Culture
ശ്രീ ഗോകുലം മൂവീസ് – മോഹൻലാൽ ചിത്രം L367 ; സംവിധാനം വിഷ്ണു മോഹൻ
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.
സുരേഷ് ഗോപി നായകനായ “ഒറ്റക്കൊമ്പൻ”, ജയറാം – കാളിദാസ് ജയറാം ടീം ഒന്നിക്കുന്ന “ആശകൾ ആയിരം”, ജയസൂര്യ നായകനായ “കത്തനാർ”, നിവിൻ പോളി നായകനാവുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം, എസ് ജെ സൂര്യ ഒരുക്കുന്ന “കില്ലർ”, എന്നിവയാണ് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന വമ്പൻ ചിത്രങ്ങൾ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പിആർഒ- ശബരി, വാഴൂർ ജോസ്.
Culture
മലയാളത്തിന്റെ മഹാസംഭവം; മമ്മൂട്ടി -മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പേട്രിയറ്റ്” ഏപ്രിൽ 23ന്
മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന “പേട്രിയറ്റ്” ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്ത്.
മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന “പേട്രിയറ്റ്” ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 നു ആഗോള റിലീസായി എത്തും. വിജയ് ദേവരകൊണ്ട, ആറ്റ്ലി, കരൺ ജോഹർ എന്നിവരാണ് യഥാക്രമം ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പോസ്റ്ററുകൾ പുറത്തു വിട്ടത്. മലയാളത്തിൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ൻ, നസ്ലൻ, നസ്രിയ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി നാല്പതോളം താരങ്ങൾ ചേർന്ന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. കഴിഞ്ഞ ദിവസം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരുടെയും പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. “Dissent is patriotic, In a world full of traitors, be a Patriot !” എന്ന ടാഗ് ലൈനോടെ ആയിരുന്നു ഈ പോസ്റ്ററുകൾ റിലീസ് ചെയ്തത് എന്നതും ശ്രദ്ധേയമായി. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിച്ച ‘പേട്രിയറ്റ്’, ഇന്ത്യയിൽ ചിത്രീകരിച്ചത് വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദ്രാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ്.
ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നുള്ള സൂചനയാണ് ടീസർ നൽകിയത്. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ‘പേട്രിയറ്റ്’ എന്നും ടീസർ കാണിച്ചു തരുന്നു. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.
മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.
ഛായാഗ്രഹണം – മാനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്സ് – അൻവർ അലി, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ – ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം – ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് – നവീൻ മുരളി, വിഎഫ്എക്സ് – ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
Film
ആ നിലവിളി ലോകം കേട്ടു, ഇനി ഓസ്കാര്‍ വേദിയും; ‘ദി വോയിസ് ഓഫ് ഹിന്ദ് റജബിന് ഓസ്കര് നോമിനേഷന്
പിആര്‍സിഎസിലേക്കുള്ള ഹിന്ദിന്റെ അവസാന ഫോണ്‍ കോളിന്റെ യഥാര്‍ത്ഥ ഓഡിയോ റെക്കോര്‍ഡിംഗാണ് സിനിമ കേന്ദ്രീകരിക്കുന്നത്
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ഫലസ്തീന് പെണ്‍കുട്ടിയുടെ അവസാന നിമിഷങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വോയ്സ് ഓഫ് ഹിന്ദ് റജബ് എന്ന ചിത്രം മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
ടുണീഷ്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് കൗതര്‍ ബെന്‍ ഹാനിയ സംവിധാനം ചെയ്ത ഈ ചിത്രം, 2024 ജനുവരി 29 ന് ഗസ്സ സിറ്റിയില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ അകപ്പെടുകയും രണ്ടാഴ്ചയോളം അനിശ്ചിതത്വത്തിന് ശേഷം മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്ത ഹിന്ദ് റജബിന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.
നോമിനേഷനെ സ്വാഗതം ചെയ്തുകൊണ്ട് ബെന്‍ ഹാനിയ എപി എന്റര്‍ടെയ്ന്‍മെന്റിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു, ഒരര്‍ത്ഥത്തില്‍, ‘വോയ്സ് ഓഫ് ഹിന്ദ് റജബിന് ആവശ്യമായ ശ്രദ്ധാകേന്ദ്രം’ ഇതാണെന്ന്.
‘അതിനാല്‍ ഈ സിനിമയ്ക്ക് വോട്ട് ചെയ്ത അക്കാദമിയിലെ അംഗങ്ങളോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്.
”ഗസ്സയില്‍ സംഭവിച്ചത് നമ്മുടെ ഭാവനയ്ക്കപ്പുറമാണ്” എന്ന് സംവിധായകന് കുറിച്ചു. ഹിന്ദിന്റെ കഥ പറയുന്നതിലൂടെ, ഗസ്സയില്‍ ഇപ്പോഴും പോരാടുന്ന കുട്ടികള്‍ ഉണ്ടെന്ന് ഓര്‍ക്കണം.
പലസ്തീന് റെഡ് ക്രസന്റ് സൊസൈറ്റി (പിആര്‍സിഎസ്) പറയുന്നതനുസരിച്ച്, വടക്കന്‍ ഗസ്സയിലെ പോരാട്ടത്തില്‍ നിന്ന് പലായനം ചെയ്ത 15 വയസ്സുള്ള ബന്ധുവായ ലയാന് ഹമാദെ ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം ഹിന്ദ് യാത്ര ചെയ്യുകയായിരുന്നു.
പിആര്‍സിഎസിലേക്കുള്ള ഹിന്ദിന്റെ അവസാന ഫോണ്‍ കോളിന്റെ യഥാര്‍ത്ഥ ഓഡിയോ റെക്കോര്‍ഡിംഗാണ് സിനിമ കേന്ദ്രീകരിക്കുന്നത്, അതില്‍ അവള് സഹായത്തിനായി അഭ്യര്‍ത്ഥിച്ചു.
അവളുടെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കിട്ട റെക്കോര്‍ഡിംഗ് അന്താരാഷ്ട്ര രോഷത്തിന് കാരണമാവുകയും നീതിക്കുവേണ്ടിയുള്ള ആഹ്വാനങ്ങള്‍ പുതുക്കുകയും ചെയ്തു. അവളുടെ അടുത്തേക്ക് പോകാന്‍ ശ്രമിച്ച രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരും മരിച്ചു.
മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രാഈല്‍ സൈന്യം നിഷേധിച്ചു. എന്നിരുന്നാലും, ലണ്ടന്‍ ആസ്ഥാനമായുള്ള ഫോറന്‍സിക് ആര്‍ക്കിടെക്ചര്‍ എന്ന ഗവേഷണ സംഘം നടത്തിയ അന്വേഷണത്തില്‍, നൂറുകണക്കിന് ബുള്ളറ്റുകള്‍ ഹിന്ദ് റജബിന്റെ കാറില്‍ പതിക്കുകയും കാറിന് അടുത്ത് ഒരു ഇസ്രാഈലി ടാങ്ക് സ്ഥാപിക്കുകയും ചെയ്തു.
Film
‘ഈ ഭൂമീന്റെ പേരാണ് നാടകം’; നാടക കലാകാരന് വിജേഷ് കെ വി അന്തരിച്ചു
എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
കോഴിക്കോട്: നാടകപ്രവര്‍ത്തകനും അഭിനയപരിശീലകനും ചലച്ചിത്ര ഗാനരചയിതാവുമായ വിജേഷ് കെവി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകന്, അഭിനയ പരിശീലകന്, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു
തകരച്ചെണ്ടയിലെ ‘കുഞ്ഞു കുഞ്ഞു പക്ഷി’, ‘നിങ്ങള്‍ നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികള്‍ക്കെപ്പോഴും സുപരിചിതമായ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് വിജേഷ് ആദ്യമായി സിനിമ രംഗത്തേക്കെത്തുന്നത്.
കോഴിക്കോട് സ്വദേശിയായ വിജേഷ് കെവി സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയില്‍ സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യയും നാടകപ്രവര്‍ത്തകയുമായ കബനിയുമായി ചേര്‍ന്ന് രൂപം നല്കിയ ‘തിയ്യറ്റര്‍ ബീറ്റ്സ്’ എന്ന ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നാടക പരിശീലനവുമായി രംഗപ്രവേശം ചെയ്യുകയായിരുന്നു. നിരവധി സിനിമകള്‍ക്ക് വേണ്ടിയുള്ള അഭിനയ പരിശീലന കളരികളുടെ നേതൃത്വവും അദ്ദേഹം വഹിച്ചു. മങ്കിപ്പെന്‍, മാല്‍ഗുഡി ഡെയ്സ്, മൈ ഗോഡ്, മൈഗ്രേറ്റ് ഫാദര്‍, ഗോള്‍ഡ് കോയിന്, മഞ്ചാടിക്കുരു പുള്ളിമാന്‍ ആമി, ക്ലിന്റ് തുടങ്ങിയ അനേകം ചിത്രങ്ങളുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. സൈറയാണ് ഏകമകള്‍.
-
News23 hours agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala23 hours agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala22 hours agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala21 hours agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News20 hours agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News20 hours agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala20 hours agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
kerala19 hours agoശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു
