Connect with us

News

യു.ഡി.എഫിന്റെ വിജയത്തിനായി സമ്മതിദാനാവകാശം വിനിയോഗിക്കുക: തങ്ങള്‍

നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് യു.ഡി.എഫ് വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: സംസ്ഥാനത്തെ പത്ത് വര്‍ഷം കൊണ്ട് ജനജീവിതം ദുസ്സഹമാക്കിയ ഇടത് ഭരണത്തിന് അറുതി വരുത്താനായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുസ്്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് യു.ഡി.എഫ് വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. മുഴുവന്‍ വോട്ടുകളും യു.ഡി.എഫിനായി പോള്‍ ചെയ്യപ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും സമാധാനപരമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും തങ്ങള്‍ പറഞ്ഞു.

kerala

എൽ.ഡി.എഫിനും ബി.ജെ.പിക്കും ഒരേ സ്വരം – പി.കെ. കുഞ്ഞാലിക്കുട്ടി

പരാജയഭീതി പൂണ്ടത് കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് എ. വിജയരാഘവനും ഒരേ പ്രസ്താവനയുമായി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Published

on

മലപ്പുറം: കേരളത്തിൽ ആഞ്ഞടിക്കുന്ന യുഡിഎഫ് തരംഗത്തിൽ എൽഡിഎഫും ബിജെപിയും പേടിച്ചിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയഭീതി പൂണ്ടത് കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് എ. വിജയരാഘവനും ഒരേ പ്രസ്താവനയുമായി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. മാധ്യമങ്ങളുടെ വിശകലനങ്ങൾ പരിശോധിച്ചാൽ പോലും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്ന് വ്യക്തമാകും. ഈ സാഹചര്യം കണ്ട് വിരണ്ടത് കൊണ്ടാണ് മുസ്ലിം ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന തരത്തിൽ ഇരു പാർട്ടികളും ഒരേപോലെ പ്രചാരണം നടത്തുന്നത്. യുഡിഎഫിന്റെ ഭാഗമായി പതിറ്റാണ്ടുകളായി കേരളത്തിന്റെ മതേതര രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന തങ്ങളെ വിരട്ടാൻ നോക്കേണ്ട. പാലക്കാട് വലിയൊരു അനുകൂല കാറ്റ് വീശുന്നുണ്ട്. അവിടെ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ശബരിമല വിഷയത്തിൽ സർക്കാർ നടത്തിയ തരംതാണ കളികൾക്ക് അയ്യപ്പഭക്തർ വോട്ടിലൂടെ മറുപടി നൽകും. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ഒരു സ്വകാര്യ കൽക്കരി കമ്പനിയെ സഹായിക്കാനാണെന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ ഞെട്ടിക്കുന്നതാണ്.

വയനാട്ടിലെ പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ പൂർണ്ണ പരാജയമാണ്. ആയിരക്കണക്കിന് കോടി രൂപ കൈവശമുണ്ടായിട്ടും താമസിക്കാൻ കൊള്ളാവുന്ന ഒരു വീട് പോലും പാവപ്പെട്ടവർക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

News

ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; പുതുക്കിയ നിരക്ക് നാളെ മുതല്‍

ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയിലെ വര്‍ധനയാണ് നിരക്കില്‍ പ്രതിഫലിച്ചത്.

Published

on

By

ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. രാജ്യാന്തര സര്‍വീസുകള്‍ക്കാണ് ഇന്ധന സര്‍ചാര്‍ജ് കുതിച്ചുയര്‍ന്നത്. ആഭ്യന്തര സര്‍വീസുകള്‍ക്ക് 399 രൂപയായിരുന്നത് ദൂരമനുസരിച്ച് 299 രൂപ മുതല്‍ 899 രൂപയാക്കി പരിഷ്‌കരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു പിന്നാലെ മാര്‍ച്ച് 10നാണ് എയര്‍ ഇന്ത്യ സര്‍ചാര്‍ജ് പ്രഖ്യാപിച്ചത്. ഇതാണ് ഏകദേശം ഒരു മാസമാകുന്നതിനു മുന്‍പ് വീണ്ടും പരിഷ്‌കരിക്കുന്നത്. ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയിലെ വര്‍ധനയാണ് നിരക്കില്‍ പ്രതിഫലിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് നാളെ രാവിലെ 9.01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ബാധകമായിരിക്കും.

ആഭ്യന്തര സര്‍വീസുകളിലെ നിരക്കുകള്‍
. 500 കിലോമീറ്റര്‍: 299 രൂപ
. 500-1000 കിലോമീറ്റര്‍: 399 രൂപ
. 1000-1500 കിലോമീറ്റര്‍: 549 രൂപ
. 1500-2000 കിലോമീറ്റര്‍: 749 രൂപ
. 2000 കിലോമീറ്ററിനു മുകളില്‍: 899 രൂപ

രാജ്യാന്തര സര്‍വീസുകള്‍: നിരക്ക് വര്‍ധനയിങ്ങനെ

(രാജ്യം, നിലവിലെ നിരക്ക്, പുതിയ നിരക്ക് എന്ന ക്രമത്തില്‍)
സാര്‍ക് രാജ്യങ്ങള്‍ (ബംഗ്ലാദേശ് ഒഴികെ): 399 രൂപ (5 ഡോളര്‍), 24 ഡോളര്‍
മിഡില്‍ ഈസ്റ്റ്/പശ്ചിമേഷ്യ: 10 ഡോളര്‍, 50 ഡോളര്‍
സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന: 60 ഡോളര്‍, 100 ഡോളര്‍
സിംഗപ്പൂര്‍: 60 ഡോളര്‍, 60 ഡോളര്‍
ആഫ്രിക്ക: 90 ഡോളര്‍, 130 ഡോളര്‍
യൂറോപ്പ് (ബ്രിട്ടന്‍ അടക്കം): 125 ഡോളര്‍, 205 ഡോളര്‍
നോര്‍ത്ത് അമേരിക്ക: 200 ഡോളര്‍, 280 ഡോളര്‍
ഓസ്ട്രേലിയ: 200 ഡോളര്‍, 280 ഡോളര്‍

ബ്രിട്ടനിലേക്കും യൂറോപ്പിലേക്കുമുള്ള സര്‍ചാര്‍ജ് 200 ഡോളറായിരുന്നത് 280 ഡോളറായി വര്‍ധിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 10 ഡോളറായിരുന്നത് 50 ഡോളറായി വര്‍ധിക്കും. ബംഗ്ലാദേശ്, ജപ്പാന്‍, ഹോങ്കോങ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പുതുക്കിയ ഇന്ധന സര്‍ചാര്‍ജ് പിന്നീട് പ്രഖ്യാപിക്കും.

 

Continue Reading

News

കൊട്ടിക്കലാശം ഇന്ന്; ആവേശത്തോടെ, ആത്മവിശ്വാസത്തോടെ യു.ഡി.എഫ്

മൂന്നാഴ്ചയിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Published

on

By

തിരുവനന്തപുരം: വേനല്‍ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂടിന് ഇന്ന് കൊട്ടിക്കലാശം. കേരളത്തിനൊപ്പം ഏപ്രില്‍ ഒമ്പതിന് ബൂത്തിലെത്തുന്ന അസമിലേയും പോണ്ടിച്ചേരിയിലേയും പരസ്യപ്രചാരണത്തിനും ഇന്ന് തിരശ്ശീല വീഴും. മൂന്നാഴ്ചയിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വൈകിട്ട് ആറുമണിക്കാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. നാളെ നിശബ്ദ പ്രചാരണ ദിവസമാണ്. ഒമ്പതിന് രാവിലെ ഏഴുമണി മുതല്‍ പോളിങ് ആരംഭിക്കും. വികസനവും വിവാദങ്ങളും ഒരുപോലെ ചര്‍ച്ചയായ പ്രചാരണത്തിനൊടുവിലാണ് കേരളം വിധിയെഴുതുന്നത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയും പ്രകടന പത്രികയും ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനാധാരം. സ്ത്രീകള്‍ക്കു കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യയാത്ര, വയോജന ക്ഷേമം, 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയടക്കമുള്ള അഞ്ച് ഇന്ദിര ഗാരന്റികളിലൂടെ ഒരു കുടുംബത്തിന്റെയാകെ ക്ഷേമവും സുരക്ഷയും യു.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രചാരണത്തിന് വന്‍ സ്വീകാര്യത ലഭിച്ചെന്നു വിലയിരുത്തിയാണ് യു.ഡി.എഫ് നേടുന്ന സീറ്റുകളുടെ എണ്ണം 100 കടക്കുമെന്ന അവകാശവാദം കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് തുടക്കം മുതലേ പ്രകടമായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുന്നേറ്റത്തിനൊപ്പം എറണാകുളത്തെ കുതിപ്പും അവസാന ലാപ്പില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അട്ടിമറി പ്രതീക്ഷകളും തരംഗത്തിന്റെ പ്രകടമായ സൂചനയാണെന്ന് നേതാക്കള്‍ പറയുന്നു.
യു.ഡി.എഫ് ഗ്യാരണ്ടികള്‍ പൊള്ളയാണെന്ന് ടെലിവിഷന്‍ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പരസ്യം ചെയ്ത ഇടതുമുന്നണിക്ക് മറുപടി നല്‍കിയത്, ഇന്ദിര ഗ്യാരണ്ടി വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നേരിട്ടെത്തിയായിരുന്നു.

സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര പദ്ധതി വിജയകരമായി നടപ്പാക്കിയതിനെ കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്‍ണാടകയിലെ സൗജന്യ ബസ് യാത്രയെക്കുറിച്ച് ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറും നേരിട്ടിറങ്ങി വിവരിച്ചു. മുഖ്യമന്ത്രിയായിരിക്കെ രാജസ്ഥാനില്‍ നടപ്പാക്കിയ 25 ലക്ഷം രൂപയുടെ ചിരഞ്ജീവി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ അതേ മാതൃകയാണ് കേരളത്തിലും നടപ്പാക്കുകയെന്ന് അശോക് ഗെലോട്ട് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 25 ലക്ഷം രൂപ വരെ ചികിത്സ ലഭ്യമാക്കുന്നതാണ് രാജസ്ഥാനിലെ പദ്ധതി. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍, ചെറുകിട കര്‍ഷകര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് അവിടെ ഇന്‍ഷുറന്‍സ് സൗജന്യമാണ്. മറ്റുള്ളവര്‍ക്കു പ്രതിവര്‍ഷം 850 രൂപയടച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം മറുപടി നല്‍കി.രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ്, മുഹമ്മദ് അസറുദ്ദീന്‍ തുടങ്ങി ദേശീയ നേതാക്കളുടെ പ്രചാരണം യു.ഡി. എഫ് ക്യാമ്പില്‍ വലിയ ആത്മവിശ്വാസമാണ് നിറച്ചത്.

 

 

Continue Reading

Trending