Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള; പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, പോറ്റിയും മുരാരി ബാബുവും വീണ്ടും റിമാന്‍ഡില്‍

14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.

Published

on

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലന്‍സ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. രണ്ടു കേസുകളിലും നല്‍കിയ ജാമ്യാപേക്ഷ 14 ആം തീയതി വിജിലന്‍സ് കോടതി പരിഗണിക്കും.

kerala

എ.കെ ബാലന്റെ പരാമര്‍ശം മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കുന്ന സംഘപരിവാര്‍ തന്ത്രം; വി.ഡി സതീശന്‍

വെള്ളാപ്പള്ളിയുടെയും എകെ ബാലന്റെയും പ്രസ്താവനകള്‍ കൂട്ടി വായിക്കണം. ഗുജറാത്ത് മോഡല്‍ വര്‍ഗീയ പ്രചാരണമാണ് നടക്കുന്നത്.

Published

on

എ.കെ ബാലന്റെ വിദ്വേഷ പരാമര്‍ശം സംഘപരിവാറിന്റെ തീവ്രലൈന്‍ ക്യാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കുന്ന സംഘപരിവാര്‍ തന്ത്രമാണിത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണിത്. വെള്ളാപ്പള്ളിയുടെയും എകെ ബാലന്റെയും പ്രസ്താവനകള്‍ കൂട്ടി വായിക്കണം. ഗുജറാത്ത് മോഡല്‍ വര്‍ഗീയ പ്രചാരണമാണ് നടക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ നിലപാടെടുത്ത ബിനോയ് വിശ്വത്തെ ഉത്തരം താങ്ങുന്ന പല്ലി എന്നാണ് സിപിഎം നേതാവ് വിളിച്ചത്. ഇടതുമുന്നണി ശിഥിലീകരിക്കപ്പെടുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോള്‍ പല മാറാടുകളും ഉണ്ടാകുമെന്നുമായിരുന്നു എ.കെ ബാലന്റെ വിദ്വേഷ പരാമര്‍ശം.

സംഘപരിവാറും സിപിഎം നേതാക്കളും ഒരേ സ്വരത്തില്‍ സംസാരിക്കുന്നു. ഇതിനെ മതേതര കേരളം ചെറുത്തു തോല്‍പ്പിക്കും. നാലു പതിറ്റാണ്ട് ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിന്റെ കൂടെ ആയിരുന്നു. അന്ന് ജമാഅത്തെ ഇസ്ലാമിയായിരുന്നോ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത്.

എ. കെ ബാലന്റെ പ്രസ്താവനയെ സിപിഎമ്മും ബിനോയ് വിശ്വവും പിന്തുണക്കുന്നുണ്ടോ എന്നും ചോദ്യം. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചു. അതിനു സമാനമായ പ്രസ്താവനയാണ് എ.കെ ബാലന്റേത്. ബിനോയ് വിശ്വം എ.കെ ബാലനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം.

Continue Reading

kerala

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Published

on

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) വാഹനാപകടത്തില്‍ മരിച്ചു. ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാരയ്ക്കാമണ്ഡപത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.

Continue Reading

kerala

ഇബ്രാഹിം കുഞ്ഞ് ജനകീയ രാഷ്ട്രീയത്തിന്റെ അടയാളം -കെ.എം.സി.സി

. കേരള രാഷ്ട്രീയത്തിനും മുസ്‌ലീം ലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും ജനകീയ രാഷ്ട്രീയത്തിന്റെ അടയാളമാണെന്ന് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Published

on

ദുബൈ: മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ കെ.എം.സി.സി കാസറകോട് ജില്ല കമ്മിറ്റി. കേരള രാഷ്ട്രീയത്തിനും മുസ്‌ലീം ലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും ജനകീയ രാഷ്ട്രീയത്തിന്റെ അടയാളമാണെന്ന് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

എന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പൊതുജീവിതത്തില്‍ സജീവമായിരുന്ന അദ്ദേഹം, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടും ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി അക്ഷീണം പ്രവര്‍ത്തിച്ചും ശ്രദ്ധേയനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ആത്മാര്‍ഥതയും അര്‍പ്പണബോധവും നിറഞ്ഞതായിരുന്നു. മന്ത്രിയായിരിക്കെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും സംഘടനാ രംഗത്തെ ശക്തമായ നേതൃത്വവും എന്നും ഓര്‍മിക്കപ്പെടും.

പ്രവര്‍ത്തകരോടുള്ള സ്‌നേഹവും കരുതലും അദ്ദേഹത്തെ വ്യത്യസ്തനാക്കി എന്നും കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Continue Reading

Trending