kerala
തേര്‍ഡ് ഐക്ക് സൂപ്പര്‍ ലീഗ് മാധ്യമ അവാര്‍ഡ്
മികച്ച കോളമായി ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിന്റെ തേര്‍ഡ് ഐ തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളാ സീസണ് -2 മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കോളമായി ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂരിന്റെ തേര്‍ഡ് ഐ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരത്തിന് മനോജ് മാത്യു (മലയാള മനോരമ, കൊച്ചി) മികച്ച സ്പെഷ്യല്‍ സ്റ്റോറിക്ക് അജിന് ജി രാജ് (ദേശാഭിമാനി), സിറാജ് കാസിം (മാതൃഭൂമി), ഇംഗ്ലീഷ് കവറേജിന് പ്രവീണ്‍ ചന്ദ്രന് (ദി ഹിന്ദു) മികച്ച പരമ്പരക്ക് മിഥുന് ഭാസ്കര്‍ (മാതൃഭൂമി) ജി. ദിനേശ് കുമാര്‍ (മലയാള മനോരമ )എന്നിവര്‍ അര്‍ഹരായി.
മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരത്തിന് ബിജു വര്‍ഗീസ് (മാതൃഭൂമി ) ദൃശ്യമാധ്യമ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് സജിന്‍ എ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവരും അര്‍ഹരായി. ദൃശ്യമാധ്യമരംഗത്തെ മികച്ച സ്പെഷ്യല്‍ സ്റ്റോറിക്കുള്ള പുരസ്കാരം മഹേഷ് പോലൂര് (മീഡിയ വണ്‍) അര്‍ഹനായി. റേഡിയോയിലെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് ആര്‍ജെ വിനീത് ( ക്ലബ് എഫ്.എം തൃശ്ശൂര്‍) അര്‍ഹനായി. റേഡിയോ രംഗത്തെ സ്പെഷ്യല്‍ കവറേജിനുള്ള പുരസ്കാരം ആര് ജെ പ്രതീഷ് (റേഡിയോ മാംഗോ, കണ്ണൂര്‍) ഏറ്റുവാങ്ങി. സോഷ്യല്‍ മീഡിയ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് ഗഘ10 ഫുട്ബോള്‍ ഭ്രാന്തന്’ അര്‍ഹനായി. സോഷ്യല്‍ മീഡിയ രംഗത്തെ സ്പെഷ്യല്‍ കവറേജിനുള്ള പുരസ്കാരത്തിന് മലപ്പുറം ഫുട്ബോള്‍ ഒഫീഷ്യല്‍’, ‘ആന്റപ്പന് ടാക്കീസ്’ എന്നിവര്‍ അര്‍ഹരായി. ഹോട്ടല്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്മന് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
kerala
മലപ്പുറം എഫ്സിക്ക് എക്സലൻസ് പുരസ്കാരം
.മത്സരങ്ങളിലുട നീളം ടീം പുലർത്തിയ മികവിനെ മുൻനിർത്തിയാണ്
പുരസ്കാരം ‘ഏറ്റവും മികച്ച ഫാൻ ക്ലബ്ബായി മലപ്പുറം എഫ് സിയുടെ അൾട്രാ സിനെ തിരഞ്ഞെടുത്തിരുന്നു.
മലപ്പുറം: സൂപ്പർ ലീഗ് കേരള സീസൺ 2 ലെ മികച്ച ടീമിനുള്ള എക്സലൻസ് പുരസ്കാരം മലപ്പുറത്തിൻ്റെ സ്വന്തം
ടീമായ മലപ്പുറം എഫ്സിക്ക് ലഭിച്ചു.മത്സരങ്ങളിലുടനീളം ടീം പുലർത്തിയ മികവിനെ മുൻനിർത്തിയാണ്
പുരസ്കാരം ‘ഏറ്റവും മികച്ച ഫാൻ ക്ലബ്ബായി മലപ്പുറം എഫ് സിയുടെ അൾട്രാ സിനെ തിരഞ്ഞെടുത്തിരുന്നു.
കേരള ഫുട്ബാൾ മിഷൻ 2035 ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന കായിക വകുപ്പ്മന്ത്രി വി അബ്ദുറഹിമാൻ മലപ്പുറം എഫ്സി പ്രമോട്ടർ ശംസുദ്ധീൻ ബിൻ മൊഹിയുമിന്
പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എം എൽ എ , പി കെ ബഷീർ എംഎൽഎസ്പോട്സ് വകുപ്പ് ഡയർക്ടർ വിഷ്ണു രാജ് ഐ എ എസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി,സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയരക്ടർ ആഷിഖ് കൈനിക്കര,
സുപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ്,മാനേജിംഗ് ഡയരക്ടർ ഫിറോസ് മീരാൻഎന്നിവർ സംസാരിച്ചു.
kerala
നടപടിക്രമങ്ങൾ പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യരുത്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് പി കെ കുഞ്ഞാലിക്കുട്ടി
യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വോട്ടർമാർക്ക് നോട്ടീസ് നൽകാതെ യാതൊരു കാരണവശാലും ഇത് ചെയ്യരുതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
എസ്.ഐ.ആറിൽ ഫോം 7 ഉപയോഗിച്ച് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ വോട്ടർമാരെ നീക്കം ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വോട്ടർമാർക്ക് നോട്ടീസ് നൽകാതെ യാതൊരു കാരണവശാലും ഇത് ചെയ്യരുതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യക്ക് പുറത്ത് ജനിച്ച പ്രവാസികൾക്ക് ഫോം 6 എ സമർപ്പിക്കുമ്പോൾ ജനന സ്ഥലം ചേർക്കാനുള്ള ഓപ്ഷൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടും വെബ്സൈറ്റിൽ ലഭ്യമായിട്ടില്ല.
ലക്ഷക്കണക്കിന് പ്രവാസികളെ ഈ വിഷയം ബാധിക്കും. ലോജിക്കൽ ഡിസ്ക്രീപൻസി കാരണം ചെറിയ കാരണങ്ങൾ കൊണ്ട് പലർക്കും രേഖകൾ സമർപ്പിക്കേണ്ടി വന്നിട്ടുണ്ട്. 18 ലക്ഷം പേർക്ക് ബി.എൽ.ഒ ആപ്പിൽ ഹിയറിംഗ് നോട്ടീസ് ജനറേറ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് ഹിയറിങിന് ഹാജരാകേണ്ട സാഹചര്യം ഇല്ലാതെ തന്നെ ബി.എൽ.ഒ തലത്തിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണം. എസ്.ഐ.ആർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഫോം 6,7,8 എന്നിവ പ്രകാരം വോട്ട് ചേർക്കുന്നവരുടെയും നീക്കം ചെയ്യുന്നവരുടെയും പേര് വിവരം ബൂത്ത് അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ ലഭ്യമാക്കണം. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന അതാത് ബൂത്തിലെ ബി.എൽ.ഒമാരുമായി ചർച്ച നടത്തി അംഗീകാരം വാങ്ങിയ ശേഷം മാത്രമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
kerala
പാലക്കാട് നഗരത്തിൽ നടുറോഡിൽ നമസ്കരിച്ച് യുവതിയുടെ പ്രതിഷേധം
പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം.
പാലക്കാട്: കുടുംബസ്വത്ത് സംബന്ധിച്ച തർക്കം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പാലക്കാട് നഗരത്തിൽ നടുറോഡിൽ നമസ്കരിച്ച് യുവതിയുടെ പ്രതിഷേധം. പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം.
യുവതിയുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഭർത്താവിന്റെ സ്വത്ത് സംബന്ധിച്ച് ഭർത്താവിന്റെ സഹോദരങ്ങളുമായി നീണ്ടുനിൽക്കുന്ന തർക്കമാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യുവതി വ്യക്തമാക്കിയത്. പലവിധ ശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാതിരുന്നതോടെ ജനശ്രദ്ധ ആകർഷിക്കാനാണ് നടുറോഡിൽ നമസ്കരിച്ചതെന്നും യുവതി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് സ്വദേശിനിയായ യുവതിയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത തടസ്സം നീക്കിയ ശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു.
-
entertainment22 hours agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala21 hours agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture1 day agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
india22 hours agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala24 hours agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film23 hours agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
kerala1 day agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film1 day agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
