Connect with us

kerala

‘കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്’; ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണെന്നും ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും വിഡി സതീശന്‍ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വര്‍ഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കാന്‍ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീര്‍വാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന ബജറ്റ് ഇന്ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് രാവിലെ 9ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

Published

on

By

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ദുരിതത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് 2026 -27ലേക്കുള്ള ബജറ്റ് ഇന്ന്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് രാവിലെ 9ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റിനു മുന്‍പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാല്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്റ്, മറ്റു കേന്ദ്ര വിഹിതങ്ങള്‍, കേന്ദ്ര സ്‌കീമുകള്‍ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്ഥാന ബജറ്റില്‍ ഉള്‍പെടുത്തുന്നതില്‍ അനിശ്ചിതത്വമുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം ഈ കണക്കുകള്‍ സംസ്ഥാന ബജറ്റില്‍ ചേര്‍ത്ത് പുതുക്കിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പത്ത് വര്‍ഷമായി കടലാസിലൊതുങ്ങിയ പദ്ധതികള്‍ വരെ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്.

Continue Reading

kerala

എന്‍ഡിഎ കൂട്ട്‌കെട്ട്; ട്വന്റി ട്വന്റിയില്‍ കൂട്ടരാജി

ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ട്വന്റി ട്വന്റിയില്‍ നിന്നും രാജിവെച്ചു.

Published

on

പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് ട്വന്റി ട്വന്റിയില്‍ നിന്ന് കൂട്ടരാജി. പാലക്കാട് മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി ട്വന്റിയില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ട്വന്റി ട്വന്റിയില്‍ നിന്നും രാജിവെച്ചു.

മുതലമടയില്‍ ചേര്‍ന്ന യോഗം ട്വന്റി ട്വന്റിയിലെ ലയനം അസാധുവായി പ്രഖ്യാപിച്ച് ജനകീയ വികസന മുന്നണിയായി തുടരാന്‍ തീരുമാനിച്ചു.
ജനകീയ വികസന മുന്നണിയായി തന്നെ തുടരാനാണ് തീരുമാനം. സാബു ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചത് എന്ന് നേതാക്കള്‍ പറഞ്ഞു.

ട്വന്റി ട്വന്റി ബി.ജെ പിയുമായി സഹകരിക്കാന്‍ തീരുമാനം എടുത്തതോടെ നെല്ലിയാമ്പതി, നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

 

Continue Reading

kerala

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 8,640 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തി

Published

on

By

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഒറ്റയടിക്ക് 8,640 രൂപ ഉയര്‍ന്നതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,31,160 രൂപയായി. സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങളാണ് സമീപകാലത്ത് സ്വര്‍ണവില കുതിച്ചുയരാന്‍ പ്രധാന കാരണമായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയനിര്‍ണ്ണയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും ആഗോള വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചതോടെ സ്വര്‍ണത്തിന് ആവശ്യകത ഉയര്‍ന്നു.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തിലേക്ക് മാറുകയാണ്. ഇതും സ്വര്‍ണവിലയില്‍ വലിയ വര്‍ധനയ്ക്ക് ഇടയാക്കി. വിലയിലെ ഈ കുതിപ്പും ചാഞ്ചാട്ടവും നിക്ഷേപകര്‍ക്ക് ഗുണകരമായിരിക്കുമ്പോള്‍, സാധാരണ ജനങ്ങള്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ്. പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നിലവില്‍ ഏകദേശം ഒന്നര ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുമെന്നതാണ് നിലവിലെ സ്ഥിതി.

 

Continue Reading

Trending