News
16കാരനെ ക്രൂരമായി മര്‍ദിച്ച കേസ്: കല്‍പ്പറ്റയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെ നേരത്തെ പിടികൂടിയിരുന്നു
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടികൂടി. കല്‍പ്പറ്റ സ്വദേശി 18കാരന് നാഫിയാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ചികിത്സയ്ക്കായി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെത്തിയ ഇയാളെ ആശുപത്രി പരിസരത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആക്രമണത്തില്‍ 16കാരന്റെ മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. കുട്ടിയെ വടി കൊണ്ട് മുഖത്തും തലയിലും അടിക്കുന്നതും, കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതുമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
News
അക്ഷര്‍ധാം സ്ഫോടനക്കേസ്; അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് മുസ്ലിം പൗരന്മാരെ ആറ് വര്‍ഷത്തിന് ശേഷം മോചിപ്പിച്ച് അഹമ്മദാബാദ് പോട്ട കോടതി
പ്രതികള്‍ക്കെതിരെ സുപ്രീം കോടതി പരിശോധിച്ച് തള്ളിക്കളഞ്ഞതില്‍ കൂടുതല്‍ തെളിവുകളൊന്നും സമര്‍പ്പിക്കാനായിട്ടില്ലെന്ന് പ്രത്യേക പോട്ട കോടതി ജഡ്ജി ഹേമംഗ് ആര് റാവല്‍ നിരീക്ഷിച്ചു.
അക്ഷര്‍ധാം സ്ഫോടനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് മുസ്ലിം പൗരന്മാരെ ആറ് വര്‍ഷത്തിന് ശേഷം മോചിപ്പിച്ച് അഹമ്മദാബാദ് പോട്ട കോടതി.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നീതി ലഭിച്ചത്. അബ്ദുല്‍ റഷീദ് സുലൈമാന്‍ അജ്മീരി, മുഹമ്മദ് ഫാറൂഖ് മുഹമ്മദ് ഹാഫിസ് ഷെയ്ഖ് , മുഹമ്മദ് യാസിന് എന്ന യാസീന്‍ ഭട്ട് എന്നിവരാണ് മോചനം നേടിയത്. പ്രതികള്‍ക്കെതിരെ സുപ്രീം കോടതി പരിശോധിച്ച് തള്ളിക്കളഞ്ഞതില്‍ കൂടുതല്‍ തെളിവുകളൊന്നും സമര്‍പ്പിക്കാനായിട്ടില്ലെന്ന് പ്രത്യേക പോട്ട കോടതി ജഡ്ജി ഹേമംഗ് ആര് റാവല്‍ നിരീക്ഷിച്ചു.
News
L367; ശ്രീ ഗോകുലം മൂവീസിൽ മോഹൻലാൽ–വിഷ്ണു മോഹൻ കൂട്ടുകെട്ട്
വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം-വിദേശ–ബോളിവുഡ് താരങ്ങളും സാങ്കേതിക സംഘവും
കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ മോഹൻലാൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ വിഷ്ണു മോഹൻ ആണ്.
വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി കൃഷ്ണമൂർത്തിയും പ്രവർത്തിക്കും. “മേപ്പടിയാൻ” എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരം നേടി ശ്രദ്ധ നേടിയ സംവിധായകനാണ് വിഷ്ണു മോഹൻ.
വിദേശത്തെയും ബോളിവുഡിലെയും താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ വലിയ സംഘമാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി L367 ഒരുങ്ങുമെന്നാണ് സൂചന. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് പദ്ധതി. താരനിരയെയും സാങ്കേതിക സംഘത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
അതേസമയം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ സുരേഷ് ഗോപി നായകനായ “ഒറ്റക്കൊമ്പൻ”, ജയറാം–കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന “ആശകൾ ആയിരം”, ജയസൂര്യ നായകനായ “കത്തനാർ”, നിവിൻ പോളി നായകനാവുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം, എസ്. ജെ. സൂര്യ ഒരുക്കുന്ന “കില്ലർ” തുടങ്ങിയ വമ്പൻ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാറും, പി.ആർ.ഒമാരായി ശബരി, വാഴൂർ ജോസ് എന്നിവരുമാണ്.
News
‘ബ്ലാക്ക് ടിക്കറ്റ് വിജയ്’; കരിഞ്ചന്ത ആരോപണവുമായി എഐഎഡിഎംകെ, നടനെതിരെ രൂക്ഷ വിമര്‍ശനം
ടിവികെ നേതാവിന്റെ ആരോപണങ്ങൾ പൂർണമായും തള്ളിയ എഐഎഡിഎംകെ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ തന്നെ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ എഐഎഡിഎംകെ കടുത്ത വിമര്‍ശനവുമായി രംഗത്ത്. വിജയ് എഐഎഡിഎംകെയെ ‘ബിജെപിയുടെ അടിമ’യെന്ന് വിശേഷിപ്പിച്ചതിനും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിനും മറുപടിയായാണ് പാര്‍ട്ടി നേതൃത്വം ശക്തമായ പ്രസ്താവന പുറത്തിറക്കിയത്.
ടിവികെ നേതാവിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിയ എഐഎഡിഎംകെ, വിജയ് തന്റെ സിനിമാ ജീവിതത്തിലുടനീളം തന്നെ ഗുരുതരമായ അഴിമതികള്‍ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചു. ‘ബ്ലാക്ക് ടിക്കറ്റ് വിജയ്’ എന്ന് പരിഹസിച്ചാണ് പാര്‍ട്ടി പ്രതികരിച്ചത്.
വിജയ് കരിഞ്ചന്തയില്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റ് അനധികൃതമായി വന്‍തോതില്‍ പണം സമ്പാദിച്ചുവെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. വിജയ് കടുത്ത ആത്മരതി പ്രകടിപ്പിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. കൂടാതെ, കഴിഞ്ഞ വര്‍ഷം കരൂരില്‍ നടന്ന ദുരന്തത്തില്‍ 41 പേര് മരിച്ച സംഭവത്തില്‍ വിജയ് ഭാഗികമായി ഉത്തരവാദിയാണെന്ന ഗുരുതര ആരോപണവും എഐഎഡിഎംകെ ഉന്നയിച്ചു.
-
News21 hours agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala20 hours agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala20 hours agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
News18 hours agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala17 hours agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
kerala19 hours agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News18 hours agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
kerala17 hours agoശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു
