kerala
മലപ്പുറം കൊണ്ടോട്ടിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മലപ്പുറം: കൊണ്ടോട്ടി മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര് മരിച്ചു. പാലക്കാട് ഭാഗത്തുനിന്നുള്ള ബസും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. പാലക്കാട് സ്വദേശി സക്കീന, ബാസില, കാര്‍ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
kerala
‘ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്ലിം ലീഗ് തുല്യതയില്ലാത്ത മാതൃക’; പ്രൗഢമായി മുസ്ലിം ലീഗ് സ്ഥാപകദിനസമ്മേളനവും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും
ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്ലിം ലീഗ് തുല്യതയില്ലാത്ത മാതൃകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.
ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്ലിം ലീഗ് തുല്യതയില്ലാത്ത മാതൃകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ലീഗ് ഹൗസില്‍ സംഘടിപ്പിച്ച സ്ഥാപകദിന സമ്മേളനവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷങ്ങളുടെയും അവശ പിന്നോക്ക ജനവിഭാഗങ്ങളുടെയും സുരക്ഷയാണ് മുസ്ലിം ലീഗിന്റെ തത്വമെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിംകളെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തുന്നതിനും അവരുടെ അന്തസ്സും യശസ്സും ഉയര്‍ത്തുന്നതിനുമുള്ള ചരിത്ര ദൗത്യമാണ് മുസ്ലിം ലീഗ് ഏറ്റെടുത്തതെന്ന് മുഖ്യാതിഥിയായി സംബന്ധിച്ച എഴുത്തുകാരന് കെ.പി രാമനുണ്ണി പറഞ്ഞു. 1973 മുതല്‍ സംഘടനാ രംഗത്ത് സജീവമായ ഹൈദരലി ശിഹാബ് തങ്ങള്‍ മരണം വരെയും കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ ശക്തമായ സാന്നിധ്യമായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ച ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍, സെക്രട്ടേറിയറ്റ് അംഗം പി.കെ.കെ ബാവ പ്രസംഗിച്ചു. എം.എ റസാഖ് മാസ്റ്റര്‍ നന്ദി പറഞ്ഞു. എം.സി മായിന്‍ ഹാജി, സി.എ.എം.എ കരീം, ഉമ്മര്‍ പാണ്ടികശാല, സി.എച്ച് റഷീദ്, കെ.എം ഷാജി, സി. മമ്മൂട്ടി, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, അബ്ദുറഹ്മാന് രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, യു.സി രാമന്, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. കെ.എന്‍.എ ഖാദര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, കുറുക്കോളി മൊയ്തീന് എം.എല്‍.എ, ജയന്തി രാജന്, ടി.ടി ഇസ്മയില്‍, കല്ലട്ര മായിന്‍ ഹാജി, എ. അബ്ദുറഹ്മാന്, കെ.ടി സഅ്ദുള്ള, പി.എം അമീറലി, സുഹ്റ മമ്പാട്, അഡ്വ. പി. കുല്‍സു, നൂര്‍ബിന റഷീദ്, അഡ്വ. എം റഹ്മത്തുള്ള, ഹനീഫ മൂന്നിയൂര്‍, എന്‍.സി അബൂബക്കര്‍, വി.എം ഉമര്‍ മാസ്റ്റര്‍, പി.എം.എ സമീര്‍ സംബന്ധിച്ചു.
kerala
കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്; അറസ്റ്റിലായത് അധ്യാപകന് അടക്കമുള്ള സി.പി.എം സംഘം
സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
വടകര: മന്ത്രി വീണ ജോര്‍ജിനെതിരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ അറസ്റ്റിലായത് അധ്യാപകനായ സി.പി.എം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍. തോടന്നൂര്‍ സ്വദേശി മന്ദത്ത്കാവ് യു.പി സ്കൂള്‍ അധ്യാപകനും തിരുവള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ തിരുവള്ളൂര്‍ മേഖല സെക്രട്ടറിയുമായ മനക്കല് മീത്തല്‍ മിഥുന്‍ലാല്‍ (29), ആലോള്ളതില്‍ രൂപേഷ് (34) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.
വീടിന്റെ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിരുന്നു. സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. വീട്ടിന് നേരെയുണ്ടായ ബോംബേറില്‍ ജനല്‍ചില്ലുകള്‍ തകരുകയും ചുവരിന് കേടുപാട് സംഭവിക്കുകയുമുണ്ടായി. അക്രമം നടക്കുമ്പോള്‍ ബിഥുലിന്റെ പിതാവ് ബാലനും അമ്മ തങ്കമണിയുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയുണ്ടായി. വീട്ടിന് നേരെ നടന്ന ആക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
kerala
കോടതി നടപടി തുടരും; സോളാര്‍ കേസില്‍ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി, ഹരജി തള്ളി
തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം.
കൊല്ലം: തെരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതി നടപടികള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോടതി നടപടികള്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നു. അത് തനിക്ക് ദോഷമായി ബാധിക്കും എന്ന് കാണിച്ചാണ് കെ.ബി ഗണേഷ് കുമാര്‍ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം.ഇതാണ് കോടതി തള്ളിയത്. കോടതി നടപടി തുടരും എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
-
main stories23 hours ago‘യുഎസും ഇസ്രാഈലും ലോകസമാധാനം കെടുത്തുന്നു’; ഇറാന് പിന്തുണയുമായി കിം ജോങ് ഉന്‍
-
main stories22 hours agoറമദാന്; ഇരുഹറമുകളിലെത്തിയത് 9.6 കോടി വിശ്വാസികള്‍
-
News23 hours agoവീണ്ടും കുതിച്ച് സ്വർണവില
-
News2 days agoമത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ പിടികൂടി; വിഴിഞ്ഞത്ത് എത്തിച്ചു, കേസ് തമിഴ്നാട്ടിലേക്ക് മാറ്റും
-
Health20 hours agoയുവാക്കളില്‍ പക്ഷാഘാതം കൂടുന്നുണ്ടോ? യുവാക്കളിലെ സ്ട്രോക്കിനുള്ള പ്രധാന കാരണങ്ങള്‍ അറിയാം
-
News23 hours agoസംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
-
Article2 days agoആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍
-
kerala23 hours agoസംസ്ഥാന പൊലീസ് സേനയില്‍ അസാധാരണ നീക്കം ബോഡി ബില്‍ഡര്‍മാര്‍ക്ക് എസ്ഐ ആയി നിയമനം

