തിരുവനന്തപുരം: കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ വോട്ട് അസാധു. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനാലാണ് വോട്ട് അസാധുവാക്കിയത്. നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം.
വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ നടത്തിയ പരിശോധനയില്‍ ആര്‍ ശ്രീലേഖ ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തത് കണ്ടെത്തുകയായിരുന്നു. 12 അംഗ സമിതിയിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പായിരുന്നു ഇത്. അതേസമയം വിഷയത്തില്‍ ബിജെപി നേതൃത്വമോ ശ്രീലേഖയോ പ്രതികരിച്ചിട്ടില്ല. അതേസമയം എട്ട് സ്ഥിരം സമിതികളില്‍ 3 സമിതികളില്‍ മാത്രമാണ് ക്വാറം തികഞ്ഞത്. ഇനിയും ക്വാറം തികയാന്‍ 5 സമിതികള്‍ കൂടിയുണ്ട്. വെള്ളിയാഴ്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുക.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമാണ് ശാസ്തമംഗലത്ത് നിന്ന് കൗണ്‍സിലറായി വിജയിച്ച ആര്‍ ശ്രീലേഖ.