Connect with us

More

ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന് പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരം: സാദിഖലി ശിഹാബ് തങ്ങൾ

യുദ്ധം ഉടൻ അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടൽ വേണം

Published

on

മലപ്പുറം: ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തിന് ഇറാൻ താൽക്കാലികമായി പിന്മാറിയ വാർത്ത ആശ്വാസകരമാണെന്നും ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

അയൽരാജ്യങ്ങളെ ആക്രമിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ നടപടി സ്വാഗതാർഹമാണ്. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ആശങ്കയിലായിരുന്നു. അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും വലിയ ഭയപ്പാടോടെയാണ് യുദ്ധത്തെ നോക്കിക്കണ്ടിരുന്നത്. ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ തുടങ്ങിയവർ തന്നെ മുൻകൈയെടുക്കണം. ഇറാന്റെ പരമാധികാരത്തെയും അധികാരത്തിന്റെ ഭാഗധേയം നിർണയിക്കാനുള്ള ആ രാജ്യത്തെ ജനങ്ങളുടെ അവകാശത്തെയും മാനിക്കണം.

അമേരിക്കയും ഇസ്രായേലും കൂട്ടുകക്ഷികളായി നടത്തുന്ന ഈ യുദ്ധക്കുറ്റം മാനവരാശിക്ക് വലിയ ആപത്താണ് വരുത്തിവെക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടലും സമ്മർദ്ദവും ശക്തിപ്പെടണം. ഐക്യരാഷ്ട്രസഭയും സമാധാനം ആഗ്രഹിക്കുന്ന ലോകനേതാക്കളും ഇന്ത്യൻ ഗവൺമെന്റും ഈ വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര സമാപന സമ്മേളനം: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കും: പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യ്ക്ക് തലസ്ഥാനത്ത് ആവേശകരമായ സമാപനം. കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായി യാത്ര മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നും വി.ഡി. സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അങ്ങേയറ്റം വികാരാധീനനായാണ് വി.ഡി. സതീശൻ സംസാരിച്ചത്. യാത്രയെ ജനങ്ങൾ നെഞ്ചേറ്റി, ഇത് യുഡിഎഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിനുള്ള അംഗീകാരമാണ് എന്നും അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം തനിക്ക് ലഭിച്ച സ്നേഹത്തിന് നിറകണ്ണുകളോടെയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ സൂചനയാണ് ഈ ജനപ്രവാഹം. ടീം യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും. തകർന്നടിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്താനുള്ള വ്യക്തമായ പദ്ധതികൾ യുഡിഎഫിനുണ്ട്. ‘പുതുയുഗ യാത്ര’ കേവലം ഒരു രാഷ്ട്രീയ ജാഥയല്ല, മറിച്ച് ജനങ്ങൾ ഏറ്റെടുത്ത വിപ്ലവകരമായ മുന്നേറ്റമായിരുന്നു. കേരളത്തെ രക്ഷിക്കാൻ പോകുന്ന മുന്നണിയാണ് യുഡിഎഫ്. തകർന്ന സമ്പദ്‌വ്യവസ്ഥയെയും സാമൂഹിക സാഹചര്യങ്ങളെയും നാം തിരിച്ചുപിടിക്കും എന്നും വി.ഡി. സതീശൻ പറഞ്ഞു.

യുഡിഎഫിന്റെ ഐക്യവും ജനപിന്തുണയും തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ സമാപന സമ്മേളന ചടങ്ങ്.

Continue Reading

kerala

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര സമാപന സമ്മേളനം: കേരളത്തില്‍ സിജെപി പിണറായിയെ നിയന്ത്രിക്കുന്നത് നരേന്ദ്ര മോദി: രാഹുല്‍ ഗാന്ധി

Published

on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയു​ഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുൽ ​ഗാന്ധി. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ടാണ് രാഹുൽ പ്രസം​ഗം ആരംഭിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്നും പറഞ്ഞു.
 
ഗൾഫിലുള്ളവർ ആശങ്കാകുലരാണ്. അസ്ഥിരവും അപകടകരവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്. കൂടുതൽ കരുതൽ വേണം. യുഎസുമായി കരാർ ഒപ്പിട്ടതോടെ മോദി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദിയല്ലാതെ ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാർഷിക രംഗം അമേരിക്കയ്ക്ക് തുറന്നു കൊടുത്തിട്ടില്ല. കാർഷിക രംഗത്തെ തകർക്കുന്ന നടപടിയാണിത്. കരാർ ഊർജ്ജ സുരക്ഷ ഇല്ലാതാക്കും. അമേരിക്ക പറയുന്നവരിൽ നിന്നേ എണ്ണ വാങ്ങൂ എന്ന് മോദി ട്രംപിന് വാക്ക് കൊടുത്തു. സാധാരണ സാഹചര്യത്തിൽ മോദി ഇങ്ങനെ ചെയ്യില്ല. വിട്ടുവീഴ്ചകൾക്ക് നിർബന്ധിതനാകുകയാണ് പ്രധാനമന്ത്രി. ഇതിന് കാരണം എപ്സ്റ്റീൻ ഫയലുകളാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.
 
പ്രസം​ഗത്തിൽ ശബരിമല സ്വർണക്കൊള്ളയും രാഹുൽ ​ഗാന്ധി എടുത്തുപറ‍ഞ്ഞു. സിപിഎം നേതാക്കൾ ജയിലിലായെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ശക്തമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറ‍ഞ്ഞു. കോൺ​ഗ്രസ് നേതാക്കൾക്ക് ഉപദേശം നൽകിക്കൊണ്ടാണ് രാഹുൽ പ്രസം​ഗം അവസാനിപ്പിച്ചത്. കേരളത്തിലെ ജനങ്ങളുടെ ഉപദേശമാണിതെന്നും യുഡിഎഫ് നേതാക്കൾ ഒരുമിച്ചു കൈ കോർക്കണമെന്നും രാഹുൽ നേതാക്കളോട് പറഞ്ഞു. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നത് കേരളീയരാണെന്നും കേരളത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം ഐക്യം വേണമെന്ന് നേതാക്കളോട് ആവർത്തിക്കുകയും ചെയ്തു.
 
പ്രധാനമന്ത്രിയുടെ സുഹൃത്ത് അനിൽ അംബാനി, ഹർദീപ് പുരി എന്നിവരുടെ പേരുകൾ എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. എപ്സ്റ്റീൻ ഫയലുകൾ പുറത്തു വരുമോ എന്നാണ് മോദിക്ക് പേടി. മോദിയെ നിയന്ത്രിക്കുന്നത് ട്രംപ് ആണ്. അതുപോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു. പിണറായിക്ക് എതിരെ എന്തുകൊണ്ട് ഇ‍‍ഡി അനങ്ങുന്നില്ല? തന്നെ ചോദ്യം ചെയ്തത് മണിക്കൂറുകളാണ്. കേരളത്തിൽ സിജെപിയാണുള്ളത്. സിപിഎം- ബിജെപി കൂട്ടുകെട്ടാണ്. സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോൽപ്പിക്കാൻ കൈ കോർക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സർക്കാരിനുള്ളത്? തൊഴിലാളി താൽപ്പര്യം ഈ സർക്കാർ സംരക്ഷിക്കുന്നില്ല. സർക്കാരിന് കോർപറേറ്റ് സ്വഭാവമാണുള്ളതെന്നും കോർപറേറ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് പേരു മാറ്റണമെന്നും അദ്ദേഹം സമാപന സമ്മേളനത്തിൽ പറഞ്ഞു.
Continue Reading

More

ഇറാന് റഷ്യൻ സഹായം; അമേരിക്കയുടെ രഹസ്യ വിവരങ്ങൾ ചോർത്തി

ഇറാനും റഷ്യയും തമ്മിലുള്ള വർധിച്ചുവരുന്ന സൈനിക സഹകരണത്തിന്റെ തെളിവായിട്ടാണ് ഈ നീക്കത്തെ നിരീക്ഷകർ കാണുന്നത്

Published

on

തെഹ്‌റാൻ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും കൃത്യമായ സ്ഥാനങ്ങൾ സംബന്ധിച്ച രഹസ്യവിവരങ്ങൾ റഷ്യ ഇറാന് കൈമാറുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയനും തമ്മിൽ വെള്ളിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നത്.

അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, യുദ്ധം ആരംഭിച്ചത് മുതൽ റഷ്യ ഈ സഹായം നൽകിവരുന്നുണ്ട്. അമേരിക്കൻ യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, മറ്റ് സൈനിക സന്നാഹങ്ങൾ എന്നിവ എവിടെയാണെന്നുള്ള തത്സമയ വിവരങ്ങൾ (Real-time intelligence) ഇതിൽ ഉൾപ്പെടുന്നു. ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ കൂടുതൽ കൃത്യതയാർന്നതാക്കാൻ ഈ വിവരങ്ങൾ സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ഇറാനും റഷ്യയും തമ്മിലുള്ള വർധിച്ചുവരുന്ന സൈനിക സഹകരണത്തിന്റെ തെളിവായിട്ടാണ് ഈ നീക്കത്തെ നിരീക്ഷകർ കാണുന്നത്. യുക്രൈൻ യുദ്ധത്തിൽ ഇറാൻ റഷ്യയ്ക്ക് ഡ്രോണുകൾ നൽകി സഹായിച്ചതിന് പകരമായാണ് റഷ്യ ഇപ്പോൾ രഹസ്യവിവരങ്ങൾ കൈമാറുന്നതെന്നാണ് വിലയിരുത്തൽ.

റഷ്യയുടെ അത്യാധുനിക ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വിവരങ്ങളാണ് ഇറാന് ലഭ്യമാക്കുന്നത്. ഇത് മേഖലയിലെ അമേരിക്കൻ സൈനികർക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, ചൈന നിലവിൽ ഇത്തരം സൈനിക സഹായങ്ങൾ ഇറാന് നൽകുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നീക്കം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണമാക്കാനാണ് സാധ്യത.

അതേസമയം, ഈ റിപോർട്ടുകൾ തള്ളി യുഎസ് ഭരണകൂടം. ഇത്തരം ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നു എന്ന വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നും, മേഖലയിലെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ അതീവ ശക്തമാണെന്നും യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാന് ലഭിക്കുന്ന ഇത്തരം സഹായങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending