്കം സംസ്ഥാന നേതാക്കളായ എസ്. ബിനോജ്, എസ്. നൗഷാദ്, ഡോ. ജി.പി. പത്മകുമാര്‍, ആര്‍. വിനോദ്കുമാര്‍, ജില്ല പ്രസിഡന്റുമാരായ എ. നിസാമുദ്ദീന്‍, യു. ഉന്മേഷ്, ഷാജി ജോണ്‍, കെ.പി. പ്രശാന്ത്, ആര്‍. ശ്യംരാജ് എന്നിവരും സെക്രട്ടറിമാരായ ഷാജികുമാര്‍ തിരുപുറം, എം.എസ്. രാകേഷ്, നൗഫല്‍, ഡോ. അരവിന്ദ്, പ്രകാശ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

Continue Reading

Trending