News
അന്വേഷണത്തോട് സഹകരിക്കാതെ അദാനി; ഇന്ത്യന്‍ സോളാര്‍ ഉല്പന്നങ്ങള്ക്ക് അധിക തീരുവ ചുമത്തി യു.എസ്
ഫെബ്രുവരി 20നാണ് അധിക തീരുവ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വാഷിങ്ടണ്‍: കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കാന് അദാനി കമ്പനികള്‍ സഹകരിക്കാത്തതില്‍ ഇന്ത്യന്‍ സോളാര്‍ ഉല്പന്നങ്ങള്ക്ക് 126 ശതമാനം തീരുവ ചുമത്തി യു.എസ്. അദാനി കമ്പനികളായ മുന്ദ്ര സോളാര്‍ എനര്‍ജി, മുന്ദ്ര സോളാര്‍ പി.വി എന്നിവ സബ്സിഡി സംബന്ധിച്ച അന്വേഷണങ്ങളോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി. ഫെബ്രുവരി 20നാണ് അധിക തീരുവ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഡെഡ്ലൈനിനകം ഇത്തരം വിവരങ്ങള്‍ നല്കുന്നതില് അദാനി ഗ്രൂപ്പ് പരാജയപ്പെട്ടുവെന്നും കമ്പനികള്‍ക്ക് ചോദ്യങ്ങള്‍ നല്കി ഉത്തരങ്ങള്‍ തേടിയെന്നും എന്നാല്‍ അവര്‍ നല്‍കിയില്ലെന്നും കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇന്ത്യന്‍ സോളാര്‍ വ്യവസായ ചൈനയെ അമിതമായി ആശ്രയിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി ലഭിച്ചത്. ഇതിന്റെ അന്വേഷണത്തിനിടെയാണ് അദാനി കമ്പനികളില്‍ നിന്ന് യു.എസ് വിവരങ്ങള്‍ തേടിയത്. എന്നാല്‍ വിവരങ്ങള്‍ നല്കാന് അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ തയാറാകാതിരുന്നതോടെയാണ് കടുത്ത നടപടിക്ക് യു.എസ് തീരുമാനമെടുത്തത്.
main stories
‘ഇന്ത്യ ഇസ്രാഈലിനൊപ്പം’; ഫലസ്തീനൊപ്പമെന്ന പരമ്പരാഗത ഇന്ത്യന്‍ നയം തിരുത്തി മോദി
ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കവേ ‘ഇന്ത്യ ഇസ്രായേലിനൊപ്പം’ എന്ന് മോദി പ്രഖ്യാപിച്ചു.
തെല്‍ അവിവ്: ഇന്ത്യ ഫലസ്തീനൊപ്പമെന്ന പരമ്പരാഗത നിലപാട് തിരുത്തി മോദി. ഇസ്രാഈലിനൊപ്പം പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കവേ ‘ഇന്ത്യ ഇസ്രായേലിനൊപ്പം’ എന്ന് മോദി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു.
2023 ഒക്ടോബര്‍ 7ന് ഇസ്രാഈലിനെതിരായ ഹമാസ് ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ മോദി അപലപിച്ചു. ‘നിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു, ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനുശേഷവും ഇന്ത്യ ഇസ്രാഈലിനൊപ്പം പൂര്‍ണ ബോധ്യത്തോടെ നിലകൊള്ളും.’ മോദി കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗതമായി ഇന്ത്യന്‍ തുടരുന്ന നയത്തിന് എതിരാണ് ഈ നീക്കം. സ്വാതന്ത്ര്യത്തിനു മുമ്പ് ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിനെ മഹാത്മാഗാന്ധി എതിര്‍ത്തിരുന്നു. 1938ല്‍ ‘ഇംഗ്ലണ്ട് ഇംഗ്ലീഷ് ജനതയുടേത് എന്നതുപോലെ ഫലസ്തീന് അറബികളുടേതാണ്’ എന്ന് അദേഹം പ്രസ്താവിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരവും വളരെ മികച്ച ബന്ധമാണ് ഇന്ത്യക്ക് ഫലസ്തീനുമായി ഉണ്ടായിരുന്നത്. 1947ല്‍ ഫലസ്തീന് വിഭജിക്കാനുള്ള നീക്കത്തെ ജവാഹര്‍ ലാല്‍ നെഹ്റു ഐക്യരാഷ്ട്രസഭയില്‍ എതിര്‍ത്തു. 1975ല്‍ ഇന്ദിര ഗാന്ധിയുടെ ഭരണക്കാലത്ത് രാജ്യതലസ്ഥാനത്ത് ഒരു സ്വതന്ത്ര ഓഫീസ് തുറക്കാന്‍ ഇന്ത്യ ഫലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പിഎല്‍ഒ) അനുവദിച്ചു. പിന്നീട് 1980ല്‍ ഈ ഓഫീസിന് പൂര്‍ണ നയതന്ത്ര അംഗീകാരം നല്കി. ഇതിന് പിന്നാലെ ഫലസ്തീന് നാഷണല്‍ അഥോറിറ്റിയുടേയും പിഎല്‍ഒയുടെയും ചെയര്‍മാനും ഫലസ്തീന് പോരാളിയുമായ യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചു. പിന്നീട് 2001 വരെ നിരവധി തവണ യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 1988ല്‍ രാജീവ് ഗാന്ധിയുടെ ഭരണക്കാലത്ത് ഫലസ്തീനെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യങ്ങളില്‍ ഒന്നായും ഇന്ത്യ മാറി.
എന്നാല്‍ ശീതയുദ്ധത്തിന് ശേഷം ഇന്ത്യ അമേരിക്കയുമായി അടുക്കാന്‍ തുടങ്ങിയതോടെയാണ് ഇതില്‍ വ്യത്യാസമുണ്ടാകുന്നത്. 1992 ജനുവരിയില്‍ ഇസ്രാഈലുമായി ഇന്ത്യ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചു. അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു യാസര്‍ അറാഫത്തിനെ അറിയിച്ചതിനുശേഷമാണ് ഇസ്രാഈലുമായി പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇന്ത്യയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി യാസര്‍ അറഫാത്ത് പറഞ്ഞു. 2014ല്‍ മോദി അധികാരത്തില്‍ വന്നതോടെയാണ് ഈ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായത്. ഇരു രാജ്യങ്ങളെയും അംഗീകരിക്കുന്ന ഒരു ‘ഡീ-ഹൈഫനേഷന്’ നയമാണ് ഇന്ത്യ പിന്തുടരുന്നത്. മോദി ഭരണത്തിന് കീഴില്‍ ഇസ്രാഈലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവായി ഇന്ത്യ മാറി. ഗസ്സ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 2024ല്‍ പോലും ഇന്ത്യന്‍ ആയുധ കമ്പനികള്‍ ഇസ്രാഈലിന് റോക്കറ്റുകളും സ്ഫോടകവസ്തുക്കളും വിറ്റതായി പല അന്വേഷണങ്ങളും വെളിപ്പെടുത്തിയിരുന്നു.
2015 ഒക്ടോബറില്‍ പ്രണബ് മുഖര്‍ജിയാണ് ഇസ്രാഈല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റ്. ചരിത്രപരമായി ഇന്ത്യ സ്വതന്ത്ര ഫലസ്തീന് രാഷ്ട്രത്തിനൊപ്പം നില്ക്കുന്നതില് നേതാക്കന്മാര് ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ ഒരുകാലത്ത് ഇന്ത്യയില്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന, രഹസ്യമായി മാത്രം മുന്നോട്ട് കൊണ്ടുപോയിരുന്ന ഇസ്രാഈല്‍ ബന്ധം ഇന്ന് ഏറ്റവും പ്രകടമായ സൗഹൃദങ്ങളിലൊന്നായി മാറിയിരിക്കുന്നു. നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രോട്ടോക്കോള്‍ മാറ്റിവച്ച് എത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഗസ്സയിലെ ആക്രമണം ഇസ്രായേല്‍ തുടരുന്ന വേളയില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം.
kerala
ഇടത് സർക്കാർ കേരളത്തിന്റെ നട്ടെല്ല് തകർത്തു: വി.ഡി. സതീശൻ
വൈക്കം: പത്തു വർഷം കൊണ്ട് കേരളത്തിന് ആറു ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് എൽ.ഡി.എഫ് സർക്കാർ വരുത്തി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽ.ഡി.എഫ് സമ്മേളന വേദികളിൽ ഉയർന്നു കേൾക്കുന്നത് വർഗീയ പരാമർശങ്ങളാണെങ്കിൽ യു.ഡി.എഫിന്റെ പുതുയുഗയാത്ര വേദികളിൽ ഉയരുന്നത് മതസൗഹാർദ്ദത്തിന്റെ വാർത്തകളാണെന്നും ആര് വർഗീയത പറഞ്ഞാലും യു.ഡി.എഫ് ശക്തമായി എതിർത്ത് തോല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈക്കത്ത് പുതുയുഗയാത്ര കോട്ടയം ജില്ല പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ധൂർത്തടിക്കുന്ന പണത്തിന്റെ ഒരു ഭാഗം സിവിൽ സപ്ലൈസ് വകുപ്പിന് നൽകിയിരുന്നെങ്കിൽ സാധാരണക്കാർക്ക് സൈപ്ലകോ വഴി നിത്യോപയോഗ സാധനങ്ങളെങ്കിലും ലഭിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ സത്യഗ്രഹ സമരഭൂമിയായെ വൈക്കത്ത് പുതുയുഗ യാത്രക്ക് ഗംഭീര വരവേൽപ്പാണു നൽകിയത്. പൊള്ളുന്ന വെയിലിനെ അവഗണിച്ച് എത്തിയ സാധാരണ ജനങ്ങളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജാഥയ്ക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്.
യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളം എൻ. കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. നടൻ രമേഷ് പിഷാരടി, ഫ്രാൻസിസ് ജോർജ് എം പി, വി.കെ. ശ്രീകണ്ഠൻ എം പി, ഇ.ജെ. ആഗസ്തി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ, പി.എ സലിം, ഷാനിമോൾ ഉസ്മാൻ, നാട്ടകം സുരേഷ്, ടോമി കല്ലാനി, പി.ആർ സോന, അസീസ് ബഡായി, തമ്പി ചന്ദ്രൻ, ഫിൽസൺ മാത്യൂസ്, പി.ഡി. ഉണ്ണി, എം.കെ. ഷിബു, ജയ്സൺ ജോസഫ്, സുരേഷ് ബാബു, ബി. അനിൽകുമാർ, ശരത്ചന്ദ്രപ്രസാദ്, മോഹൻ ഡി. ബാബു, കെ.കെ. മോഹനൻ, ഗോപകുമാർ, അബ്ദുൾ സലാം റാവുത്തർ, സുബൈർ പുളിം തുരുത്ത്, വിജയമ്മ ബാബു, അഖിൽ കുര്യൻ, സീതു ശശിധരൻ,ഷീജ ഹരിദാസ്, കുമാരി കരുണാകരൻ, തുടങ്ങിയവർ സംസാരിച്ചു.
News
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ കാത്തുനിന്ന രോഗിയുടെ തലയില്‍ പ്ലാവില്‍ നിന്നു ചക്ക വീണ് ഗുരുതര പരിക്ക്
ഓമല്ലൂര്‍ സ്വദേശിയായ എന്‍. ഗംഗാധരന് നായര്‍ക്കാണ് പരിക്കേറ്റത്.
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണ് അപകടം. ഓമല്ലൂര്‍ സ്വദേശിയായ എന്‍. ഗംഗാധരന് നായര്‍ക്കാണ് പരിക്കേറ്റത്. അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക വീണത്.
മറ്റൊരു അസുഖത്തിന് ചികിത്സ തേടിയാണ് ഗംഗാധരന് നായര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങുന്നതിനായി കൗണ്ടറില്‍ വരിയില്‍ നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചക്ക തലയില്‍ വീണതോടെ ഇയാള്‍ ബോധരഹിതനായി.
സംഭവത്തില്‍ ഗംഗാധരന് നായരുടെ തലയ്ക്കും കാല്‍മുട്ടുകള്‍ക്കും കൈമുട്ടുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
-
News3 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News3 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
News3 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
kerala3 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
kerala20 hours agoപെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങി; ജല മലിനീകരണ സാധ്യത പരിശോധിച്ച് അധികൃതര്‍
-
india20 hours agoഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലുന്നോ? ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ
-
kerala20 hours ago‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍
