News
ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു; മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം
സംഭവത്തിൽ സി.പി.ഐ.എം പ്രവർത്തകരും പിന്തുണക്കാരും ശക്തമായ വിമർശനവുമായി രംഗത്തെത്തി.
കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തെ തുടർന്ന് നടൻ മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ സി.പി.ഐ.എം പ്രവർത്തകരും പിന്തുണക്കാരും ശക്തമായ വിമർശനവുമായി രംഗത്തെത്തി.
ടൗൺഷിപ്പ് സന്ദർശനത്തിനിടെ കൂടെ നടന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്നോട് “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? നിങ്ങൾ എപ്പോഴും എന്റെ ഒപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും” എന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോ വൈറലായതോടെ മമ്മൂട്ടിയുടെ പ്രതികരണത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളും കെ. റഫീഖിന് പിന്തുണ അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ പങ്കുവെച്ചു.
ടൗൺഷിപ്പ് നിർമ്മാണത്തിൽ സർക്കാരിന്റെ പങ്കിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടിയും വിവാദമായി. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
News
എ.കെ-47, ഗ്രനേഡ് ലോഞ്ചർ ഉൾപ്പെടെ 250 ആയുധങ്ങളുമായി 130 മാവോയിസ്റ്റുകൾ കീഴടങ്ങി; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി
കീഴടങ്ങിയവർക്കായി സംസ്ഥാന സർക്കാർ പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ നിരോധിത മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുമായി ബന്ധപ്പെട്ട 130 മാവോയിസ്റ്റുകൾ മുഖ്യമന്ത്രിയായ എ. രേവന്ത് റെഡ്ഡിയുടെ മുമ്പാകെ ആയുധം താഴെവെച്ച് കീഴടങ്ങി. കീഴടങ്ങിയവർക്കായി സംസ്ഥാന സർക്കാർ പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു.
കീഴടങ്ങിയവരിൽ ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ കമാൻഡർ കരിത്രം (യു.കെ കല്ലു), കമാൻഡർ മുത്തയ്യ (രാജു), ദണ്ഡകാരണ്യ സോണൽ കമ്മിറ്റി അംഗം ചലസാനി നവത (ചന്ദ്ര), സംരക്ഷണ വിഭാഗം കമാൻഡർ വിനോദ് (ഇർപ രാമു), ഡിവിഷണൽ കമ്മിറ്റി അംഗം മുച്ചക്കി ഉങ്കൽ (സുധാകർ) എന്നിവരും ഉൾപ്പെടുന്നു.
ലൈറ്റ് മെഷീൻ ഗൺ, 31 എ.കെ-47 തോക്കുകൾ, 21 ഇൻസാസ് റൈഫിളുകൾ, 20 എസ്.എൽ.ആർ റൈഫിളുകൾ, 18 മറ്റ് റൈഫിളുകൾ, ഗ്രനേഡ് ലോഞ്ചർ, നാടൻ തോക്കുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഉൾപ്പെടെ ഏകദേശം 250 ആയുധങ്ങളുമായാണ് ഇവർ കീഴടങ്ങിയത്.
കീഴടങ്ങിയവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇന്ദിരാമ്മ ഭൂമി, ഹെൽത്ത് കാർഡ് തുടങ്ങിയ പുനരധിവാസ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു.
News
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം; പ്രായപരിധി അടിസ്ഥാനമാക്കി നിയന്ത്രണത്തിന് ബിൽ കൊണ്ടുവരുന്നു
ഇതുമായി ബന്ധപ്പെട്ട പുതിയ ബിൽ പാർലമെന്റിലെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് തീരുമാനം.
ന്യൂഡൽഹി: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ പ്രായപരിധി അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ . ഇതുമായി ബന്ധപ്പെട്ട പുതിയ ബിൽ പാർലമെന്റിലെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് തീരുമാനം.
കുട്ടികളെ 8–12, 12–16, 16–18 എന്നീ മൂന്ന് പ്രായവിഭാഗങ്ങളായി തിരിച്ച് സോഷ്യൽ മീഡിയ ഇടപെടലുകളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള പദ്ധതിയാണ് പരിഗണിക്കുന്നത്. സോഷ്യൽ മീഡിയയുടെ അതിയായ ഉപയോഗം കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
18 വയസിന് താഴെയുള്ള കുട്ടികൾക്കായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ സൂക്ഷ്മവും ഘട്ടംഘട്ടമായ സമീപനമാണ് സർക്കാർ സ്വീകരിക്കുകയെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയ പൂർണ്ണമായും നിരോധിക്കാനുള്ള തീരുമാനം സർക്കാരിന് ഇല്ലെന്നും അവർ വ്യക്തമാക്കി.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാബിനറ്റിൽ അനൗദ്യോഗിക ചർച്ചകൾ നടന്നതായും റിപ്പോർട്ടുകൾ പറയുന്നു. 13 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന് ആന്ധ്രാപ്രദേശ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ 16 വയസിന് താഴെയുള്ളവർക്ക് സമൂഹമാധ്യമ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും സംസ്ഥാന സർക്കാർ അഭിപ്രായപ്പെട്ടു.
വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിൻ അനുവദിക്കാതിരിക്കുക, ദിവസത്തിൽ നിശ്ചിത സമയം മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ തുടങ്ങിയ സമയപരിധി അടിസ്ഥാനമാക്കിയ നിയന്ത്രണങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്.
ഇന്തോനേഷ്യയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ നിരോധിക്കുമെന്ന് ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയിൽ കൊണ്ടുവന്നതുപോലുള്ള നിയമങ്ങൾക്ക് സമാനമായി ഇന്ത്യയിലും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
News
രാഷ്ട്രപതിക്ക് മറുപടിയുമായി മമത; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രീയം കളിക്കരുതെന്ന് വിമർശനം
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രപതിയുടെ തുടർച്ചയായ ബംഗാൾ സന്ദർശനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും അവർ ആരോപിച്ചു.
കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുതെന്ന് മമത ബാനർജി വിമർശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രപതിയുടെ തുടർച്ചയായ ബംഗാൾ സന്ദർശനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും അവർ ആരോപിച്ചു.
“മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവർഗക്കാർക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുത്. ഞങ്ങൾ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണമെന്നാണോ പറയുന്നത്?” എന്നായിരുന്നു മമതയുടെ പ്രതികരണം.
-
india2 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More2 days ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala2 days agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More2 days agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
More2 days agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
india2 days agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
News2 days agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും
-
More2 days agoതിരിച്ചടി തുടര്‍ന്ന് ഇറാന്; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം

