Connect with us

News

റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസി

ദേശസ്നേഹവും ഐക്യവും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം.

Published

on

മസ്‌കറ്റ്: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് താവിഷി ബഹാല്‍ പാണ്ഡേ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

എംബസി പരിസരത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്തിലെ വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ചാര്‍ജ് ഡി അഫയേഴ്‌സ് ചടങ്ങില്‍ വായിച്ചു. രാജ്യത്തിന്റെ പുരോഗതി, ജനാധിപത്യ മൂല്യങ്ങള്‍, സമഗ്ര വികസനം, ഭാവിയിലേക്കുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ എന്നിവയാണ് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പ്രധാനമായി ഉന്നയിച്ചത്.

ഒമാനിലെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. പോര്‍ബന്തര്‍-മസ്‌കത്ത് കന്നിയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നാവികസേനയുടെ പായ്ക്കപ്പല്‍ ഐ.എന്‍.എസ്.വി. കൗണ്ടിന്യയുടെ കമാന്‍ഡര്‍ വൈ. ഹേമന്തും കമാന്‍ഡര്‍ വികാസ് ഷിയോരനും ചടങ്ങില്‍ സാന്നിധ്യം അറിയിച്ചു.

kerala

വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

Published

on

By

കണ്ണൂര്‍: പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നടപടി 27 ന് പയ്യന്നൂരിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യും.

ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയില്‍ തീരുമാനത്തിന് അംഗീകാരമായത്. വി കുഞ്ഞികൃഷ്ണന്‍ നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. രണ്ട് പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷിച്ചിട്ടും ക്രമക്കേട് കണ്ടെത്തിയില്ല. എന്നിട്ടും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയെന്നും സിപിഎം നേതാക്കള്‍ പ്രതികരിച്ചിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ തുറന്ന് പറച്ചില്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വി കുഞ്ഞികൃഷ്ണന് അനുകൂലമായും പ്രതികൂലമായും പയ്യന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞിരിക്കുകയാണ്.

Continue Reading

News

രാവിലെ റെക്കോര്‍ഡ് കുതിപ്പ്, ഉച്ചയ്ക്ക് നേരിയ ഇടിവ്; സ്വര്‍ണം പവന് 560 രൂപ കുറഞ്ഞു

രാവിലെ ഒറ്റയടിക്ക് 3,000 രൂപ വര്‍ധിച്ച് 1,19,320 രൂപയിലെത്തിയിരുന്നു

Published

on

By

കോഴിക്കോട്: ഇന്ന് രാവിലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്. രാവിലെ ഒറ്റയടിക്ക് 3000 രൂപ വര്‍ധിച്ച് പവന്‍ വില 1,19,320 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 560 രൂപ കുറഞ്ഞതോടെ നിലവിലെ പവന്‍ വില 1,18,760 രൂപയായി. ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 70 രൂപ കുറഞ്ഞ് 14,845 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഇന്ന് ഔണ്‍സിന് 5000 ഡോളര്‍ എന്ന റെക്കോഡ് വില കടന്നിരുന്നു. നിലവില്‍ 104 ഡോളര്‍ വര്‍ധിച്ച് ഔണ്‍സിന് 5093 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം.

വെള്ളിവിലയിലും ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. വെള്ളിക്ക് 6.36 ശതമാനം വര്‍ധനവുണ്ടായി, ഔണ്‍സിന് 109.64 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വ്യാപാരം. സ്വര്‍ണവില 5000 ഡോളറിലെത്തുമ്പോള്‍ തിരുത്തല്‍ ഉണ്ടാകുമെന്ന പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും വില കുതിച്ചുയരുന്ന പ്രവണത തുടരുകയാണ്. ഔണ്‍സിന് 6600 ഡോളര്‍ വരെ സ്വര്‍ണവില ഉയരുമെന്നാണ് ധനകാര്യ സ്ഥാപനമായ ജെഫറീസ് പ്രവചിക്കുന്നത്.

ആഗോള രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് സമീപകാലത്ത് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തിലേക്ക് നീങ്ങുന്നതും വിലക്കയറ്റത്തിന് ശക്തി നല്‍കുന്നു.

Continue Reading

kerala

മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം; കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇന്ന് പത്തനംതിട്ടയില്‍ വെച്ച് നടക്കുന്ന സിപിഐഎമ്മിന്റെ പാര്‍ട്ടി ജില്ലാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

Published

on

By

പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. അഴൂര്‍ ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജിതിന്‍ ജെ നൈനാന്‍ എന്നിവരാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലെ സ്വര്‍ണക്കൊള്ള അടക്കമുള്ള വിഷയത്തിലാണ് പ്രതിഷേധം ഉണ്ടായത്. ഇന്ന് പത്തനംതിട്ടയില്‍ വെച്ച് നടക്കുന്ന സിപിഐഎമ്മിന്റെ പാര്‍ട്ടി ജില്ലാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

 

Continue Reading

Trending