News
ബ്രസീൽ ഫുട്ബോൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ
പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസവും മുൻ റയൽ മഡ്രിഡ് താരവുമായ റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തി. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
അവധിക്കാലം ആഘോഷിക്കാനായി ബ്രസീലിലെത്തിയ കാർലോസ് പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കാലിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഫുൾ ബോഡി എം.ആർ.ഐ പരിശോധനയിലാണ് ഹൃദയത്തിൽ ഗുരുതര പ്രശ്നങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച താരത്തെ കാർഡിയാക് കത്തീറ്ററൈസേഷനു വിധേയനാക്കി.
ഏകദേശം 40 മിനിറ്റ് മാത്രം നീണ്ടുനിൽക്കേണ്ട ശസ്ത്രക്രിയ സങ്കീർണതകൾ കാരണം മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് സ്പാനിഷ് മാധ്യമമായ ഡിയാരിയോ എ.എസ് റിപ്പോർട്ട് ചെയ്യുന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും താരം അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂർ കൂടി കാർലോസ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും വ്യക്തമാക്കി.
1990 മുതൽ 2016 വരെ നീണ്ടു നിന്ന ക്ലബ്-ദേശീയ ടീം കരിയറിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റോബർടോ കാർലോസ്. 1992 മുതൽ 2006 വരെ ബ്രസീൽ ദേശീയ ടീമിന്റെ സ്ഥിരാംഗമായിരുന്നു. പത്തുവർഷത്തിലേറെ നീണ്ട റയൽ മഡ്രിഡ് കരിയറിലൂടെ ആധുനിക ഫുട്ബോളിലെ ഇതിഹാസ പ്രതിരോധ താരങ്ങളുടെ പട്ടികയിൽ ഇടംനേടി.
ആക്രമണ സ്വഭാവമുള്ള ലെഫ്റ്റ് ബാക്കായിരുന്ന കാർലോസ് ബ്രസീലിനായി 125 മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞു. 2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെയും 1998 ലോകകപ്പ് റണ്ണർ അപ്പ് ടീമിന്റെയും അംഗമായിരുന്നു. 1997ൽ ഫ്രാൻസിനെതിരായ മത്സരത്തിൽ 35 യാർഡ് അകലെ നിന്ന് ഇടംകാലിൽ തൊടുത്തുവിട്ട ‘ബനാന ഫ്രീകിക്ക്’ ഗോൾ ഇന്നും ഫുട്ബോൾ ചരിത്രത്തിലെ അത്ഭുത നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
2012ൽ റഷ്യൻ ക്ലബിൽ കളിച്ച് സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം 2015ലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മുൻപിൽ താരം എത്തിയത്. ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസ് താരമായും കോച്ചായും ഒരു സീസൺ നിറഞ്ഞുനിന്ന റോബർടോ കാർലോസ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കും പ്രിയങ്കരനായി.
kerala
മലപ്പുറത്തെ അവഗണിച്ച് സർക്കാർ; വിവിധ ജില്ലകളിൽ അനുവദിക്കപ്പെട്ട 202 ഡോക്ടർമാരിൽ മലപ്പുറത്തിന് നാലുപേർ മാത്രം
കേരളത്തിന്റെ ജനസംഖ്യയുടെ 13 ശതമാനം പേർ ജീവിക്കുന്നത് മലപ്പുറം ജില്ലയിലാണ്
തോറ്റതിന്റെ കലിപ്പിൽ മലപ്പുറത്തെ അവഗണിച്ച് സർക്കാർ. വിവിധ ജില്ലകളിൽ അനുവദിക്കപ്പെട്ട 202 ഡോക്ടർമാരിൽ മലപ്പുറത്തിന് 4 പേർ മാത്രം. കേരളത്തിന്റെ ജനസംഖ്യയുടെ 13 ശതമാനം പേർ ജീവിക്കുന്നത് മലപ്പുറം ജില്ലയിലാണ്.
202 പുതിയ നിയമനങ്ങൾ ഉണ്ടാകുമ്പോൾ 26 എണ്ണമെങ്കിലും മലപ്പുറത്ത് വരണമെന്നിരിക്കെയാണ് 4 പേരെ മാത്രം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം 13, കൊല്ലം 21, പത്തനംതിട്ട 9, കോട്ടയം 14, ഇടുക്കി 7, ആലപ്പുഴ 6, എറണാകുളം 11, തൃശൂർ 14, പാലക്കാട് 16, കോഴിക്കോട് 10, വയനാട് 6, കണ്ണൂർ 41, കാസർക്കോട് 30 എന്നിങ്ങനെയാണ് തസ്തികകൾ. കാർഡിയോളജി, യൂറോളജി, ഗൈനക്, അനസ്‌തേഷ്യ വിഭാഗങ്ങളിലായി 54 പേരെ നിയമിച്ചപ്പോൾ അതിൽ ഒന്ന് പോലും മല്ലുറത്തിനില്ല. മതിയായ സ്റ്റാഫില്ലാതെ മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെട വീർപ്പുമുട്ടുമ്പോഴാണ് ഈ അവഗണന.
india
റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ കവർച്ചക്ക് ശ്രമം; യുവദമ്പതികൾ അറസ്റ്റിൽ
പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മംഗളൂരു: പുത്തൂരിൽ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ചക്ക് ശ്രമിക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
റിട്ട. പ്രിൻസിപ്പൽ എ.വി. നാരായണയുടെ വീട്ടിൽ കവർച്ചക്ക് ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ മാസം 17-ന് അർധരാത്രിയോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ച രണ്ട് അജ്ഞാതർ പിൻവാതിലിലൂടെ വീട്ടിൽ കയറി നാരായണയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സംഘർഷത്തിനിടെ നാരായണയുടെ ഭാര്യക്ക് പരിക്കേറ്റു. നിലവിളിയും ബഹളവും കേട്ടതോടെ അക്രമികൾ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വസ്തുക്കൾ ഒന്നും മോഷ്ടിക്കപ്പെട്ടില്ല.
പുത്തൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
kerala
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഡി.ഐ.ജിമാർക്ക് ഐ.ജി സ്ഥാനക്കയറ്റം
ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ഡി.ഐ.ജിമാർക്ക് ഐ.ജിമാരായും എസ്.പിമാർക്ക് ഡി.ഐ.ജിമാരായും സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എസ്.പിമാരായ അരുൺ ബി. കൃഷ്ണ, ഹിമേന്ദ്രനാഥ് എന്നിവരെ ഡി.ഐ.ജിമാരാക്കി ഉയർത്തി.
ദക്ഷിണ മേഖല ഐ.ജിയായി സ്പർജൻ കുമാറിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജിയായിരുന്ന ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐ.ജിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ പൂർണ ചുമതലയും ശ്യാംസുന്ദറിനായിരിക്കും.
ആഭ്യന്തര സുരക്ഷയും തീവ്രവാദവിരുദ്ധ സ്ക്വാഡും ഐ.ജി പുട്ട വിമലാദിത്യയുടെ ചുമതലയിലാകും. സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐ.ജി സ്ഥാനത്ത് അജിത ബീഗത്തെ നിയമിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്നിന്റെയും സോഷ്യൽ പൊലീസിങ് ഡയറക്ടറുടെയും അധിക ചുമതലയും അജിത ബീഗത്തിനാണ്. ആംഡ് പൊലീസ് ബറ്റാലിയൻ ഐ.ജിയായി എസ്. സതീഷ് ബിനോയെയും പൊലീസ് ആസ്ഥാനം ഐ.ജിയായി ആർ. നിശാന്തിനിയെയും നിയമിച്ചു.
വിജിലൻസ് ഡി.ഐ.ജിയായിരുന്ന കെ. കാർത്തിക്കിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണറായ തോമ്സൺ ജോസിനെ വിജിലൻസിലേക്ക് മാറ്റി. തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാക്കി. ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച അരുൺ ബി. കൃഷ്ണയ്ക്ക് തൃശൂർ റേഞ്ചിന്റെയും ഹിമേന്ദ്രനാഥിന് തിരുവനന്തപുരം റേഞ്ചിന്റെയും ചുമതല നൽകി.
ടെലികോം എസ്.പിയായി ഉമേഷ് ഗോയലിനെയും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്.പിയായി പി.ബി. കിരണിനെയും നിയമിച്ചു. കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ കമാൻഡറായി രാജേഷ് കുമാറിനെയും ആംഡ് പൊലീസ് ബറ്റാലിയൻ ആസ്ഥാനം എസ്.പിയായി അഞ്ജലി ഭാവനയെയും നിയമിച്ചു.
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala1 day agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala1 day agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local2 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
-
india2 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
