News
ദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
സമ്പദ്വ്യവസ്ഥ 2025ലും ദുബൈ അഭ്യന്തര വളര്‍ച്ചയില്‍ വന്‍മുന്നേറ്റം നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കി.
News
ബജറ്റില്‍ കേരളത്തിന് അവഗണന; 7 അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചു
“കേരളത്തിലെ ജനങ്ങള്‍ കാഴ്ച്ചക്കാര്‍ മാത്രമോ” കേരളത്തിന് അവഗണന, പാര്‍ലമെന്റില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍വേ ഇല്ല. വന്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികളില്‍ നിന്നാണ് കേരളത്തെ ഒഴിവാക്കിയത്. ചെന്നൈ മുംബൈ നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ രാജ്യത്ത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എന്നാല്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. ബജറ്റ് പ്രസംഗത്തിനിടെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ”കേരളം… കേരളം…’ എന്ന് വിളിച്ചാണ് പാര്‍ലമെന്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്‌ബെംഗളൂരു, ഹൈദരാബാദ്‌ചെന്നൈ, ചെന്നൈ-ബെംഗളൂരു, ദില്ലി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് റെയില്‍ കോറിഡോറുകള്‍. പട്ടികയില്‍ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടപ്പോഴും കേരളം പൂര്‍ണമായും ഒഴിവാക്കപ്പെട്ടതാണ് എംപിമാരുടെ പ്രതിഷേധത്തിന് കാരണമായത്.
അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച 12 പുതിയ ജലപാത പദ്ധതികളിലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിലവില്‍ ധാതു ഇടനാഴി പദ്ധതിയിലാണ് മാത്രം കേരളത്തെ ഉള്‍പ്പെടുത്തി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കേരളത്തെ വികസന പദ്ധതികളില്‍ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധം തുടരുമ്പോഴും, ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തുടരുകയാണ്.
News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗിക അതിക്രമം: പോക്‌സോ കേസ് പ്രതിക്ക് നാല് വര്‍ഷം കഠിനതടവ്
കൊടുങ്ങല്ലൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി വി. വിനിതയാണ് ശിക്ഷ വിധിച്ചത് .
കൊടുങ്ങല്ലൂര്‍: വീടിനുള്ളില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി വി. വിനിതയാണ് ശിക്ഷ വിധിച്ചത് .
മേത്തല എല്‍ത്തുരുത്ത് സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ വിനോദ് (50) എന്നയാളെയാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2024 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. എസ്. സുലാല്‍ കോടതിയില്‍ ഹാജരായി.
More
ഇറാനിൽ നിന്നും വേണ്ടാ, വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ; ഇന്ത്യക്ക് ട്രംപിൻ്റെ ഓഫർ
വാഷിങ്ടൺ: എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്ക് ഓഫറുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ നിന്നും എണ്ണ വാങ്ങേണ്ടാ എന്നും വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ എന്നുമാണ് ട്രംപിൻ്റെ നിർദേശം.”ഞങ്ങൾ ഇതിനോടകം ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയും കരാറിൻ്റെ ഭാഗമായി കടന്നുവരും. ആയതിനാൽ ഇന്ത്യയും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് പകരം, വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ തുടങ്ങും. വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്ന് ട്രംപ് പറഞ്ഞു.”
വെനിസ്വേല ഇപ്പോൾ നയിക്കുന്നതും, ഡെൽസി റോഡ്രിഗസിനെ ഇടക്കാല നേതാവായി തുടരാൻ അനുവദിച്ചതും താനാണെന്നും ട്രംപ് അവകാശപ്പെട്ടു. ഡെൽസി റോഡ്രിഗസുമായി സംസാരിച്ചെന്നും ഇന്ത്യ-വെനിസ്വേല ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും, അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മോദി പറഞ്ഞു. എന്നാൽ എണ്ണ വാങ്ങുന്നത് സംബന്ധിച്ച ട്രംപിൻ്റെ അവകാശവാദങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എണ്ണ വാങ്ങുന്നതിലൂടെ യുദ്ധത്തിന് ധനസഹായം നൽകുകയാണ് എന്ന് ആരോപിച്ച്, റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ട്രംപ് എതിർത്തിരുന്നു. എണ്ണ വാങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാൽ കടുത്ത തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ ബില്ല് അവതരിപ്പിച്ച് കൊണ്ടായിരുന്നു ട്രംപിൻ്റെ നീക്കം.
-
india2 days agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
india19 hours agoമഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
-
kerala2 days ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
Culture21 hours agoഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
-
GULF19 hours agoസൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
-
kerala2 days agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala2 days agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala20 hours agoവെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറി; റോയിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
