Connect with us

kerala

മലപ്പുറത്ത് വാഹന വാതകകേന്ദ്രത്തില്‍ നിന്ന് സിലിണ്ടര്‍ നിറച്ച് നല്‍കി; വില 2000

മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിലെ എസ്സെ ഓട്ടോ എല്‍പിജി കേന്ദ്രത്തിലാണ് സിലിണ്ടറുകളില്‍ വാതകം നിറച്ച് നല്‍കിയതായി റിപ്പോര്‍ട്ട്.

Published

on

മലപ്പുറം: ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് വാതകം വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ വീട്ടുപയോഗത്തിനും വാണിജ്യാവശ്യത്തിനുമായി സിലിണ്ടറുകള്‍ നിറച്ച് നല്‍കിയ സംഭവം വിവാദമായി. മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിലെ എസ്സെ ഓട്ടോ എല്‍പിജി കേന്ദ്രത്തിലാണ് സിലിണ്ടറുകളില്‍ വാതകം നിറച്ച് നല്‍കിയതായി റിപ്പോര്‍ട്ട്.

ഏകദേശം 2000 രൂപ നിരക്കിലാണ് ഓരോ സിലിണ്ടറിലും വാതകം നിറച്ച് നല്‍കിയതെന്ന് വിവരം. വാതക ക്ഷാമത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ സിലിണ്ടറുകള്‍ നിറയ്ക്കാനായി കേന്ദ്രത്തിലെത്തിയിരുന്നു. ഇന്നലെ പലര്‍ക്കും ഇവിടെ നിന്ന് സിലിണ്ടറുകള്‍ നിറച്ച് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിയമപ്രശ്‌നമാകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ കേന്ദ്രത്തില്‍ ഫില്ലിംഗ് നിര്‍ത്തിവെച്ചതായി അറിയുന്നു. സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം രീതിയില്‍ വാഹനങ്ങള്‍ക്ക് നല്‍കുന്ന വാതകം സിലിണ്ടറുകളിലേക്ക് നിറച്ച് നല്‍കിയത്. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

kerala

എം. ആര്‍ അജിത് കുമാറിനെ എക്‌സൈസ് ചുമതലയില്‍ നിന്ന് മാറ്റി

ഐഎഎസ് തസ്തികകളില്‍ മറ്റ് കേഡറിലുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി

Published

on

തിരുവനന്തപുരം: എഡിജിപി എം. ആര്‍ അജിത് കുമാറിനെ എക്‌സൈസ് ചുമതലയില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണര്‍ എന്നത് ഐഎഎസ് (IAS) കേഡര്‍ തസ്തികയാണെന്നും അവിടെ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നുമുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (CAT) ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

എക്‌സൈസ് കമ്മീഷണര്‍, ഐഎംജി ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി നിജപ്പെടുത്തിയവയാണെന്നും കേഡര്‍ നിയമങ്ങള്‍ ലംഘിച്ചുള്ള നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

ഐഎഎസ് തസ്തികകളില്‍ മറ്റ് കേഡറിലുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി

നേരത്തെ ശബരിമലയിലെ ട്രാക്ടര്‍ വിവാദത്തെ തുടര്‍ന്ന് അജിത് കുമാറിനെ പോലീസ് ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. കൂടാതെ, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വിവാദങ്ങളും അജിത് കുമാറിനെതിരെ ഉയര്‍ന്നിരുന്നു.

Continue Reading

kerala

ദേശീയ പാതയിലെ മൊറയൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേര്‍ മരിച്ചു

ഇന്ന്‌
രാവിലെ എട്ടരയോടെയാണ് അപകടം.

Published

on

വള്ളുവമ്പ്രം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ മൊറയൂര്‍ വാലഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന്‌
രാവിലെ എട്ടരയോടെയാണ് അപകടം. കാര്‍ യാത്രക്കാരായ മേലാറ്റൂര്‍ സ്വദേശികളായ സക്കീന (42), ബാസില (19), ഡ്രൈവര്‍ ഷിയാസ് (23) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുവിനെ ഇറക്കി തിരിച്ചു വന്ന കുടുംബക്കാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാലക്കാട് ഭാഗത്ത് നിന്ന് വന്ന എതിര്‍ദിശയിലെ സ്വകാര്യ ബസിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചു കയറുകയായിരുന്നു. കാറിലെ ഡ്രൈവര്‍ ഉറങ്ങിപോയതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മണ്ണാര്‍കാട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ ഷിയാസിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലും സക്കീനയുടെയും ബാസിലയുടെയും മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുമാണ് ഉള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളേജിലേ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

 

Continue Reading

kerala

രസികന്‍ സിനിമയിലെ ബാലതാരം; ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി

രസികന്‍ സിനിമയിലെ ‘ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ’ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്.

Published

on

By

സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കുട്ടിച്ചാത്തന്‍, മാംഗല്യം പോലുള്ള പരമ്പരകളിലും ഹരി അഭിനയിച്ചിട്ടുണ്ട്. രസികന്‍ സിനിമയിലെ ‘ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ’ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്. വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending