Connect with us

india

ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇംറാൻ പ്രതാപ്ഗഢിയുടെ ഇഫ്താർ സംഗമം

Published

on

ന്യൂഡൽഹി: രാജ്യസഭാ അംഗവും എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം ചെയർമാനുമായ ശ്രീ ഇംറാൻ പ്രതാപ്ഗഢി ഇന്ന് ന്യൂഡൽഹിയിലെ തന്റെ വസതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പോളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്‌വാദി പാർട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ്, മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, സൽമാൻ ഖുർഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയ്ത്ര, എ.ഐ.സി.സി. നേതാക്കളായ നസീര്‍ അഹമ്മദ്, ഗോഹില്‍, നദീം മുഹമ്മദ്, ഇക്ര ഹസ്സന്‍ ചൗദരി എന്നിവരും ഇഫ്താര്‍ സംഗമത്തില്‍ സാന്നിധ്യം വഹിച്ചു.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളായ പി.വി. അബ്ദുല്‍ വഹാബ് എം.പി., അഡ്വ. ഹാരിസ് ബീരാന്‍ എം.പി. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പവിത്രമായ റമദാന്‍ മാസത്തിന്റെ ആത്മീയത പങ്കിടുന്നതിനും സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുമായാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ പരസ്പരം റമദാന്‍ ആശംസകള്‍ കൈമാറുകയും രാജ്യത്ത് സമാധാനവും സൗഹൃദവും നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

india

ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

Published

on

ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, അമേരിക്കഇസ്രായേൽഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കഇസ്രായേൽഇറാൻ സംഘർഷം വൻ തോതിൽ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ടെന്ന് എംപിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ലെബനനും ഗാസ പ്രദേശങ്ങളിലും സംഘർഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ ഗൾഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സംഘർഷം മൂലം വലിയ ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യമാണ്. ദുബൈ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് അവർ അറിയിച്ചു. ഇന്ത്യയുടെ ദീർഘകാല വിദേശനയമായ നോൺഅലൈൻഡ് മൂവ്‌മെന്റിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ സഹവർത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്‌നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എംപിമാർ ഓർമ്മിപ്പിച്ചു. സംഘർഷം ബാധിച്ച മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായാൽ അവരെ സംഘർഷ മേഖലയിൽ നിന്ന്ഒഴിപ്പിച്ച് തിരിച്ചെത്തിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാൻ ഇന്ത്യ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും എംപിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

india

‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ

Published

on

ചെന്നൈ: റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന യുഎസ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയ്ക്കെതിരെ നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യ മറ്റ് രാജ്യങ്ങളുടെ ഉത്തരവുകൾ സ്വീകരിക്കാറില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ട്രംപിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

‘‘ ബഹുമാനപ്പെട്ട പ്രസിഡന്റ്, സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രമാണ് ഇന്ത്യ. വിദേശത്തു നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കാറില്ല. ദയവായി നിങ്ങളുടെ കാര്യങ്ങൾ ഭംഗിയായി നോക്കാൻ ശ്രദ്ധിക്കുക’’– അദ്ദേഹം എക്‌സിൽ കുറിച്ചു. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് സുസ്ഥിരമായ ആഗോള സമാധാനത്തിന്റെ അടിത്തറ. അമേരിക്കയിലെ ജനങ്ങൾക്കു സമാധാനവും ഐശ്വര്യവും നേരുന്നതായും കമൽഹാസൻ പറഞ്ഞു.

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പിഴത്തുകയും ഏർപ്പെടുത്തി. യുഎസിൽ ഇന്ധനവില കുതിച്ചുയരുന്നതിനാലാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനു ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചത്. എണ്ണ വാങ്ങുന്ന തോത് കുറച്ചെങ്കിലും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി അവസാനിപ്പിച്ചിട്ടില്ല.

Continue Reading

india

ബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു

Published

on

പാട്ന: ബിഹാറിലെ മധുബനി ജില്ലയിലെ അന്ധരാതാർഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ റോഷൻ ഖാത്തൂൻ എന്ന യുവതി ക്രൂരമായ ആൾക്കൂട്ടാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ചാണ് ഒരു സംഘം ആളുകൾ യുവതിയെ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവദിവസം, റോഷൻ ഖാത്തൂൻ ഒരു വീട്ടിൽ മോഷണത്തിനായി കയറി എന്ന് ആരോപിച്ചാണ് നാട്ടുകാർ അവരെ തടഞ്ഞുവെച്ചത്. തുടർന്ന് യാതൊരു ദയയുമില്ലാതെ ഒരു കൂട്ടം ആളുകൾ ചേർന്ന് യുവതിയെ മാരകമായി മർദിക്കുകയായിരുന്നു. ക്രൂരമായ മർദനമേറ്റ് ബോധരഹിതയായ അവരെ പിന്നീട് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.

ഈ സംഭവത്തിൽ യുവതിയുടെ കുടുംബം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് കേവലം ഒരു ആൾക്കൂട്ടാക്രമണമല്ലെന്നും മറിച്ച് കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നും അവർ ആരോപിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിന്നിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ചിലരെ തിരിച്ചറിഞ്ഞതായും അവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്ത വലിയ ചർച്ചയാവുകയും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending