india
തുർക്ക്മാൻ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുൻ വഖഫ് ബോർഡ് ചെയർമാന് അമാനത്തുള്ള ഖാന് എംഎല്‍എ
ന്യൂഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനും എഎപി എംഎല്‍എയുമായ അമാനത്തുള്ള ഖാന്.
‘സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് പൊളിച്ചുമാറ്റിയത്. രാജ്യത്തിന്റെ നല്ല അന്തരീക്ഷം നശിപ്പിക്കാനാണ് ശ്രമം. ആരെങ്കിലും വന്ന് നിയമവിരുദ്ധമെന്ന് പറയുമ്പോള്‍ തന്നെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് പൊളിച്ചു മാറ്റുകയാണെന്നും അമാനത്തുള്ള ഖാന് പറഞ്ഞു. ഡല്‍ഹിയിലും രാജ്യത്തും സാമുദായിക ഐക്യം തകര്‍ക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നതായി ഖാന് ആരോപിച്ചു.
ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ സയ്യിദ് ഇലാഹി മസ്ജിദിന്റെ കമ്മ്യൂണിറ്റി സെന്ററടക്കം ബിജെപി സര്‍ക്കാര്‍ ഇടിച്ചു നിരത്തിയിരുന്നു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പുലര്‍ച്ചെ ഒന്നരയ്ക്ക് ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. തടയാനെത്തിയ പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വഖഫ് ഭൂമിയിലാണ് കെട്ടിടങ്ങള്‍ നിലനിന്നിരുന്നതെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടി വന്‍ പൊലീസ് സന്നാഹത്തോടെയാണ് പള്ളിയുടെ പരിസരം പൊളിക്കാന്‍ എംസിഡി അധികൃതരെത്തിയത്. 32 മണ്ണുമാന്തി യന്ത്രങ്ങള്‍ പള്ളിയുടെ പരിസരത്ത് എത്തിയതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചുകൂടി. പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അനധികൃത കൈയേറ്റത്തിനെതിരെ ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കല്‍ നടത്തിയത് എന്നാണ് മുനിസിപ്പല്‍ കോര്പ്പറേഷന് പറയുന്നത്.
india
ഉമര്‍ ഖാലിദ്, നീ ഉയിര്ത്തെഴുന്നേല്ക്കും, ഉമര്‍ ഖാലിദിനെ പിന്തുണച്ച് മഹുവ മൊയ്ത്ര
‘നീ ഉയിര്ത്തെഴുന്നേല്ക്കും, ഉമര്‍ ഖാലിദ്’ എന്ന തലക്കെട്ടിലുള്ള കവിത മഹുവ എക്സില്‍ കുറിച്ചു.
ഡല്‍ഹി കലാപ ഗൂഢാലോചന ആരോപണത്തില്‍ സുപ്രിം കോടതി ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദിനെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ‘നീ ഉയിര്ത്തെഴുന്നേല്ക്കും, ഉമര്‍ ഖാലിദ്’ എന്ന തലക്കെട്ടിലുള്ള കവിത മഹുവ എക്സില്‍ കുറിച്ചു.
”ഉമര്‍ ഖാലിദ്, നീ ഉയിര്ത്തെഴുന്നേല്ക്കും. നിങ്ങളുടെ കയ്പേറിയതും വളച്ചൊടിച്ചതുമായ നുണകള്‍ കൊണ്ട് നീ എന്നെ (ഉമര്‍ ഖാലിദിനെ) ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാം.
മണ്ണില്‍ ചവിട്ടി മെതിക്കാം. പക്ഷേ അപ്പോഴും പൊടി പോലെ ഞാന്‍ ഉയിര്ത്തെഴുന്നേല്ക്കും. വാക്കുകള്‍ കൊണ്ട് എനിക്ക് നേരെ വെടിയുതിര്‍ക്കാം. നിങ്ങളുടെ കണ്ണുകള്‍ കൊണ്ട് എന്നെ മുറിപ്പെടുത്താം. നിങ്ങളുടെ വെറുപ്പ് കൊണ്ട് എന്നെ കൊലപ്പെടുത്താം. പക്ഷേ അപ്പോഴും കാറ്റ് പോലെ ഞാന്‍ ഉയിര്ത്തെഴുന്നേല്ക്കും” മഹുവ എക്സില്‍ പങ്കുവെച്ചു.
ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, മുഹമ്മദ് സലീം ഖാന്, ഷദാബ് അഹമ്മദ്, ഷിഫാഉര്‍റഹ്മാന്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തിങ്കളാഴ്ച ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചിരുന്നു. വിചാരണ വൈകുന്നതിന്റെ ആനുകൂല്യം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചത്.
india
അഡ്മിഷൻ എടുത്ത 50 പേരിൽ 44ഉം മുസ്ലിം കുട്ടികൾ; ജമ്മുവിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം
സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം
കോളേജിലെ എംബിബിഎസ് കോഴ്സിന് അനുമതി നൽകി മാസങ്ങൾക്കകമാണ് ഇപ്പോൾ അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. 2025-26 അക്കാദമിക വർഷത്തിലേക്ക് അഡ്മിഷൻ ലഭിച്ച 50 ഓളം വിദ്യാർത്ഥികളിൽ നാൽപ്പതിൽ അധികം പേർ മുസ്ലിംകൾ ആയതോടെയാണ് ഹിന്ദുത്വ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നത്. നീറ്റ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടന്നതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കുകയും മുഖ്യമന്ത്രിയായ ഉമർ അബ്ദുല്ല അടക്കം കോളേജ് അഡ്മിഷൻ സുതാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തതിന് ശേഷവും കോളേജ് അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് സംഘപരിവാർ മുന്നോട്ട് പോവുകയിയിരുന്നു.
ഈ സാഹചര്യത്തിൽ കോളേജിൽ ഒരു മിന്നൽ പരിശോധന നടന്നു. തുടർന്ന് വന്ന റിപ്പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല ,ആവശ്യത്തിന് റസിഡന്റ് ഡോക്ടർമാർ ഇല്ല , തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് കോളേജിന്റെ അനുമതി റദ്ദാക്കുകയായിരുന്നു .
india
തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് നിരീക്ഷണം
കടിക്കാതിരിക്കാനായി നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന പരാമർശവും മൃഗസ്നേഹികളെ ലക്ഷ്യമാക്കി കോടതി നടത്തി.
ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പൊതു സ്ഥാപനങ്ങളിൽ നിന്നു പിടികൂടുന്ന നായകളെ അതേ സ്ഥലങ്ങളിൽ വീണ്ടും തുറന്നുവിടുന്നതിലൂടെ തെരുവുനായ ശല്യം എങ്ങനെ ഇല്ലാതാക്കാനാകുമെന്ന ചോദ്യം കോടതി ഉന്നയിച്ചു. കടിക്കാതിരിക്കാനായി നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന പരാമർശവും മൃഗസ്നേഹികളെ ലക്ഷ്യമാക്കി കോടതി നടത്തി.
നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മ, അക്രമകാരികളായ നായകളെ കൊന്നുകളയാൻ കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. ആക്രമണകാരികളായ നായകളെയും പേവിഷബാധയുള്ള നായകളെയും തെരുവുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് മുൻകാല കോടതി വിധികൾ ഉണ്ടെന്നും അവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
തെരുവുനായ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം നിലവിലെ നിയമങ്ങൾ ശരിയായി പാലിക്കപ്പെടാത്തതാണെന്ന് നായ സ്നേഹികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. നായ ആക്രമണം മാത്രമല്ല, നായകൾ കാരണമാകുന്ന റോഡ് അപകടങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. റോഡുകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തടയാൻ ദേശീയപാത അതോറിറ്റി വിവിധ നടപടികൾ സ്വീകരിച്ചുവരുന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
വന്ധ്യംകരണം നടപ്പാക്കിയാൽ നായകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് നായ സ്നേഹികളുടെ നിലപാട്. അനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശപ്രകാരം ആദ്യം ആൺനായകളെ വന്ധ്യംകരണം ചെയ്യണമെന്നതായും അമിക്കസ് ക്യൂറി വ്യക്തമാക്കി. എന്നാൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങൾ ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
രാജ്യത്തെ തെരുവുനായകളുടെ കൃത്യമായ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്ക് ഇല്ലെന്നാണ് നായ സ്നേഹികളുടെ വാദം. ജനങ്ങളെ ബോധവത്കരിച്ചാൽ തെരുവുനായ ആക്രമണങ്ങൾ തടയാനാകുമെന്നും, കൃഷിയിടങ്ങൾ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാമെന്നും അവർ കോടതിയിൽ പറഞ്ഞു. സിഎസ്ആർ മാതൃക രാജ്യത്ത് നടപ്പാക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി തെരുവുനായ പ്രശ്നം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വിഷയത്തിൽ തുടർ നടപടികൾ പരിഗണിക്കുമെന്ന് വ്യക്തമാക്കി.
-
kerala18 hours ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf17 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala1 day agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
News3 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
