അക്ഷര്‍ധാം സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് മുസ്‌ലിം പൗരന്മാരെ ആറ് വര്‍ഷത്തിന് ശേഷം മോചിപ്പിച്ച് അഹമ്മദാബാദ് പോട്ട കോടതി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നീതി ലഭിച്ചത്. അബ്ദുല്‍ റഷീദ് സുലൈമാന്‍ അജ്മീരി, മുഹമ്മദ് ഫാറൂഖ് മുഹമ്മദ് ഹാഫിസ് ഷെയ്ഖ് , മുഹമ്മദ് യാസിന്‍ എന്ന യാസീന്‍ ഭട്ട് എന്നിവരാണ് മോചനം നേടിയത്. പ്രതികള്‍ക്കെതിരെ സുപ്രീം കോടതി പരിശോധിച്ച് തള്ളിക്കളഞ്ഞതില്‍ കൂടുതല്‍ തെളിവുകളൊന്നും സമര്‍പ്പിക്കാനായിട്ടില്ലെന്ന് പ്രത്യേക പോട്ട കോടതി ജഡ്ജി ഹേമംഗ് ആര്‍ റാവല്‍ നിരീക്ഷിച്ചു.