kerala
അച്ഛന്റെ ഒരേ നിർബന്ധം മകൾ ഫലസ്ത്വീൻ മാപ്പിളപ്പാട്ട് പാടി സംസ്ഥാന തലത്തിൽ HSS വിഭാഗം എ ഗ്രേഡ് നേടി
ആസ്വാദനത്തിന് പുറമെ കലകൾക്കും സംഗീതത്തിനും അനീതികളെ ചൂണ്ടിക്കാണിക്കുക എന്ന തിരിച്ചറിവാണ്
സബ് ജില്ലാ ,ജില്ലാ മത്സരങ്ങളിൽ വിജയിച്ചപ്പോഴും ഇതേ ഗാനം തന്നെ സെലക്ട് ചെയ്യാൻ ആർദ്രയെ പ്രേരിപ്പിച്ചത്.
പിറന്ന നാടിന് വേണ്ടി രക്ത സാക്ഷികളായ ഫലസ്ത്വീൻ ജനതയ്ക്ക് വേണ്ടിയും മരണപ്പെട്ടത് എന്തിനാണെന്നു പോലും അറിയാതെ പിടഞ്ഞു വീണ പിഞ്ചു കുഞ്ഞുങ്ങൾക്കും ഉമ്മമാർക്കും സഹോദരിമാർക്കും മനസ്സ് കൊണ്ടെങ്കിലും ഐക്യ ദാർഢ്യപ്പെടുക എന്ന ലക്ഷ്യമാണ് ആർദ്രയുടെ മാപ്പിളപ്പാട്ട് ആലാപനം . ആസ്വാദനത്തിന് പുറമെ കലകൾക്കും സംഗീതത്തിനും അനീതികളെ ചൂണ്ടിക്കാണിക്കുക എന്ന തിരിച്ചറിവാണ്
സബ് ജില്ലാ ,ജില്ലാ മത്സരങ്ങളിൽ വിജയിച്ചപ്പോഴും ഇതേ ഗാനം തന്നെ സെലക്ട് ചെയ്യാൻ ആർദ്രയെ പ്രേരിപ്പിച്ചത്.
ആർദ്രയുടെ അച്ഛൻ ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ മകൾക്ക് നൽകി. സംസ്ഥാന തലത്തിൽ മികച്ച അവതരണത്തിലൂടെ ആർദ്ര സദസ്സിന്റെ മനം കവർന്നു. ഫലസ്ത്വീൻ നാടിന്റെ പൈതൃകം വിളിച്ചോതുന്ന ഈ മാപ്പിളപ്പാട്ട് രചിച്ചത് ബാദറുദ്ദീൻ പാറന്നൂരാണ്. പ്രശസ്ത ഗായകനും സംഗീത സംവിധായകനും അധ്യാപകനുമായ അനീസ് മാസ്റ്റർ കൂരാടാണ് ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചത്. എറണാകുളം നോർത്ത് പറവൂർ, HMYSHSS കൊട്ടുവള്ളിക്കാട് സ്കൂളിലാണ് ആർദ്ര മരിയ പഠിക്കുന്നത്. സിറാജുദ്ദീൻ എറണാകുളമാണ് പരിശീകൻ.
HSS വിഭാഗം കഥാപ്രസംഗം മത്സരത്തിലും ആർദ്ര മരിയ പങ്കെടുക്കുന്നുണ്ട്.
പിതാവ് ജയ്സൺ, മാതാവ് സൗമ്യ , സഹോദരൻ അനുഗ്രഹ് ജോ എന്നിവരാണ് കുടുംബാംഗങ്ങൾ.
kerala
14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
കർണാടക സ്വദേശി മനു മാലിക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കർണാടക സ്വദേശി മനു മാലിക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 60,000 രൂപ പിഴയും കോടതി വിധിച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കർണാടകയിലെ ദാഡി സ്വദേശിയായ അനു മാലിക് ജോലി തേടി പാലക്കാട് എത്തിയതോടെയാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കേസിൽ വിചാരണ പൂർത്തിയാക്കിയ പട്ടാമ്പി പോക്സോ കോടതിയാണ് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്.
kerala
എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്
താമരശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകന് ഇസ്മായിലിനെതിരെയാണ് പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.
കോഴിക്കോട്: എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. താമരശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകന് ഇസ്മായിലിനെതിരെയാണ് പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.
എന്‍എസ്എസ് ക്യാമ്പിനിടെയാണ് ഇയാള്‍ വിദ്യാര്‍ഥികളോട് മോശമായി സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തിയത്.
അധ്യാപകന് നിരന്തരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും, അതുവഴി അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്നും വിദ്യാര്‍ഥിനികള്‍ മൊഴി നല്കി. താമരശ്ശേരി പൂക്കോട് സ്വദേശിയാണ് പ്രതി.
kerala
ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവെച്ചു; പകരക്കാരനെ തിരഞ്ഞ് ഫൗണ്ടേഷന്
കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി.
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്ന പ്രശസ്ത ചിത്രകാരന് ബോസ് കൃഷ്ണമാചാരി ബിനാലെ ഫൗണ്ടേഷനില്‍ രാജിവെച്ചു. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ബോസ് കൃഷ്ണമാചാരി അറിയിച്ചതായി ഫൗണ്ടേഷന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നു ഫൗണ്ടേഷന് ചെയര്‍പഴ്സണ്‍ ഡോ. വി.വേണു വ്യക്തമാക്കി.
-
india21 hours agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala20 hours agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
News18 hours agoഡബ്ല്യുപിഎൽ: ഹർമൻപ്രീത് തിളക്കം; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ഏഴ് വിക്കറ്റ് ജയം
-
News21 hours agoഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ച്; ഐ.സി.സി ആവശ്യം തള്ളി
-
india2 days agoമുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ആശുപത്രിയിൽ
-
News2 days agoരാജ്യവ്യാപക പ്രതിഷേധങ്ങൾ നിയന്ത്രണത്തിലെന്ന് ഇറാൻ
-
kerala2 days agoകേരള കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗം തോമസ് കുതിരവട്ടം അന്തരിച്ചു
-
kerala19 hours agoപത്തനംതിട്ടയിൽ വഴിയാത്രക്കാരെ ആക്രമിച്ച് കവർച്ച; ഒന്നാം പ്രതി പിടിയിൽ
