News
വിജയ്ക്ക് വീണ്ടും തിരിച്ചടി; ‘ജനനായകന്’ റിലീസിന് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി
വിജയ് ചിത്രം ‘ജനനായകൻ‘ റിലീസിന് അനുമതിയില്ല
ചെന്നൈ: നടന് വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ജനനായകന്’ വീണ്ടും നിയമക്കുരുക്കില്‍. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷന് ബഞ്ച് നിഷേധിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലിലാണ് കോടതി ഉത്തരവ്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് അനുകൂലമായി സിംഗിള്‍ ബഞ്ച് നല്കിയ ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കി. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (CBFC) മതിയായ സമയം അനുവദിച്ചില്ലെന്ന വാദം കോടതി അംഗീകരിച്ചതോടെയാണ് റിലീസിന് തടസ്സമായത്.
ജനുവരി 9-ന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മുന്‍പ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ റിലീസ് മാറ്റിവെക്കുകയും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള വിജയുടെ കരിയറിലെ അവസാന ചിത്രം എന്ന പ്രത്യേകതയോടെയാണ് ‘ജനനായകന്’ ഒരുങ്ങുന്നത്. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കെ.വി.എന്‍. പ്രൊഡക്ഷന്‍സ് ബാനറില്‍ വെങ്കട്ട് കെ. നാരായണയാണ് നിര്‍മ്മാണം.
സാങ്കേതിക വിഭാഗത്തില്‍ ഛായാഗ്രഹണം: സത്യന് സൂര്യന്, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, ആക്ഷന്‍: അനല്‍ അരശ്, സംഗീത വരികള്‍: അറിവ് എന്നിവരാണ്. വിജയുടെ സിനിമാ ജീവിതത്തിലെ അവസാന അദ്ധ്യായം എന്ന നിലയില്‍ ‘ജനനായകന്’ തിയേറ്ററുകളില്‍ അനുഭവിക്കാനുള്ള ആകാംക്ഷയില്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുകയാണ്
News
ഒരുമിച്ച് മരിക്കാമെന്ന വാഗ്ദാനം; തൂങ്ങാന്‍ കയറില്‍ കുരുക്കിട്ട യുവതിയെ സ്റ്റൂള് തള്ളിമാറ്റി കൊലപ്പെടുത്തി യുവാവ്
ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെങ്കില്‍ ഒരുമിച്ച് മരിക്കാമെന്നായിരുന്നു വൈശാഖന്റെ വാക്കുകള്‍.
കോഴിക്കോട്: എലത്തൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് ക്രൂരകൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇരുവരും കുറച്ചുകാലമായി അടുത്ത ബന്ധത്തിലായിരുന്നു. വൈശാഖിനെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച യുവതിയെ ജോലി സ്ഥലത്തുനിന്ന് വൈശാഖന് വിളിച്ചുവരുത്തിയത്.
ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെങ്കില്‍ ഒരുമിച്ച് മരിക്കാമെന്നായിരുന്നു വൈശാഖന്റെ വാക്കുകള്‍. തുടര്‍ന്ന് മാളിക്കടവിലുള്ള വൈശാഖിന്റെ ഉടമസ്ഥതയിലുള്ള ‘ഐഡിയല്‍ ഇന്‍ഡസ്ട്രീസ്’ എന്ന സ്ഥാപനത്തിലേക്ക് ഇരുവരും എത്തി. അവിടെ ഒരുമിച്ച് തൂങ്ങി മരിക്കാനായി കയറില്‍ കുരുക്കിട്ടു. യുവതി കഴുത്തില്‍ കുരുക്ക് ഇട്ടതോടെ വൈശാഖന് യുവതി കയറിയിരുന്ന സ്റ്റൂള് തട്ടിമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില നിര്‍ണായക കണ്ടെത്തലുകളെ തുടര്‍ന്നാണ് കൊലപാതകമെന്ന സംശയത്തിലേക്കെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്.
kerala
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ മദ്യപാനം: ആറു പൊലീസുകാർ സസ്പെൻഡ്
ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആറുപേർക്കെതിരെ കർശന നടപടി സ്വീകരിച്ചത്
തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആറുപേർക്കെതിരെ കർശന നടപടി സ്വീകരിച്ചത്. സസ്പെൻഡ് ചെയ്ത പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷനു തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ടമദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
എസ്ഐ ബിനു, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖിൽരാജ് എന്നിവരടക്കമുള്ള ആറുപേരെയാണ് സസ്പെൻഡ് ചെയ്തത്. എല്ലാവരും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ സിപിഒമാരാണ്.
വിവാഹ സൽക്കാരത്തിന് പോകുന്നതിന് മുന്നോടിയായാണ് മദ്യപാനമെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം. എന്നാൽ വാഹനമോടിച്ചിരുന്ന സിപിഒ അടക്കം ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി ദൃശ്യങ്ങളിൽ വ്യക്തമായതോടെയാണ് നടപടി.
kerala
ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭാ കവാടത്തില്‍ സത്യഗ്രഹം ആരംഭിച്ച് സി ആര് മഹേഷും നജീബ് കാന്തപുരവും
യുഡിഎഫിലെ എംഎല്‍എമാരായ സി ആര് മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന് രാജിവെയ്ക്കണം എന്ന ആവശ്യവുമായി നിയമസഭ കവാടത്തിന് മുന്നില്‍ സമരവുമായി പ്രതിപക്ഷം. യുഡിഎഫിലെ എംഎല്‍എമാരായ സി ആര് മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.
മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചു. സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം സമരത്തിലാണ്. ഈ ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം ഒരടി പോലും പിന്നോട്ടില്ല. ഈ സമരത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫിന്റെ രണ്ട് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സമരം നടത്തുന്നത്. ഇതോടൊപ്പം മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ സഭാ നടപടികളോട് സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് അറിയിച്ചു.
-
News2 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala2 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala2 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala2 days agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
News15 hours agoഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി
-
india15 hours agoപ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്
-
kerala2 days agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News2 days agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
