Connect with us

News

ഇറാനിലെ സ്കൂളിന് നേരെ വീണ്ടും ഇസ്രാഈൽ ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ്

ഭവത്തെ കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗായി വിവരമറിയിച്ചു

Published

on

ന്യൂഡൽഹി: ഇറാനിലെ സ്കൂളുകൾ ലക്ഷ്യമിട്ട് ഇസ്രാഈൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ തെഹ്റാനിലെ നിലൗഫർ മേഖലയിലെ ഷാഹിദ് ഹമദേനി സ്കൂൾ ആണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗായി വിവരമറിയിച്ചു. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള സ്കൂളിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ഇറാനിൽ സ്കൂളുകൾ ലക്ഷ്യമിട്ട് നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

മിനാബിലെ ഷാർജ തയ്യിബ് ഗേൾസ് സ്കൂളിന് നേരെയായിരുന്നു ആദ്യ ആക്രമണം നടന്നത്. ആ ആക്രമണത്തിൽ 160 കുട്ടികളും അഞ്ച് ജീവനക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, വ്യാഴാഴ്ച തെഹ്റാനിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള രണ്ട് സ്കൂളുകളിലും യു.എസ്-ഇസ്രായേൽ സംയുക്തസേന ആക്രമണം നടത്തിയതായി ആരോപണമുണ്ട്.

ഇറാനിൽ ഇതുവരെ നടന്ന ആക്രമണങ്ങളിൽ 1300 പേർ കൊല്ലപ്പെട്ടതായും അതിൽ 186 പേർ കുട്ടികളാണെന്നും യുനിസെഫ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വീണ്ടും ചികിത്സാപിഴവ് ആരോപണം: കഴക്കൂട്ടം സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിനുള്ളിൽ തുണി കണ്ടെത്തിയെന്ന് പരാതി

ശസ്ത്രക്രിയയ്ക്കുശേഷം മൂന്ന് മാസം ശാരീരികവും മാനസികവുമായ വേദന അനുഭവിച്ചെന്നും പരാതിയിൽ പറയുന്നു.

Published

on

By

കഴക്കൂട്ടം: സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളിൽ തുണിയും പഞ്ഞിയും വെച്ച് തുന്നിക്കെട്ടിയെന്നാരോപിച്ച് സ്ത്രീയുടെ പരാതി. മേനംകുളം കൃഷ്ണേന്ദുവിൽ ഷീബ പ്രമോദ് (47) കഴക്കൂട്ടം പൊലീസിനും മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. ശസ്ത്രക്രിയയ്ക്കുശേഷം മൂന്ന് മാസം ശാരീരികവും മാനസികവുമായ വേദന അനുഭവിച്ചെന്നും പരാതിയിൽ പറയുന്നു.

ഡിസംബർ 3ന് വയറുവേദനയെ തുടർന്ന് ഷീബ കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയിൽ ചികിത്സ തേടി. നടത്തിയ സ്കാനിങ്ങിൽ അപ്പെൻഡിസൈറ്റിസ് പഴുത്ത് പൊട്ടിയതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഡിസംബർ 4ന് ശസ്ത്രക്രിയ നടത്തി. ഡിസംബർ 12ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

എന്നാൽ പിന്നീട് വയറ്റിൽ വീണ്ടും വേദന അനുഭവപ്പെടുകയും തുന്നിച്ചേർത്ത സ്ഥലത്തെ മുറിവ് പൂർണ്ണമായി ഉണങ്ങാതെയും തുടരുകയുണ്ടായി. ഇതേ ആശുപത്രിയിൽ വീണ്ടും എത്തിയപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അവധിയിലായിരുന്നുവെന്ന് പറയുന്നു. മറ്റൊരു ഡോക്ടർ പരിശോധിച്ച് വലിയ പ്രശ്നമില്ലെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ മുറിവ് ഉണങ്ങുമെന്നും അറിയിച്ചു.

തുടർന്ന് ഷീബ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് പോയി. അവിടെ നടത്തിയ പരിശോധനയിൽ മുറിവിന്റെ ഭാഗത്ത് നിന്ന് നൂൽ പുറത്തുവന്നതായി കണ്ടെത്തി. വിശദമായ പരിശോധനയിൽ വയറ്റിനുള്ളിൽ തുണിയുടെയും പഞ്ഞിയുടെയും ഭാഗങ്ങൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയതായും ഷീബ ആരോപിക്കുന്നു.

ഇതോടെ ഫെബ്രുവരി 4ന് വീണ്ടും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി വയറ്റിനുള്ളിൽ ഉണ്ടായിരുന്ന തുണിയുടെയും പഞ്ഞിയുടെയും ഭാഗങ്ങൾ പുറത്തെടുത്തു. ആദ്യ ശസ്ത്രക്രിയയ്ക്ക് 1.20 ലക്ഷം രൂപ ചെലവായെന്നും മെഡിക്കൽ ക്ലെയിം ഉണ്ടായതിനാൽ 70,000 രൂപ അടച്ചതായും ഷീബ പറയുന്നു. തുടർന്ന് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയതിൽ 18,000 രൂപയ്ക്കും മുകളിലാണ് ചെലവായത്.

അതേസമയം സ്ത്രീയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരോപണം വ്യാജമാണെന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കിടെ ആകാം തുണിയും മറ്റും വയറ്റിനുള്ളിൽ ആയതെന്നുമാണ് സിഎസ്ഐ ആശുപത്രി അധികൃതരുടെ വിശദീകരണം.

Continue Reading

News

പാചകവാതക വില വീണ്ടും ഉയർന്നു; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിക്കും,പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Published

on

By

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറുകൾക്ക് 115 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

വിലവർധനയെ തുടർന്ന് കേരളത്തിൽ ഗാർഹിക സിലിണ്ടറിന് ഇനി 922 രൂപ നൽകണം. ചെന്നൈയിൽ 868.50 രൂപയായിരുന്ന വില 912.50 രൂപയായി ഉയരും. ഡൽഹിയിൽ 853 രൂപയിൽ നിന്നു 913 രൂപയായി വർധിക്കും. മുംബൈയിൽ 852.50 രൂപയിൽ നിന്നു 912.50 രൂപയായും കൊൽക്കത്തയിൽ 879 രൂപയിൽ നിന്നു 930 രൂപയായും വില ഉയരും.

വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറുകളുടെ വിലയും ഉയർത്തി. കേരളത്തിൽ ഇതിന്റെ പുതുക്കിയ വില 1890 രൂപയായി. ഡൽഹിയിൽ 1768.50 രൂപയിൽ നിന്നു 1883 രൂപയായും മുംബൈയിൽ 1720.50 രൂപയിൽ നിന്നു 1835 രൂപയായും കൊൽക്കത്തയിൽ 1875.50 രൂപയിൽ നിന്നു 1990 രൂപയായും വർധിച്ചു.

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരേ നടത്തിയ ആക്രമണത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. യു.എസ്–ഇറാൻ സംഘർഷം നീണ്ടുപോകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വിലയിൽ വലിയ വർധന രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

india

‘സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും’; കേരള സ്റ്റോറിക്കെതിരെ രാഹുല്‍ ഗാന്ധി

Published

on

കുട്ടിക്കാനം: കേരള സ്റ്റോറി2 സിനിമയ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും സിനിമ ആരും കാണുന്നില്ല എന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും എന്ന് രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും ആളുകളില്‍ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവല്‍ക്കരിക്കാനും ഉപയോഗിക്കുന്നു. ഇതിനായി വലിയ തോതില്‍ പണം ചിലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

അതേസമയം, കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളും ഒപ്പം ഉണ്ടായിരുന്നു.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്. കൊല്ലം ആശ്രാമം മൈതനാത്ത് നടക്കുന്ന ശ്രീനാരായണ ഗുരു-മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കാണ് കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥികളുമായി സംവാദം നടത്തിയത്.
Continue Reading

Trending