Connect with us

kerala

മോഹന്‍ലാലിന്റെ അമ്മക്ക് അന്ത്യോപചാരം അര്‍പ്പിച്ച് മമ്മൂട്ടി

ഭാര്യ സുല്‍ഫത്തിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് നടന്‍ എത്തിയത്.

Published

on

മോഹന്‍ലാലിന്റെ അമ്മക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കൊച്ചി എളമക്കരയിലെ വീട്ടിലെത്തി മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് നടന്‍ എത്തിയത്. മരണവിവരം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കൊച്ചി എളമക്കരയിലുള്ള മോഹന്‍ലാലിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്.

പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു അമ്മ ശാന്തകുമാരി. 90 വയസ്സായിരുന്നു പ്രായം. മുന്‍ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്‍. സംസ്‌കാരം നാളെ തിരുവനന്തപുരത്ത്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയ മോഹന്‍ലാല്‍ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു.

ഹൈബി ഈഡന്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ നടന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. മൃതദേഹം രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും എന്ന് ഹൈബി ഈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടകംപള്ളിയെ രഹസ്യമായി ചോദ്യം ചെയ്തതെന്തിന്?; വിമര്‍ശിച്ച് കെ മുരളീധരന്‍

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്യാന്‍ എന്തിരിക്കുന്നു. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്ന് കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

പലതും മറച്ചു പിടിക്കുന്ന നീക്കമാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. എസ്‌ഐടിയുടെ നീക്കങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് കടകംപള്ളിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ എ പത്മകുമാര്‍, എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്. ഒടുവില്‍ അറസ്റ്റിലായ വിജയകുമാര്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, സിപിഎമ്മിന്റെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന ആളാണെന്ന് ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ നടന്ന കൊള്ളയെക്കുറിച്ച് മന്ത്രിക്ക് ഒന്നുമറിയില്ല എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും. ഇതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരണം. ഇതിനായി ശക്തമായ പോരാട്ടവുമായി മുന്നോട്ടു പോകും. ഹൈക്കോടതി നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഒരു പരാതിയുമില്ല. എന്നാല്‍ രാജ്യാന്തര ബന്ധമുള്ള സ്വര്‍ണ്ണക്കൊള്ളയായതിനാല്‍ എസ്‌ഐടിക്ക് പരിമിതിയുണ്ട്. അതിനാലാണ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

കണ്ണൂര്‍ വാണിമേലില്‍ കാട്ടാനക്കൂട്ടമിറങ്ങി; കൃഷി നശിപ്പിച്ചതായി പരാതി

കുട്ടിയാനകള്‍ ഉള്‍പ്പെടെ ആറോളം ആനകള്‍ ഒരാഴ്ച്ചയായി മലയങ്ങാടും പരിസരത്തെ കൃഷി ഭൂമികളില്‍ നാശം വിതക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Published

on

കണ്ണൂര്‍: കണ്ണൂര്‍ വാണിമേല്‍ പഞ്ചായത്തിലെ മലയോര മേഖലയായ മലയങ്ങാട് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതായി പരാതി. എഴുക്കുന്നേല്‍ ബാബു , ജയിംസ് , വാഴയില്‍ അമ്മദ് എന്നിവരുടെ കാര്‍ഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കണ്ണവം വനത്തിനുസമീപമുള്ള ജനവാസ മേഖലയിലാണ് തിങ്കളാഴ്ച ആനക്കൂട്ടമിറങ്ങിയത്. കുട്ടിയാനകള്‍ ഉള്‍പ്പെടെ ആറോളം ആനകള്‍ ഒരാഴ്ച്ചയായി മലയങ്ങാടും പരിസരത്തെ കൃഷി ഭൂമികളില്‍ നാശം വിതക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം അറിയിച്ചതിനെതുടര്‍ന്ന് വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് അധികൃതരും സംഘവും തിങ്കളാഴ്ച രാത്രി സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് ആനകളെ തിരിച്ച് വനത്തിലേക്ക് കയറ്റിയത്. ചൊവ്വാഴ്ച രാവിലെയും കാട്ടാനകളുടെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. വനമേഖലയില്‍ ഫെന്‍സിങ് ലൈനുകള്‍ സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വനം വകുപ്പ് ഇതുവരെയും പരിഹാരം കണ്ടിട്ടില്ലയെന്ന് കര്‍ഷകര്‍ പറയുന്നു.

Continue Reading

kerala

കണക്കു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; വിദ്യാര്‍ഥിയുടെ കൈ അടിച്ച് തകര്‍ത്ത് ട്യൂഷന്‍ അധ്യാപകന്‍

കണക്കു പരീക്ഷക്കയില്‍ 40ല്‍38 മാര്‍ക്ക് കിട്ടിയിട്ടും രണ്ടു മാര്‍ക്ക് കുറഞ്ഞതിനാണ്  അധ്യാപകന്‍  വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്.

Published

on

കൊല്ലം: ട്യൂഷന്‍ സെന്ററില്‍ നടത്തിയ പരീക്ഷയില്‍ രണ്ടു മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിനിയുടെ കൈ അടിച്ച് തകര്‍ത്ത് അധ്യാപകന്‍. ഏരൂര്‍ നെട്ടയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ട്യൂഷന്‍ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. സംഭവത്തില്‍  ട്യൂഷന്‍ സെന്ററിലെ അധ്യാപകനായ രാജേഷിനെതിരെ പരാതി നല്‍കി രക്ഷിതാക്കള്‍.

കണക്കു പരീക്ഷക്കയില്‍ 40ല്‍38 മാര്‍ക്ക് കിട്ടിയിട്ടും രണ്ടു മാര്‍ക്ക് കുറഞ്ഞതിനാണ്  അധ്യാപകന്‍  വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതിനായി നാലുമാസമായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു.

വിരലുകള്‍ക്ക് പൊട്ടലേറ്റ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ക്ക് കുറഞ്ഞതിന് മറ്റു നിരവധി കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. അതേസമയം പഠിപ്പിച്ച കണക്ക് ബോധപൂര്‍വ്വം കുട്ടി തെറ്റിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന വിചിത്ര ന്യായമാണ് അധ്യാപകന്‍ രക്ഷിതാക്കളോട് പറഞ്ഞത്. ഇതോടെ രക്ഷിതാക്കള്‍ ട്യൂഷന്‍ സെന്റര്‍ തല്ലി തകര്‍ത്തു. വിഷയം ഏറ്റെടുത്ത് വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ട്യൂഷന്‍ സെന്ററിനും അധ്യാപകനും എതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. കെഎസ്ആര്‍ടിസി ജീവനക്കാരനായ അധ്യാപകന്‍ ചട്ടവിരുദ്ധമായാണ് ട്യൂഷന്‍ സെന്റര്‍ നടത്തുന്നതെന്നും പരാതിയുണ്ട്.

 

Continue Reading

Trending