Connect with us

world

വ്യോമപാത അടച്ച് ഇറാന്‍; എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി വിമാന കമ്പനികള്‍

അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്.

Published

on

ടെഹ്‌റാന്‍: അമേരിക്കയുടെ ആക്രമണ ഭീഷണിക്കിടെ ഇറാന്‍ വ്യോമപാത ഭാഗികമായി അടച്ചു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് എയര്‍ ഇന്ത്യ,ഇന്‍ഡിഗോ
അടക്കമുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റി. യാത്രക്കാര്‍ക്കായി വിമാന കമ്പനികള്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി.

അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ ഇനി പ്രവേശിപ്പിക്കൂ. ഇതോടെ വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

‘ റൂട്ട് മാറ്റാന്‍ കഴിയാത്ത വിമാനങ്ങള്‍ റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു’- എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇന്‍ഡിഗോയും സമാന അറിയിപ്പ് നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇന്റര്‍നെറ്റ് നിയന്ത്രണത്തിന് മറുപടിയായി ഇലോണ്‍ മസ്‌കിന്റെ നീക്കം; ഇറാനില്‍ സ്റ്റാര്‍ലിങ്ക് സേവനം സൗജന്യം

ഇറാനിലുടനീളം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്‍കാന്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് തീരുമാനിച്ചു.

Published

on

തെഹ്റാന്‍: ആഴ്ചകളായി തുടരുന്ന ജനകീയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇന്റര്‍നെറ്റ് പൂര്‍ണമായി നിയന്ത്രിച്ച ഇറാന്‍ സര്‍ക്കാരിനെതിരെ ഇലോണ്‍ മസ്‌കിന്റെ അപ്രതീക്ഷിത നീക്കം. ഇറാനിലുടനീളം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്‍കാന്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് തീരുമാനിച്ചു.

സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതിന് നല്‍കേണ്ട സബ്‌സ്‌ക്രിപ്ഷന്‍ ഫീസാണ് മസ്‌ക് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ നിലവില്‍ സ്റ്റാര്‍ലിങ്ക് റിസീവറുകള്‍ കൈവശമുള്ളവര്‍ക്ക് പണം നല്‍കാതെ തന്നെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാതെ പുറംലോകവുമായി ബന്ധപ്പെടാന്‍ പ്രതിഷേധക്കാര്‍ക്ക് ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ഇറാനിലെ വിവരവിനിമയ സ്വാതന്ത്ര്യത്തിന് ഇത് വലിയ ആശ്വാസമാകുമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

 

Continue Reading

News

ട്രെയിനിന് മുകളിൽ ക്രെയിൻ തകർന്നുവീണ് 28 മരണം; 64 പേർക്ക് പരിക്ക്

നിർമാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്രെയിനാണ് പാളംവഴി സഞ്ചരിച്ചിരുന്ന ട്രെയിനിന് മുകളിൽ വീണത്.

Published

on

ബാങ്കോക്ക്: തായ്‍ലാൻഡിൽ ബാങ്കോക്കിന് സമീപം നിർമാണത്തിലിരുന്ന ക്രെയിൻ ട്രെയിനിന് മുകളിൽ തകർന്നുവീണുണ്ടായ അപകടത്തിൽ 28 പേർ മരിച്ചു. 64 പേർക്ക് പരിക്കേറ്റു. നിർമാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ക്രെയിനാണ് പാളംവഴി സഞ്ചരിച്ചിരുന്ന ട്രെയിനിന് മുകളിൽ വീണത്. ക്രെയിൻ വീണതിന് പിന്നാലെ ട്രെയിനിലെ ചില ബോഗികളിൽ തീപിടിത്തമുണ്ടായി.

195 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർ സമയബന്ധിതമായി ഇടപെട്ട് ട്രെയിനിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബാങ്കോക്കിൽ നിന്ന് വടക്ക്-കിഴക്കൻ പ്രവിശ്യയായ ഉബോൺ റാചാതാനിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ചൈനയുടെ സാങ്കേതിക സഹായത്തോടെ നിർമിച്ചുവരുന്ന ആകാശ റെയിൽ പദ്ധതിയുടെ ഭാഗമായി ഉപയോഗിച്ചിരുന്ന ക്രെയിനാണ് തകർന്നുവീണത്. ബാങ്കോക്കിനെ അയൽരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ശൃംഖലയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ക്രെയിൻ വീണയുടൻ തെറിച്ച് മാറിയതിനാലാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ട്രെയിനിലെ ജീവനക്കാരും യാത്രക്കാരും മൊഴി നൽകി. അപകടവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ തായ്‍ലാൻഡ് സർക്കാർ ഉത്തരവിട്ടു. കുറ്റക്കാർ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് തായ്‍ലാൻഡ് പ്രധാനമന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള അപകടങ്ങൾ മുമ്പും രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

News

പ്രതിഷേധം രൂക്ഷം; ഇറാനിലെ ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം

ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, സഞ്ചാരികള്‍, വ്യവസായികള്‍ തുടങ്ങിയവരോടാണ് വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന ഗതാഗത സൗകര്യം ഉപയോഗിച്ച്  വേഗത്തില്‍ രാജ്യം വിടാന്‍ എംബസി ആവശ്യപ്പെട്ടത്.

Published

on

തെഹ്‌റാന്‍: പ്രതിഷേധം കനക്കുന്ന ഇറാനിലെ നിലവിലെ സാഹചര്യം വിലയിരുത്തിയതിന് പിന്നാലെ, അവിടെയുള്ള ഇന്ത്യക്കാരോട് ലഭ്യമായ ഏതെങ്കിലും വാഹന സൗകര്യം ഉപയോഗിച്ച് രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, സഞ്ചാരികള്‍, വ്യവസായികള്‍ തുടങ്ങിയവരോടാണ് വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന ഗതാഗത സൗകര്യം ഉപയോഗിച്ച്  വേഗത്തില്‍ രാജ്യം വിടാന്‍ എംബസി ആവശ്യപ്പെട്ടത്.

രാജ്യത്തെ എല്ലാ ഇന്ത്യന്‍ പൗരരും ഇന്ത്യന്‍ വംശജരും പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും, ഇന്ത്യന്‍ എംബസിയുടെയും പ്രാദേശിക മാധ്യമങ്ങളുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ വ്യക്തിഗത രേഖകളും കൈവശം സൂക്ഷിക്കണമെന്നും, ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം എംബസിയുടെ സഹായം തേടണമെന്നും എംബസി അറിയിച്ചു.

ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഹെല്‍പ്പ്ലൈനുകള്‍: +989128109115, +989128109109, +989128109102, +989932179359.

ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഇറാനിലെ എല്ലാ ഇന്ത്യന്‍ പൗരരും https://www.meaers.com/request/home എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി നിര്‍ദേശിച്ചു. ലിങ്ക് എംബസിയുടെ വെബ്സൈറ്റിലും ലഭ്യമാണ്. ഇറാനിലെ ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ മൂലം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ഇന്ത്യയിലെ കുടുംബാംഗങ്ങള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാമെന്നും അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending