editorial
ആരിക്കാടിയിലെ ടോള്‍ അനീതി
അന്യായമായ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായാണ് ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ സമരംനടക്കുന്നത്.
കേരളത്തില്‍ ദേശീയ പാതക്ക് തുടക്കമാകുന്ന തലപ്പാടി ചെര്‍ക്കള റീച്ചിലെ ആരിക്കാടി ടോള്‍ പ്ലാസക്കെതിരെ നാട്ടുകാര്‍ ആരംഭിച്ച പ്രക്ഷോഭം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകര്‍ശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍കൂടിയായ സ്ഥലം എം.എല്‍.എ എ.കെ.എം അഷ്റഫിനെയുള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെടാനിടയാക്കിയ പ്രതിഷേധത്തിനു പിന്നില്‍ ഒരുനാടിന്റെയാകെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണുള്ളത്. ജനങ്ങളുടെ യാത്രാ സ്വാതന്ത്യ്രത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം ടോള്‍പിരിവ് ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയ സാഹചര്യമുണ്ടായത്. അന്യായമായ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായാണ് ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ സമരംനടക്കുന്നത്.
സമരത്തെ തുടര്‍ന്ന് കാസര്‍കോട് മംഗളൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരടക്കം വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിക്കുന്ന സാഹചര്യവുമുണ്ടായിരിക്കുകയാണ്. ദേശീയ പാത 66 ലെ കേരളത്തിലെ ഒന്നാംറീച്ചായ തലപ്പാടി ചെര്‍ക്കള പാതയില്‍ 22 കിലോമീറ്ററിനിടെ രണ്ടുടോള്‍ പ്ലാസകള്‍ വരുന്നതാണ് ജനങ്ങളെ വലക്കുന്നത്. രണ്ടു ടോള്‍പ്ലാസകള്‍ക്കിടയില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകണമെന്ന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ദേശീയ പാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഈ നീതിനിഷേധമുണ്ടായിരിക്കുന്നത്.
എം.എല്‍.എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ടോള്‍ പ്ലാസ അധികൃതരുമായി പ്രശ്നം ചര്‍ച്ച ചെയ്യുകയും ഹൈക്കോടതി കേസ് ജനുവരി 18ന് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ അതുവരെയുള്ള സാവകാശം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതര്‍ ഇതിന് വിസമ്മതിക്കുകയും ടോള്‍ പിരിവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് സമരം ആംരഭിച്ചിരിക്കുന്നത്. ഹെക്കോടതിയില്‍ കേസ് നിലനില്‍ക്കെ ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത് ദേശീയ പാത അതോറിറ്റിയുടെ ധിക്കാരപരമായ സമീപനത്തിന്റെ ഭാഗമാണ്.
ടോള്‍ പിരിവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഈ മാസം 18ന് പരിഗണിക്കാനിരിക്കെയാണ് ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റി സ്വകാര്യ കരാര്‍ കമ്പനിയായ സ്കെലാര്‍ക് ഇന്‍ഫ്രാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയത്. ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകള്‍ക്കിടയില്‍ 60 കിലോമീറ്റര്‍ ദൂരം എന്ന നിര്‍ദ്ദേശം ലംഘിക്കുന്ന നിലയി ലാണ് ഈ ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
ആരിക്കാടി ടോള്‍ പ്ലാസയും നിലവിലുള്ള തലപ്പാടി ടോള്‍ പ്ലാസയും തമ്മില്‍ അകലം 22 കിലോമീറ്റര്‍ മാത്രമാണ്. ജനങ്ങളെ മാത്രമല്ല, നിയമവ്യവസ്തയെയും നോക്കു കുത്തിയാക്കിയാണ് അധികൃതരുടെ സമീപനം. ടോള്‍ പിരിവ് നടത്തുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ആ ഗസ്തില്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ ടോള്‍ പിരിവ് നടത്തില്ലെന്ന് കലക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷന്‍ കമ്മിറ്റിയും തമ്മില്‍ ധാരണയുണ്ടായിരുന്നു.
എന്നാല്‍ കേസ് പലപ്പോഴായി നീട്ടിവെക്കപ്പെടുകയായിരുന്നു. നേരത്തെ മൂന്ന് തവണ ടോള്‍ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും ജനപ്രതിനിധികളും തടഞ്ഞിരുന്നു. ടോള്‍ പ്ലാസക്ക് 5 കിലോമീറ്റര്‍ ചുറ്റളവിലു ള്ളവരുടെ വാഹനങ്ങള്‍ക്ക് യാത്ര സൗജന്യമാക്കുമെന്ന് നേരത്തെ ചര്‍ച്ചകള്‍ക്കിടയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടലും പുഴയും ആണ് ഇത്ര ചുറ്റളവില്‍ പെടുകയെന്നതിനാല്‍ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. കോടതി വിധിയുടെ പേരില്‍ ആരംഭിച്ചാല്‍ തന്നെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യം ലഭിക്കണം. ആരിക്കാടിയിലെ ടോള്‍ പ്ലാസ താല്‍ക്കാലികമാണെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. രണ്ടാം റീച്ചിലെ പെരിയ ചാലിങ്കാലിലെ ടോള്‍ പ്ലാസ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ മാത്രമാണ് ആരിക്കാടിയില്‍ ടോള്‍ പിരിവ് നടത്തുക എന്നതായിരുന്നു നേരത്തെ നല്കിയ വിശദീകരണം. എന്നാല്‍ ചാലിങ്കാല്‍ ടോള്‍ പ്ലാസ പ്രവര്‍ത്തനം വൈകുന്നത് തങ്ങളുടെ കുറ്റമല്ലെന്നും അതിന്റെ പേരില്‍ ഒരു വലിയ വിഭാഗം യാത്രക്കാര്‍ സാമ്പത്തിക ഭാരം വഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് സമരക്കാരുടെ നിലപാട്.
കമ്മ്യൂണിസ്റ്റുകള്‍ എത്ര തരം? ഈ ചോദ്യത്തിന് കാക്കത്തൊള്ളായിരം എന്ന ഉത്തരമായിരിക്കും ലഭിക്കുക. എന്നാല്‍ ഈമാനുള്ള കമ്യൂണിസ്റ്റ് എന്നൊരു വിഭാഗം കേരളത്തില്‍ ഉയര്‍ന്നു വന്നിരിക്കുകയാണിപ്പോള്‍. സാക്ഷാല്‍ സഖാവ് ബാലനാണ് ഈമാനുള്ള കമ്യൂണിസ്റ്റാണെന്ന് സ്വയം വെളിപ്പെടുത്തി വന്നിരിക്കുന്നത്. കേരളത്തെ സംഘപരിവാറിന്റെ കാല്ക്കീഴില് അര്‍പ്പിക്കാനായി ഓവര്‍ടൈം പണിയെടുക്കുന്നയാളെയാണോ ഈമാനുള്ള കമ്യൂണിസ്റ്റെന്നൊന്നും ചോദിക്കരുത്. പേര് പോലെ തന്നെ പലതിലും ഈ ബാല ചാപല്യം അദ്ദേഹം കാണിക്കും. വാ തുറന്നാല്‍ പച്ച വര്‍ഗീയത മാത്രം തുപ്പുന്ന കേരള തൊഗാഡിയ കള്ള് കച്ചവടക്കാരനുമാ യാണ് ഇപ്പോള്‍ ബാലന് വര്‍ഗീയത ഛര്‍ദിക്കുന്ന കാര്യത്തില്‍ മത്സരിക്കുന്നത്. പുതുതലമുറക്ക് പരിചിതമല്ലാത്ത മാറാട് കലാപമൊക്കെയാണ് ഇപ്പോള്‍ കുത്തിപ്പൊക്കി ടിയാന് കൊണ്ടുവരുന്നത്. മാറാടെന്ന് ഭയപ്പെടുത്തിയാല്‍ മുസ്ലിം ഇതര സമുദായങ്ങള്‍ കൂടെ നില്‍ക്കുമെന്നും ഇസ്ലാമോഫോബിയക്ക് ലോകത്ത് എല്ലായിടത്തും മാര്‍ക്കറ്റുള്ളത് പോലെ കേരളത്തിലും നല്ല വേരോട്ടമുണ്ടെന്നും കണ്ടെത്തിയാണ് ഈ കോമാളി വേഷം കെട്ടി സി.പി.എമ്മുകാര്‍ ഇപ്പോള്‍ ഓവര്‍ ടൈം പണി എടുക്കുന്നത്. കേരളത്തില്‍ യൂ.ഡി.എഫ് വന്നാല്‍ മാറാട് ആവര്‍ത്തിക്കും നാലും മൂന്നും ഏഴ് പേരെ തികച്ചെടുക്കാനില്ലാത്ത ജമാഅത്തെ ഇസ്ലാമി കേരളത്തിലെ ആഭ്യന്തര വകുപ്പ് കയ്യാളുമെന്നൊക്കെയാണ് ബാലനിസ്റ്റ് കമ്യൂണിസ്റ്റിന്റെ വാദം എന്നാല്‍ ബാലന് മുക്കിയ കമ്യൂണിസ്റ്റ് ഭരണത്തിലെ ചില കലാപങ്ങളുണ്ട്. അത് സൗകര്യം പോലെ ബാല സഖാവ് വിഴുങ്ങുകയാണിപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ന്യൂനപക്ഷ വേട്ടയായ ഭിമാപള്ളി വെടിവെപ്പും കേരളത്തിലെ ഏറ്റവും വലിയ സ്ഫോടനമായ കളമശ്ശേരി സ്ഫോടനവുമൊക്കെ ഈമാനുള്ള കമ്യൂണിസ്റ്റുകാരുടെ കാലത്ത് നടന്നതാണ്.
ബാലന്റെ ലക്ഷ്യം എന്തെന്നൊന്നും ചോദിക്കരുത്. ബംഗാളിലും ത്രിപുരയിലും കമ്യൂണിസ്റ്റുകള്‍ എന്താണോ സംഘപരിവാറിനു വേണ്ടി ചെയ്തത് അത് തന്നെയാണ് ഇവിടെയും ചെയ്യുന്നത്. കമ്യൂണിസ്റ്റുകാര്‍ വിതക്കുന്നു. സംഘികള്‍ കൊയ്യുന്നു. തിരുവനന്തപുരം കോര്പറേഷന് ഇതിനൊരു ഉദാഹരണം മാത്രം. പ്രതിപക്ഷത്തെ ഇന്ത്യാ ജമാഅത്ത് എന്ന് വിളിച്ച് സാക്ഷാല്‍ മോദി മുന്നില്‍ നിന്നും നയിക്കുമ്പോള്‍ ചുരുങ്ങിയത് കേരളത്തിലെ പ്രതിപക്ഷത്തെ ജമാഅത്താക്കിയില്ലെല്‍ ബാലന്റെ നേതാവായ മുണ്ടുടുത്ത മോദി കോപിച്ചാലോ, പക്ഷേ ഒന്നുണ്ട് മതേതര കേരളത്തെ സര്‍ജറിക്ക് വിധേയമാക്കി സംഘപരിവാറിനാവശ്യമായ അവയവങ്ങള്‍ കീറിമു
റിച്ച് കൊടുക്കുന്ന പരിപാടി ബാലനും ഗോവിന്ദനും പിണറായിയുമടക്കം നിര്‍ത്തിയില്ലെങ്കില്‍ അവസാനം പോകുന്നയാള്‍ക്ക് ഓഫീസ് പൂട്ടുകയൊന്നും വേണ്ടി വരില്ല. കാരണം ഓഫിസടക്കം കാവിയണിയാന്‍ ഏറെ വൈകില്ല. പിണറായി എന്ന ബിംബത്തിനു ചുറ്റി തലകറങ്ങി പിച്ചും പേയും പറയുന്ന സി.പി.എം നേതാക്കള്‍ പുതിയ സംഭവമൊന്നുമല്ല. ഇതിന് അറുതി വരുമെന്ന് ആരും കരുതേണ്ട. കാരണം ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയേക്കാളും വലിയ വര്‍ഗീയ പ്രചാരണവു മായാണ് സി.പി.എം ഇറങ്ങാന്‍ പോകുന്നത്. അതല്ലാതെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചൂണ്ടിക്കാട്ടാന്‍ റീല്‍സും മുഖ്യന്റെ തള്ളുമല്ലാതെ ഒന്നുമില്ലെന്നതാണ് സത്യം. തിരുവനന്തപുരവും പാലക്കാടും കോഴിക്കോട്ടെ ബി.ജെ.പിയിലേക്ക് തിരിച്ചുവിട്ട സിറ്റുകളുമൊന്നും അത്ര അസ്വാഭാവികമായി സംഭവിച്ച തൊന്നുമല്ല. ലാവലിനും ഇ.ഡിയും ചുറ്റിലും കറങ്ങുമ്പോള്‍ കേരളം തളികയിലാക്കി സംഘ്പരിവാരത്തിന് കാഴ്ചവെക്കുന്നതിന്റെ നേര്‍ക്കാഴ്ചകളാണ്. ജമാഅത്തെ ഇസ്ലാമി എന്നത് കുത്തിക്കാന്‍ പാകമായ എണ്ണയാണെന്ന് ബാലനും പിണറായിക്കും ഗോവിന്ദനുമൊക്കെ നന്നായി അറിയാം. ഈ തീക്കൊള്ളികൊണ്ടുള്ള ചൊറിയല്‍ എവിടെ ചെന്ന് അവസാനിക്കുമെന്നും ഇവര്‍ക്കറിയാം. എന്നാലും ഭൂരിപക്ഷ ദ്രുവികരണത്തിന് ന്യൂനപക്ഷങ്ങളെ വര്‍ഗീയവാദികളാക്കുകയെന്ന ഏറ്റവും ലളിതമായി ചെയ്യാവുന്ന സര്‍ക്കസാണിപ്പോള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
”’ബാലന് പറഞ്ഞതാണ് ശരിയെന്ന് വിശ്വസിക്കുന്ന ആളുകള്‍, അവരിപ്പോഴും വിശ്വസിക്കുന്നത് ഇടതുപക്ഷത്താണ് താനെന്നാണ് ഈ അന്തം കമ്മി അണികള്‍ അവര്‍പോലുമറിയാതെ അതിതീവ്ര വലതുപക്ഷത്തേക്ക് എത്തിച്ചേര്‍ന്നിട്ട് കൊല്ലങ്ങളായത് പക്ഷേ അവര്‍ മാത്രാണ് ഇപ്പോഴും അറിയാത്തത്. ബാലന്റെ തിവ്ര വര്‍ഗിയ വാദങ്ങളെപോലും ഫ്രഷ് ആയി ന്യായീകരിക്കുന്നവന്റെ ഇപ്പോഴത്തെ മാനസിക ബോധമാണ് പരിശോധിക്കേണ്ടത്. ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ മാത്രം കേട്ട് ഭയന്നിരുന്ന തീവ്ര വര്‍ഗിയ വര്‍ത്തമാനങ്ങള്‍ കേരളത്തില്‍ സാധാരണ വാക്കുകളില്‍ പോലും ഇടത് നേതാക്കള്‍ പറയുന്നിടം വരെയെത്തിച്ചു പിണറായിയുടെ പത്ത് വര്‍ഷത്തെ ഭരണം എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. ‘അവര്‍ ഇരുപത് ശതമാനമാണ് നമ്മള് എണ്‍പതും’എന്നും അവര്‍ നമ്മുടെ സ്വത്തുക്കള്‍ കയ്യടക്കുമെന്നും കെട്ടുതാലി പൊട്ടിക്കുമെന്നും സിന്ദൂരം മായ്ക്കുമെന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ കലാപങ്ങള്‍ ഉണ്ടാക്കുമെന്നും ഹിന്ദി ചാനലുകളില്‍ മാത്രം കേട്ടിരുന്നിടത്ത് നിന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരമെടുക്കുമെന്നും ‘കലാപമുണ്ടാക്കുമെന്നും’ കേരളത്തിലെ ഇടത് നേ താക്കള്‍ പറയുന്നിടത്തേക്ക് രാഷ്ട്രീയം മാറ്റി എന്നതാണ് ബാലനും ഗോവിന്ദനും പിണറായിയും ചേര്‍ന്ന മുക്കൂട്ട് സമിതിയുടെ സംഭാവന. ഇടത് പക്ഷമെന്നാല്‍ അതി തീവ്ര വലതു ഹിന്ദുത്വ പക്ഷമാണെന്ന അവസ്ഥയില്‍ നിന്നും ഇനി തിരുത്തിക്കേണ്ടത് അണികളെന്ന് പറയുന്ന അന്തംസാണ്. പിണറായി വിജയന് ആണെങ്കില്‍ വെള്ളാപ്പള്ളിയേയും ചുമന്ന് നടന്ന് മുട്ടിന് മുട്ടിന് വര്‍ഗീയത പറയാന്‍ അവസരം ഉണ്ടാക്കി നല്‍കുകയാണ്. നിലവില്‍ തദ്ദേശത്തില്‍ കിട്ടിയത് മന സ്സിലാക്കിയില്ലെങ്കില്‍ ഇതിനേക്കാള്‍ വലുത് കേരളത്തിലെ ജനങ്ങള്‍ നല്‍കും. അതോടെ പിണറായിയെന്ന ബിംബത്തിന് ചുറ്റും കറങ്ങിയിരുന്ന തട്ടിപ്പ് സംഘത്തിനും അവസാനത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് ഭരണത്തിനും അറുതിയാവും.
editorial
വര്‍ഗീയതയുടെ കാളകൂടവിഷം
നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പ്രചരണായുധം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് മുതിര്‍ന്ന നേതാവ് എ.കെ ബാലന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പ്രചരണായുധം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് മുതിര്‍ന്ന നേതാവ് എ.കെ ബാലന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. മതേതര കേരളത്തെ മുഴുവന്‍ അപഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള വര്‍ഗീയതയുടെ ഈ കാളകൂട വിഷം തളിക്കല്‍ എ.കെ ബാലന്റെ വൈകാരിക പ്രകടനമായി തള്ളിക്കളയാനാവില്ലെന്നതിന് വര്‍ത്തമാനകേരളത്തില്‍ സി.പി.എം സ്വീകരിച്ചുവരുന്ന സമീപനങ്ങള്‍ തന്നെയാണ് സാക്ഷി.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റമാരകമായ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഇനിയുള്ള ഏക പോംവഴി ധ്രുവീകരണ രാഷ്ട്രീയം മാത്രമാണെന്ന് തീരുമാനിച്ചുറപ്പിച്ചാണ് സി.പി.എം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അധികാരത്തിനുവേണ്ടി വര്‍ഗീയതയെ തരാതരംപോലെ കൂട്ടുപിടിക്കാറുള്ള സി.പി.എം ഇപ്പോള്‍ അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള കരുനീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ ശക്തികളെപോലും നാണിപ്പിക്കുന്ന രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലേക്ക് വിഭാഗീയതകൊണ്ട് പാലം തീര്‍ക്കാനുള്ള ശ്രമം നടത്തുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്കിയതിനേക്കാള് കനത്തപ്രഹരമായിരിക്കും കേരള ജനത സമ്മാനിക്കുകയെന്നതിന്റെ തെളിവാണ് എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ മതേതരകേരളം ഒന്നടങ്കം രേഖപ്പെടുത്തിയിട്ടുള്ള അമര്‍ഷം.
തിരഞ്ഞെടുപ്പ് വിജയത്തിനും അധികാരത്തുടര്‍ച്ചക്കും ധ്രുവീകരണ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന സി.പി.എം സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിവെച്ചതല്ല. ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്ത് നടന്നിട്ടു ള്ളമുഴുവന്‍ തിരഞ്ഞെടുപ്പുകളിലും ഈ ഫോര്‍മുല തന്നെയാണ് അവര്‍ പയറ്റിയിട്ടുള്ളത്. ജനങ്ങളെ വര്‍ഗീകരിക്കാന്‍ ശ്രമിച്ചും ബി.ജെ.പിയുമായി പ്രത്യക്ഷവും പരോക്ഷവുമായി കൂട്ടുകെട്ടുകളുണ്ടാക്കിയുമാണ് ഈ നീക്കങ്ങള്‍ക്ക് അവര്‍ ചുക്കാന്‍ പിടിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാറിന്റെ അധികാരാരോഹണത്തിന് ബി.ജെ.പി ബാന്ധവത്തെയാണ് കൂട്ടുപിടിച്ചിരുന്നതെങ്കില്‍ ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ധ്രുവീകരണമെന്ന തന്ത്രമാണ് പയറ്റാന്‍ ശ്രമിച്ചത്. ന്യൂനപക്ഷ മേഖലകളില്‍ കാടടച്ചുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുമ്പോള് തന്നെ മറുഭാഗത്ത് സംസ്ഥാനത്തെ ബി.ജെ.പിക്ക് ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കാനുള്ള വഴിയൊരുക്കാനും പിണറായിക്കും കൂട്ടര്‍ക്കും ഒട്ടു മടിയുണ്ടായിരുന്നില്ല.
തൃശൂര്‍പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനക്ക് വഴിയൊരുക്കിയായിരുന്നു സംഘപരിവാരത്തിനുള്ള ഈ മഹാദാനം ഇടതുസര്‍ക്കാറിന്റെ വകയായുണ്ടായത്. എന്നാല്‍ വേട്ടക്കാരനൊപ്പം നില്‍ക്കുകയും ഇരക്കൊപ്പം ഓടുകയും ചെയ്യുന്ന ഈ കപട രാഷ്ട്രീയത്തെ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിച്ചപ്പോള്‍ തങ്ങളുടെ തന്ത്രങ്ങള്‍ അടപടലം പാളുന്നതിനാണ് അവര്‍ക്ക് സാക്ഷ്യംവഹിക്കേണ്ടിവന്നത്.
തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനോ തിരുത്താനോ തയാറാകാതിരുന്ന ഇടതുസര്‍ക്കാര്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ചും ഇതേ സമീപനം തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. യാഥാര്‍ത്ഥ്യങ്ങളോട് പുലബന്ധംപോലുമില്ലാത്ത ജന്മസിദ്ധ പഴമ്പുരാണങ്ങളുമായി വിദ്വേഷ പ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചവരെ അടക്കിനിര്‍ത്തുന്നതിനു പകരം അവര്‍ക്ക് സര്‍വാത്മനാ പിന്തുണ നല്‍കുകയും അവരുടെ വാഹകരായി മാറു കയുമാണ് സര്‍ക്കാര്‍ ചെയ്തത്.
സ്വന്തം ഘടക കക്ഷികളുടെ എതിര്‍പ്പിനെ പോലും തൃണവല്‍ക്കരിച്ചുകൊണ്ടുള്ള ഈ നീക്കങ്ങള്‍ക്കു പിന്നില്‍ തിരഞ്ഞെടുപ്പ് നേട്ടംമാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, ചരിത്രത്തിലില്ലാത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് കേരളം ആ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിച്ചത്. അധികാരത്തുടര്‍ച്ചയുടെ അഹങ്കാര ത്തില്‍ ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പര്യായമായി മാറിയ ഈ സര്‍ക്കാറിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഗോദയിലും വികസനവും രാഷ്ട്രീയവും ഒരു കാരണവശാലും ചര്‍ച്ചയാകരുതെന്ന നിര്‍ബന്ധബുദ്ധിയുണ്ട്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും, പിടിപ്പുകേടിന്റെയുമെല്ലാം വിഴുപ്പുഭാണ്ഡവും പേറിനില്ക്കുന്ന പിണറായിക്കും കൂട്ടര്‍ക്കും അതിനേക്കാളെല്ലാം വലിയ നാണക്കേടായിത്തീര്‍ന്നിരിക്കുകയാണ് ശബരിമല സ്വര് ണക്കൊള്ള കേസ്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തുനടന്ന അതിഗുരുതരമായ സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര സര്‍ക്കാറുമായുള്ള ഒത്തുകളിയിലൂടെ മറികടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഹൈക്കോടതി മാത്രമല്ല, ഏറ്റവുമൊടുവില്‍ സുപ്രീംകോടതിപോലും ജാഗ്രതയോടെ നിലയുറപ്പിച്ച ശബരിമല ശാസ്താവിന്റെ സ്വത്ത് കൊള്ളയടിച്ച കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പഠിച്ചപണി പതിനെട്ടുപയറ്റിയിട്ടും കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് കേരളം തൂത്തെറിഞ്ഞ വര്‍ഗീയതയുടെ വിഴുപ്പുഭാണ്ഡവുമായി സി.പി.എം വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.
editorial
കര്‍മ നിരതയുടെ ആള്‍രൂപം
അതിസാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വളര്‍ന്നുവന്ന് കേരളത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും എന്നെ ന്നും അടയാളപ്പെടുത്തപ്പെടുന്ന നാമധേയമായി കര്‍മ മണ്ഡലമൊഴിയുമ്പോള്‍, അസാധാരണമായ നേതൃപാഠവവും അനന്യസാധാരണമായ ഇഛാശക്തിയും അനിതര സാധാരണമായ കര്‍മകുശലതയുമാണ് ആ രാജകീയ പ്രൗഢിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയതെന്ന് നിസംശയം പറയാനാകും.
തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ കര്‍മ യോഗിയെയാണ് വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തോടെ ജനാധിപത്യ കേരളത്തിന് നഷ്ടമായിരിക്കുന്നത്. അതിസാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വളര്‍ന്നുവന്ന് കേരളത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും എന്നെ ന്നും അടയാളപ്പെടുത്തപ്പെടുന്ന നാമധേയമായി കര്‍മ മണ്ഡലമൊഴിയുമ്പോള്‍, അസാധാരണമായ നേതൃപാഠവവും അനന്യസാധാരണമായ ഇഛാശക്തിയും അനിതര സാധാരണമായ കര്‍മകുശലതയുമാണ് ആ രാജകീയ പ്രൗഢിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയതെന്ന് നിസംശയം പറയാനാകും.
ജനിച്ചുവളര്‍ന്ന നാടിനോടും ജീവിച്ചുപോന്ന സാഹചര്യത്തോടും ഇത്രമേല്‍ നീതിപുലര്‍ത്തി, കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ ഒരുമഹാമേരുവിനെ പോലെ നിലയുറപ്പിച്ച കുഞ്ഞ് സാഹിബ് മാതൃകാപരമായ പൊതുപ്രവര്‍ത്തനമാണ് ബാക്കിയാക്കിയിട്ടുള്ളത്. പ്രോത്സാഹനങ്ങളുടെയും പിന്തുണയുടെയും പൂമാലകളെ മാത്രമല്ല, പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും തീക്ഷ്ണാനുഭവങ്ങളെയും തന്മയത്വത്തോടെ നേരിടാന്‍ കഴിഞ്ഞത് ആ ജീവിത നൈര്മല്യത്തിന്റെ ബഹിസ്ഫുരണമാണ്. ഔന്നിത്യങ്ങളുടെ പ ടവുകള്‍ അടിവെച്ചടിവെച്ച് കയറുമ്പോഴും സ്വതസിദ്ധമായ നിഷ്കളങ്കതക്ക് കൂടുതല്‍ തിളക്കമുണ്ടാകുന്നത് പൊതുസമൂഹം കൗതുകത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. പതിഞ്ഞ സ്വരത്തിലും മിതമായ ഭാഷയിലുമുള്ള സംസാരംതന്നെ അദ്ദേഹത്തിലെ ലാളിത്യത്തെയും എളിമയെയും ഉടലോടെ വരച്ചുകാണിക്കുന്നതായിരുന്നു.
മുസ്ലിംലീഗിനെ സംബന്ധിച്ച് മധ്യകേരളത്തില്‍ വേരൂന്നി കേരളമാകെ പച്ചവിരിച്ചൊരു തണല്‍മരമായിരുന്നു ഇബ്രാഹിംകുഞ്ഞ്. തെക്കന്‍കേരളത്തിലെ ഹരിതരാഷ്ട്രീയത്തിന് വിശേഷിച്ചും ആ വന്മരം തണല്‍ വിരിച്ചുകൊണ്ടേയിരുന്നു. ആ തണുപ്പിലും തണലിലും പ്രസ്ഥാനം പടര്‍ന്നുപന്തലിച്ചുകൊണ്ടേയിരുന്നു. എം.എസ്.എഫില്‍ നിന്നാരംഭിച്ച് യൂത്തീഗിലൂടെ മുസ്ലിംലീഗിലേക്കുള്ള സഞ്ചാരം ഒരു നീര്ച്ചാല് അരുവിയായി പുഴയായി സമുദ്രത്തില്‍ പതിക്കുന്ന കണക്കെയുള്ള ശാന്തമായ ഒരൊഴുക്കായിരുന്നു.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള തിരക്കുപിടിച്ച ജീവിതത്തിനിടയിലും പ്രാസ്ഥാനിക രംഗത്തെ അദ്ദേഹത്തി ന്റെ സജീവസാനിധ്യം എടുത്തുപറയേണ്ടതാണ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുമ്പോ ഴും ഇതര രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടും സ്വീ കരിച്ച സഹിഷ്ണുതാപരവും സ്നേഹമസ്രണവുമായ പെ രുമാറ്റം അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കിമാ റ്റി. കക്ഷിരാഷ്ട്രീയത്തിന്റെയോ വലിപ്പച്ചെറുപ്പങ്ങളുടെ യോ വേലിക്കെട്ടുകളില്ലാത്ത പെരുമാറ്റം ജനകീയന്‍ എന്ന പദപ്രയോഗത്തെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്തമാക്കു ന്നതായിരുന്നു.
ജനപ്രതിനിധിയെന്ന നിലയിലുള്ള ഇബ്രാഹിംകുഞ്ഞ് സാ ഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകമാണ്. ഭരണാധികാരിയെന്ന നിലയില്‍ അ ദ്ദേഹം ചാര്‍ത്തിയ കൈയ്യൊപ്പിന് കേരള രാഷ്ട്രീയത്തില്‍ സമാനതകള്‍ അപൂര്‍വമാണ്. വികസന രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും ചരിത്രത്തില്‍ തുല്യതയില്ലാത്ത നേട്ടങ്ങള്‍കൊയ്ത ഉമ്മന്‍ചാണ്ടി സര്‍ക്കാറിലെ പൊതുമരാ മത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ തിളങ്ങുന്ന നക്ഷത്ര മായി അദ്ദേഹം നിലകൊണ്ടു. പൊതുമരാമത്ത് വകുപ്പിനെ അടിമുടി ഉടച്ചു വാര്‍ത്ത അദ്ദേഹം നാല് പതിറ്റാണ്ട് പഴ ക്കമുള്ള പി.ഡബ്ല്യു.ഡി മാനുവല്‍ പരിഷ്കരിച്ച് കാലഹര ണപ്പെട്ട പദ്ധതി പരിഷ്കരണത്തിനു തുടക്കമിട്ടു. കരാറു കാര്‍ക്കായി ഇ ടെണ്ടറും, ഇ പെയ്മെന്റും നടപ്പിലാക്കി. ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങള്‍ നിര്‍മിക്കാനുള്ള വെല്ലുവിളി വി.കെ ഏറ്റെടുത്തു. സംസ്ഥാ നത്തെ പാലങ്ങള്‍ക്കും റോഡുകള്‍ക്കും ഗ്യാരന്റി നടപ്പാ ക്കി.
സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ചെലവ് വഹിച്ച് നിര്‍മിച്ച രാജ്യത്തെ ആദ്യ ദേശീയ പാതയായ കോഴിക്കോ ട് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കി. ശബരിമലയിലേക്ക് പി .ഡബ്ല്യു.ഡി റോഡ് നിര്‍മിച്ചത് പി.കെ.കെ ബാവയെങ്കില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റോഡുള്‍പ്പെടെ യുള്ള വികസനത്തിനു തിരികൊളുത്തിയത് ഇബ്രാഹിം കുഞ്ഞായിരുന്നു. മാലിന്യ ഭീഷണിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള വ്യവസായ മേഖല പ്രതിസന്ധി നേരിട്ടപ്പോള്‍ പുതുജീവനേകിയതും അദ്ദേഹത്തിന്റെ ദീര് ഘവീഷണമായിരുന്നു. അങ്ങിനെ എണ്ണമറ്റ വികസനപ്രവര് ത്തന ങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് നീ ണ്ടുനിവര്‍ന്നു കിടക്കുകയാണാ കൈയ്യൊപ്പ്.
ചന്ദ്രികയെ സംബന്ധിച്ച് ഡയരക്ടര്‍ബോര്‍ഡ് അംഗം, കൊ ച്ചി ഗവേണിങ് ബോര്‍ഡ് ചെയര്മാന് എന്നീ ഔപചാരിക തകള്‍ക്കപ്പുറം പത്രത്തിന്റെ കരുത്തും പിന്‍ബലവുമായി രുന്നു അദ്ദേഹം. പ്രതിസന്ധികളുടെ കാര്‍മേഘങ്ങള്‍ തു റിച്ചുനോക്കിയപ്പോഴെല്ലാം പ്രതീക്ഷാ നിര്‍ഭരനായി അദ്ദേ ഹം നിലകൊണ്ടു. ന്യൂനപക്ഷ രാഷ്ട്രീയത്തിനു മാത്രമല്ല, ജനാധിപത്യ കേരളത്തിനും ഈ വിയോഗം സൃഷ്ടിച്ചിരി ക്കുന്നത് അപരിഹാര്യമായ വിടവാണ്. പ്രിയപ്പെട്ട ഡയര ക്ടറുടെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടു ത്തന്നതോടൊപ്പം പരലോക മോക്ഷത്തിനായി ആത്മാര് ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
-
News3 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News3 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala3 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
kerala3 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF3 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala3 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
-
india3 days ago‘ഇഡിയുടെ പ്രവര്‍ത്തനം ബിജെപി ഏജന്റിനെ പോലെ, തെരഞ്ഞെടുപ്പാകുമ്പോള്‍ റെയ്ഡ് തുടങ്ങും, കഴിഞ്ഞാലുടന്‍ അപ്രത്യക്ഷരാകും’: സന്ദീപ് ദീക്ഷിത്
-
News3 days agoഫലസ്തീനികളെ സോമാലിലാന്റിലേക്ക് കുടിയിറക്കാന്‍ ഇസ്രാഈല്‍ പദ്ധതിയിടുന്നതായി സോമാലിയന്‍ മന്ത്രി
