Connect with us

kerala

വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം; പെരുന്നയില്‍ വി ഡി സതീശനെ പ്രശംസിച്ച് ഫ്‌ളക്‌സ്

വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ളക്സില്‍ കുറിച്ചിരിക്കുന്നത്.

Published

on

കോട്ടയം: കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നീ സംഘടനകളുടെ പേരില്‍ എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് ഫ്ളക്സുകള്‍. വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ളക്സില്‍ കുറിച്ചിരിക്കുന്നത്. പെരുന്ന മുതല്‍ കണിച്ചുകുളങ്ങര വരെ ഇത്തരത്തില്‍ ഫ്ളക്സ് വെക്കാനാണ് തീരുമാനമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യം ഇന്നലെ പാളിയതോടെയാണ് സതീശന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന നിര്‍ണായക തീരുമാനമുണ്ടായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പല കാരണങ്ങളാല്‍ പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായെന്നും വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വ്യക്തമാണെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ആവില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ മദ്യപാനം: ആറു പൊലീസുകാർ സസ്പെൻഡ്

ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആറുപേർക്കെതിരെ കർശന നടപടി സ്വീകരിച്ചത്

Published

on

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആറുപേർക്കെതിരെ കർശന നടപടി സ്വീകരിച്ചത്. സസ്പെൻഡ് ചെയ്ത പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

കഴക്കൂട്ടം പൊലീസ് സ്റ്റേഷനു തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ടമദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

എസ്‌ഐ ബിനു, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖിൽരാജ് എന്നിവരടക്കമുള്ള ആറുപേരെയാണ് സസ്പെൻഡ് ചെയ്തത്. എല്ലാവരും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ സിപിഒമാരാണ്.

വിവാഹ സൽക്കാരത്തിന് പോകുന്നതിന് മുന്നോടിയായാണ് മദ്യപാനമെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം. എന്നാൽ വാഹനമോടിച്ചിരുന്ന സിപിഒ അടക്കം ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി ദൃശ്യങ്ങളിൽ വ്യക്തമായതോടെയാണ് നടപടി.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭാ കവാടത്തില്‍ സത്യഗ്രഹം ആരംഭിച്ച് സി ആര്‍ മഹേഷും നജീബ് കാന്തപുരവും

യുഡിഎഫിലെ എംഎല്‍എമാരായ സി ആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.

Published

on

By

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെയ്ക്കണം എന്ന ആവശ്യവുമായി നിയമസഭ കവാടത്തിന് മുന്നില്‍ സമരവുമായി പ്രതിപക്ഷം. യുഡിഎഫിലെ എംഎല്‍എമാരായ സി ആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.

മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചു. സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം സമരത്തിലാണ്. ഈ ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം ഒരടി പോലും പിന്നോട്ടില്ല. ഈ സമരത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫിന്റെ രണ്ട് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സമരം നടത്തുന്നത്. ഇതോടൊപ്പം മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ സഭാ നടപടികളോട് സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു.

 

Continue Reading

kerala

വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

വെള്ളൂർ സ്വദേശി പ്രസന്നന്റെ ബൈക്കാണ് ഇന്നലെ രാത്രി വീടിന്റെ മുറ്റത്തിൽ നിന്ന് പറമ്പിലേക്ക് മാറ്റി തീയിട്ടത്.

Published

on

കണ്ണൂർ: ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സി.പി.എം പുറത്താക്കിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് അജ്ഞാതർ കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്റെ ബൈക്കാണ് ഇന്നലെ രാത്രി വീടിന്റെ മുറ്റത്തിൽ നിന്ന് പറമ്പിലേക്ക് മാറ്റി തീയിട്ടത്.

സമീപ പ്രദേശത്ത് വീടുകൾ ഇല്ലാത്തതിനാൽ ബൈക്ക് കത്തിച്ച വിവരം ആരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് പൂർണമായും കത്തിയ നിലയിൽ ബൈക്ക് പ്രസന്നൻ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വെള്ളൂർ മേഖലയിൽ പ്രകടനം നടന്നിരുന്നു. പ്രസന്നനായിരുന്നു പ്രകടനത്തിന് നേതൃത്വം നൽകിയത്. പ്രകടനത്തിൽ പങ്കെടുത്തതിന്റെ വിരോധത്തിലാണ് സി.പി.എം പ്രവർത്തകർ ബൈക്ക് കത്തിച്ചതെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം. മുൻപ് സജീവ പാർട്ടി പ്രവർത്തകനായിരുന്ന പ്രസന്നൻ നിലവിൽ പാർട്ടി അനുഭാവിയാണെന്നും ഇവർ പറയുന്നു.

ഇതിനിടെ, സി.പി.എം പുറത്താക്കിയതിന് പിന്നാലെ ഇന്നലെ വൈകിട്ട് കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സി.പി.എം പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. കുഞ്ഞികൃഷ്ണൻ വീട്ടിലില്ലാതിരുന്ന സമയത്തെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പരസ്യ പ്രതിഷേധം നടത്തിയും പ്രദേശം സംഘർഷാവസ്ഥയിലാക്കി.

പയ്യന്നൂരിലെ സി.പി.എം നേതാവും എം.എൽ.എയുമായ ടി.ഐ. മധുസൂദനനെതിരെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് വി. കുഞ്ഞികൃഷ്ണനെ പാർട്ടി ഞായറാഴ്ച പുറത്താക്കിയത്. വിഷയം കടുത്ത വിവാദമായതിനെ തുടർന്ന് ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നേതൃത്വ ഐക്യകണ്ഠമായാണ് പുറത്താക്കൽ തീരുമാനമെടുത്തത്. കുഞ്ഞികൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും, നേരത്തെ അവസാനിപ്പിച്ച വിഷയം വീണ്ടും ഉയർത്തി രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും നേതൃത്വം വിലയിരുത്തി.

തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗം സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകി. ചൊവ്വാഴ്ച ചേരുന്ന പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പുറത്താക്കൽ തീരുമാനം റിപ്പോർട്ട് ചെയ്യുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

വെള്ളിയാഴ്ചയാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഫണ്ട് തിരിമറി ആരോപണം ഉയർത്തിയത്. വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും കുഞ്ഞികൃഷ്ണൻ അടുത്തിടെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയനായ ടി.ഐ. മധുസൂദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചത്.

നേരത്തെ, കുഞ്ഞികൃഷ്ണന്റെ പരാതിയെ തുടർന്ന് ടി.ഐ. മധുസൂദനനെതിരെ തരംതാഴ്ത്തൽ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും മാസങ്ങൾക്കകം അദ്ദേഹത്തെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തിരുന്നു. മാത്രമല്ല, വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ മധുസൂദനനെ മത്സരിപ്പിക്കാനുള്ള ധാരണയും നേതൃത്വ തലത്തിൽ ഉണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയത്.

Continue Reading

Trending