Connect with us

kerala

ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു

ശബരിമലയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടിയാണ് അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.

Published

on

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ‌.ടി) വീണ്ടും ചോദ്യം ചെയ്തു. ശബരിമലയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടിയാണ് അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.

ശ്രീകോവിലിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽ നിന്നു സ്വർണം വേർതിരിച്ചിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കട്ടിളപ്പാളി കേസിലെ അറസ്റ്റിന് ഫെബ്രുവരി ഒന്നിന് 90 ദിവസം പൂർത്തിയാകാനിരിക്കെയാണ് വീണ്ടും ചോദ്യം ചെയ്യൽ നടന്നത്.

90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഉടൻ ശേഖരിക്കാനാണ് എസ്‌.ഐ‌.ടിയുടെ തീരുമാനം. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനായി പഴുതടച്ച കുറ്റപത്രം തയാറാക്കുന്ന നടപടികളും പൊലീസ് ആരംഭിച്ചു.

ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധന റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി കോടതിയിൽ എസ്‌.ഐ‌.ടി അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും ഉൾപ്പെടെ ശബരിമലയിൽ നിന്നു കൂടുതൽ സ്വർണം കടത്തിയിട്ടുണ്ടോയെന്നത് പരിശോധനാഫലത്തിലൂടെ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

‘ശാസ്ത്രീയ പരിശോധന ഫലം ഡീകോഡ് ചെയ്യണം’

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി എസ്‌.ഐ‌.ടി, വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കൽ ആരംഭിച്ചു. സങ്കീർണമായ ശാസ്ത്രീയ പരിശോധനാഫലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഡീകോഡ് ചെയ്യേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

പൂർണമായ സംശയനിവാരണത്തിന് ഒരാഴ്ച കൂടി സമയം ആവശ്യമുണ്ടെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധനാഫലവുമായി താരതമ്യം നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. നഷ്ടമായ സ്വർണത്തിന്റെ അളവ് കൃത്യമായി കണ്ടെത്തുകയാണ് ലക്ഷ്യം.

മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് ഇ.ഡി

സ്വർണക്കൊള്ള കേസിൽ വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എസ്‌.ഐ‌.ടിക്ക് കത്തയച്ചു. ഇ.ഡിയുടെ ആവശ്യത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നാണ് എസ്‌.ഐ‌.ടിയുടെ നിലപാട്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ അടക്കമുള്ള വിവരങ്ങളാണ് ഇ.ഡിക്ക് കൈമാറേണ്ടത്. നിർണായക മൊഴിവിവരങ്ങൾ എസ്.പി എസ്. ശശിധരൻ നേരിട്ട് സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കേസിലെ രണ്ടാം പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിന്റെ മൊഴിയെടുക്കുന്നതിനായി ഇ.ഡി ഈയാഴ്ച നോട്ടീസ് നൽകും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകുക.

kerala

നെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്

മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Published

on

തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അരുവിക്കര പാണ്ടിയോട് സ്വദേശി ഹസീന (40)യാണ് മരിച്ചത്. മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പതിനാറും ഏഴും വയസ്സുള്ള മക്കളായ ഷംന (16), റംസാന (7) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപം വൈകിട്ട് 5.30ഓടെയാണ് അപകടം നടന്നത്. റംസാനയെ ആശുപത്രിയിൽ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കരകുളം ഭാഗത്തുനിന്ന് അതിവേഗത്തിൽ എത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ മൂവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല.

ഹസീനയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറായ പാലോട് നന്ദിയോട് സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

kerala

വളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ

ഒരാഴ്ച മുൻപാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു.

Published

on

മലപ്പുറം; വളാഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും ഇയാളുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു.

മാനസിക പിരിമുറുക്കവും വിഷാദവും അനുഭവപ്പെട്ട പെൺകുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പെൺകുട്ടിയിൽ നിന്ന് പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

kerala

മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കുത്തിവെച്ച കേസ്; സ്ത്രീയടക്കം നാലുപേർ അറസ്റ്റിൽ

കുർനൂൽ സ്വദേശി ബി. ബോയ് വസുന്ധര (34), സ്വകാര്യ ആശുപത്രി നഴ്സായ കോങ് ജ്യോതി (40), ഇവരുടെ 20 വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് അറസ്റ്റിലായത്.

Published

on

ആന്ധ്രപ്രദേശിലെ കുർനൂലിൽ മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കുത്തിവെച്ച സംഭവത്തിൽ സ്ത്രീയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുർനൂൽ സ്വദേശി ബി. ബോയ് വസുന്ധര (34), സ്വകാര്യ ആശുപത്രി നഴ്സായ കോങ് ജ്യോതി (40), ഇവരുടെ 20 വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് അറസ്റ്റിലായത്.

മുൻ കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിലുള്ള പ്രതികാരം തീർക്കാനാണ് വസുന്ധര കൂട്ടുപ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ജനുവരി ഒമ്പതിന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടർ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം.

അപകടം ഉണ്ടാക്കിയ ശേഷം സഹായിക്കാനെന്ന വ്യാജേന സമീപിച്ച പ്രതികൾ ഡോക്ടറെ എച്ച്‌.ഐ.വി. വൈറസ് കലർത്തിയ രക്തം ഉപയോഗിച്ച് കുത്തിവെക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ദിവസങ്ങൾ പഴക്കമുള്ള രക്തം റഫ്രിജറേറ്ററിൽ സൂക്ഷിച്ചാലും വൈറസ് ബാധയ്ക്ക് സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

ഉടൻ ചികിത്സ ലഭിച്ചതിനെ തുടർന്ന് ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് ആഴ്ചയ്ക്കുശേഷം ഡോക്ടർക്ക് ജോലിയിൽ തിരിച്ചെത്താനാകുമെന്നുമാണ് മെഡിക്കൽ സംഘത്തിന്റെ അറിയിപ്പ്.

Continue Reading

Trending