kerala
പത്തുവര്‍ഷത്തെ വീമ്പുപറച്ചില്‍ ഇരുട്ടില്‍; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി
15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. ‘പീക്ക് ലോഡ് മാനേജ്മെന്റ് ”എന്ന പേരില്‍ എസ്എംഎസിലൂടെയാണ് വൈദ്യുതി മുടക്കം അറിയിക്കുക. 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.
വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പ്രതിദിന വൈദ്യുതി ഉപയോഗവും പീക്ക് സമയത്തെ ആവശ്യകതയും മുന്‍കാലങ്ങളേക്കാള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തരമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷന് അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. യൂണിറ്റിന് പരമാവധി 10 രൂപ നിരക്കില്‍ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മേയ് 15 വരെയാണ് ഇതിനുള്ള സമയപരിധി.
കഴിഞ്ഞ 18ന് പ്രതിദിന വൈദ്യുതി ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പീക്ക് സമയത്ത് 6195 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യമായി വന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയല്ലാതെ ബോര്‍ഡിന്‍്രഡിന് മുന്നില്‍ മറ്റു വഴികളില്ല.
ഇതിനിടെ, വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന് തുടങ്ങിയവയുടെ ഉപയോഗം ഈ സമയങ്ങളില്‍ ഒഴിവാക്കി പകല്‍ സമയങ്ങളിലേക്കോ രാത്രി വൈകിയോ മാറ്റണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കണം. എയര്‍ കണ്ടീഷനറുകളുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാന്‍ വലിയ തോതില്‍ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് അര്‍ധരാത്രിക്ക് ശേഷമാക്കണമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചിട്ടുണ്ട്.
kerala
കൊടുംചൂട്: പത്തിവിടര്‍ത്തി പാമ്പുഭീതി,വീടിനുള്ളിലും പരിസരത്തും ജാഗ്രത വേണം
മൂര്‍ഖന്‍ പാമ്പുകളുടെ മുട്ട വിരിയുന്നതും അണലികള്‍ പ്രസവിക്കുന്നതും ഈ കാലയളവിലായതിനാല്‍ പാമ്പിന് കുഞ്ഞുങ്ങളുടെ സാന്നിധ്യവും കൂടുതലായിരിക്കും.
ഫൈസല്‍ മാടായി
കണ്ണൂര്‍
കണ്ണൂര്‍: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ പാമ്പ് കടിയേറ്റുള്ള മരണങ്ങള് വര്‍ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഈ സീസണില്‍ മാത്രം പാമ്പ് കടിയേറ്റ് മരിച്ചത് ഏഴു പേരാണ്. കടുത്ത വേനലില്‍ അന്തരീക്ഷ താപം ഉയരുന്നതോടെ ശീതരക്ത ജീവികളായ പാമ്പുകള്‍ ഈര്‍പ്പവും തണുപ്പും തേടി വീടുകള്‍ക്കുള്ളിലേക്കും പരിസരങ്ങളിലേക്കും എത്തുന്നതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. മൂര്‍ഖന്‍ പാമ്പുകളുടെ മുട്ട വിരിയുന്നതും അണലികള്‍ പ്രസവിക്കുന്നതും ഈ കാലയളവിലായതിനാല്‍ പാമ്പിന് കുഞ്ഞുങ്ങളുടെ സാന്നിധ്യവും കൂടുതലായിരിക്കും.
പാമ്പുകള്‍ തണുപ്പുള്ള ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തുകേന്ദ്രത്തിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. പാമ്പ് കടിയേറ്റുള്ള മരണങ്ങള് കൂടുന്ന സാഹചര്യത്തില്‍ പാമ്പ് വളര്‍ത്തു കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും പാമ്പുകള്‍ക്ക് അകത്തുകയറാന്‍ സാധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മഴക്കാലത്തും കഠിനമായ ചുടുള്ള സമയങ്ങളിലും രാത്രിയില്‍ മതിയായ സുരക്ഷയോ വെളിച്ചമോ ഇല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്ക ണം. കാടുപിടിച്ച പറമ്പുകളില്‍ പോകുന്നതും തറയില്‍ സുരക്ഷാ മുന്‍കരുതലുകളില്ലാതെ കിടന്നുറങ്ങുന്നതും പാമ്പ് കടിയേല്‍ക്കാന്‍ കാരണമായേക്കാ മെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
അഞ്ച് വര്‍ഷത്തിനിടെ 394 മരണങ്ങള്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 392 പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പ് കടിയേറ്റാല്‍ ഒട്ടും വൈകാതെ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്കുന്നു.
മരിച്ചവര്‍
2021-22: 112
2022-23: 89
2023-24: 76
2024-25:67
2025-26:50
ഇവരെ സൂക്ഷിക്കുക
ഇന്ത്യയില്‍ കാണപ്പെടുന്ന പ്രധാന വിഷപാമ്പുകളെ ‘ബിഗ് ഫോര്‍’ എന്നാണ് വിളിക്കുന്നത്. മൂര്‍ഖന്‍, വെള്ളിക്കെട്ടന് അഥവാ ശംഖുവരയന്‍, അണലി, ഈര്ച്ചവാള് ശല്ക്ക മണ്ഡലി എന്നിവയാണ് ഈ നാല് ഇനങ്ങള്‍. ഇവ മനുഷ്യശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതം വ്യത്യസ്തമാണ്. മൂര്‍ഖനും ശംഖുവരയനും കടിച്ചാല്‍ വിഷം പ്രധാനമായും നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. എന്നാല്‍ അണലിയും ശല്ക്ക മണ്ഡലിയും കടിക്കുമ്പോള്‍ അത് രക്തയോട്ടത്തെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയുമാണ് പെട്ടെന്ന് ദോഷകരമായി ബാധിക്കുന്നത്.
ശ്രദ്ധിക്കുക
രാത്രി ഉറങ്ങുന്നതിന് മുമ്പ് ബെഡ്ഷീറ്റും തലയിണയും നന്നായി കുടഞ്ഞു പരിശോധിക്കണം. കട്ടിലിനടിയിലും മുറികളുടെ മൂലകളിലും പാമ്പുകളോ മറ്റോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ജനാലകളിലേക്കും ചുമരുകളിലേക്കും ചെടികള്‍ പടര്‍ന്നുകയറുന്നത് ഒഴിവാക്കണം.
ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിന് മുമ്പ് നന്നായി കുടയണം, കുട്ടികള്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കണം. വീടിനോട് ചേര്‍ന്ന് വിറകും മറ്റും കൂട്ടിയിടുന്നത് പാമ്പുകള്‍ താവളമാക്കാന്‍ കാരണമാകും.
kerala
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
കൊടുംചൂടില്‍ ജനം വലയുന്നതിനിടെയാണ് വേനല്‍മഴ വന്നേക്കുമെന്ന ആശ്വാസകരമായ വാര്‍ത്ത.
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കൊടുംചൂടില്‍ ജനം വലയുന്നതിനിടെയാണ് വേനല്‍മഴ വന്നേക്കുമെന്ന ആശ്വാസകരമായ വാര്‍ത്ത. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ താപനിലയുമായി ബന്ധപ്പെട്ട യെല്ലോ അലേര്‍ട്ട് ഇന്നും നല്‍കിയിട്ടുണ്ട്. ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് നിരവധി പേര്‍ക്ക് സൂര്യാതപമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
kerala
വാല്‍പ്പാറ ദുരന്തം; സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിക്കണം -മുസ്ലിം ലീഗ്
അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം
മലപ്പുറം പാങ്ങ് ജി.എല്‍.പി സ്കൂളിലെ അധ്യാപകരും ഡ്രൈവറുമടക്കം 10 പേരുടെ ജീവന് കവര്‍ന്ന വാല്‍പ്പാറ ദുരന്തത്തില്‍ സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. തൃശൂര്‍ വെട്ടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ സഹായം അനുവദിക്കണം.- യോഗം ആവശ്യപ്പെട്ടു. ഈ അപകടങ്ങളില്‍ മരിച്ചവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തിലും യോഗം അനുശോചിച്ചു. മക്കയിലും മദീനയിലും സൗദി കെ.എം.സി.സി വളണ്ടിയര്‍മാര്‍ നടത്തുന്ന ഹജ്ജ് സേവനത്തെയും കേരളത്തില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓള് ഇന്ത്യ ഹാജീസ് ഹെല്പിങ് ഹാന്‍ഡ്സ് പ്രവര്‍ത്തനങ്ങളെയും യോഗം പ്രകീര്‍ത്തിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ വിശദീകരിച്ചു. നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സെക്രട്ടേറിയറ്റ് ക്ഷണിതാക്കള്‍, ജില്ല പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍, സ്ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി.എം ഉമ്മര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
-
News2 days agoവേനല്‍ച്ചൂട് കടുക്കുന്നു; തണുപ്പ് തേടി പാമ്പുകള്‍ വീടുകളിലേക്ക്
-
india2 days agoഎന്റെ ലക്ഷ്യം ഡല്‍ഹി, എനിക്ക് വേണ്ടത് അധികാരമല്ല, ഡല്‍ഹിയിലെ ബിജെപിയുടെ പൂര്‍ണ്ണ തകര്‍ച്ച; മമത ബാനര്‍ജി
-
kerala2 days agoഭാരതീയ ഋഷിപരമ്പരയിലെ നമ്മുടെ കാലത്തെ ശക്തമായ കണ്ണിയായിരുന്നു ഗുരു മുനിനാരായണ പ്രസാദ്; ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി
-
kerala2 days agoവാല്‍പ്പാറ വാഹനാപകടം; ഇരകളെ സര്‍ക്കാര്‍ പരിഗണിച്ചില്ല, ധനസഹായം മുഖ്യമന്ത്രി ഇടപെട്ട് മാറ്റിവെപ്പിച്ചു; മഞ്ഞളാംകുഴി അലി എം.എല്‍.എ
-
main stories2 days agoകമ്പം പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; രണ്ട് മരണം
-
kerala3 days agoഷഹദിന് പഠനച്ചെലവ്, നൗഷാദിന്റെ കുടുംബത്തിന് വീട്; ദുരന്തമുഖത്ത് താങ്ങായി പാണക്കാട്ടെ പ്രഖ്യാപനം
-
News2 days agoമാറ്റമില്ലാതെ സ്വര്‍ണവില
-
main stories1 day agoഇന്ത്യൻ ഫോട്ടോജേർണലിസത്തിന്റെ ഇതിഹാസം രഘു റായ് അന്തരിച്ചു; സംസ്കാരം ഇന്ന് ലോധി റോഡ് സ്മശാനത്തിൽ

