Video Stories
തുറിച്ച് നോട്ടത്തെച്ചൊല്ലിയുള്ള തർക്കം തെരുവ് യുദ്ധമായി; കുവൈത്തിൽ നാലുപേർ പൊലീസ് പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിസ്സാരകാര്യത്തെച്ചൊല്ലിയുണ്ടായ തർക്കം തെരുവ് യുദ്ധത്തിൽ കലാശിച്ചു. സുലൈബികാത്ത് സ്പോർട്സ് ക്ലബ്ബിന് പുറത്തുവെച്ച് പരസ്പരം തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് നാലംഗ സംഘങ്ങൾ തമ്മിലുള്ള വലിയ കയ്യാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ നാല് കുവൈത്തി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്ത് യുവാക്കൾ തമ്മിൽ കൂട്ടത്തല്ല് നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്ന് പെട്രോളിംഗ് സംഘം ഉടൻ സ്ഥലത്തെത്തുകയായിരുന്നു. പൊലീസെത്തിയപ്പോഴേക്കും തെരുവിൽ ഏറ്റുമുട്ടുകയായിരുന്ന യുവാക്കളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ രണ്ടുപേരുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.
സ്പോർട്സ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എതിർഭാഗത്തുണ്ടായിരുന്നവർ തങ്ങളെ തുറിച്ചുനോക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് യുവാക്കൾ പൊലീസിന് നൽകിയ പ്രാഥമിക മൊഴിയിൽ പറയുന്നു. എന്തിനാണ് ഇങ്ങനെ നോക്കുന്നതെന്ന് ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്കും പിന്നീട് പരസ്പരം കൈയേറ്റം ചെയ്യുന്നതിലേക്കും നയിക്കുകയായിരുന്നു.
Video Stories
ആര്.എസ്.എസിന്റെ അന്താരാഷ്ട്ര മുഖം മിനുക്കല്‍
ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്റെ അമേരിക്കന്‍ സന്ദര്‍ശനവും പ്രസംഗവും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
Video Stories
ഒരുക്കാം ഒരുമയുടെ ഓണസദ്യ’; കേരളത്തിലെ വീടുകളിലെ കൈപ്പുണ്യത്തിന് ആദരമൊരുക്കി സ്മാർട്ട് ബസാർ
കൊച്ചി: കേരളത്തിലെ വീടുകളിലെ തനതു സദ്യാരുചികളെയും കൈപ്പുണ്യങ്ങളെയും മുൻനിർത്തി സ്മാർട്ട് ബസാർ സംഘടിപ്പിച്ച ‘ഒരുക്കാം ഒരുമയുടെ ഓണസദ്യ’ ക്യാമ്പയിൻ സമാപിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വന്തം സിഗ്നേച്ചർ സദ്യാ വിഭവങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കി ഒരു മാസം നീണ്ടുനിന്ന ഈ മത്സരങ്ങൾ കേരളത്തിലെ തിരഞ്ഞെടുത്ത 13 സ്മാർട്ട് ബസാർ സ്റ്റോറുകളിലാണ് നടന്നത്.
ചലച്ചിത്ര താരം പൂർണിമ ഇന്ദ്രജിത്ത്, ഷെഫും കണ്ടന്റ് ക്രിയേറ്ററുമായ ആതിര എന്നിവർ നേതൃത്വം നൽകിയ ക്യാമ്പയിനിൽ 5,500-ലധികം രജിസ്ട്രേഷനുകളും 1,100-ലധികം സജീവ പങ്കാളിത്തവും രേഖപ്പെടുത്തി.
സമാപനത്തോടനുബന്ധിച്ച് കൊച്ചി സെന്റർ സ്ക്വയർ മാളിൽ നടന്ന ചടങ്ങിൽ ‘ഓണസദ്യ കുക്ക് ബുക്ക്’ പ്രകാശനം ചെയ്തു. മത്സരത്തിൽ വിജയിച്ച പ്രാദേശിക പ്രതിഭകളുടെ പേരും അവരുടെ വിഭവങ്ങളും അടയാളപ്പെടുത്തിയാണ് ഓണസദ്യ കുക്ക് ബുക്ക്’ പുറത്തിറക്കിയിരിക്കുന്നത്.
കേവലം ഒരു മത്സരത്തിനപ്പുറം, കേരളത്തിന്റെ തനത് ഭക്ഷണസംസ്കാരത്തെയും വീടുകളിലെ പാചകപ്രതിഭകളെയും ഒരുപോലെ ആദരിക്കുന്ന ഒന്നായി സ്മാർട്ട് ബസാറിന്റെ ഒരുക്കാം ഒരുമയുടെ ഓണസദ്യ പരിപാടി മാറി.
Video Stories
കനത്ത മഴ; 4, 5, 6, 10 തീയതികളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് മഴ കനത്ത പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിയിട്ടുള്ളത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം എന്നീ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
-
kerala3 days ago‘പത്തു കൊല്ലം ഭരിച്ചപ്പോള്‍ സിപിഎമ്മിന് അഹങ്കാരം കൂടി; നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഷോക്ക് ട്രീറ്റ്മെന്റ് നല്കി് – തുറന്നടിച്ച് തോമസ് ഐസക്
-
india3 days agoജാമിഅ മില്ലിയ പ്രവേശന നടപടികളിൽ സുതാര്യത ഉറപ്പാക്കണം: ഡി.എസ്.ഡബ്ല്യു ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്
-
main stories1 day agoസാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
-
Video Stories1 day agoആര്.എസ്.എസിന്റെ അന്താരാഷ്ട്ര മുഖം മിനുക്കല്‍
-
india20 hours agoവിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം
-
main stories5 hours agoടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ
-
main stories6 hours agoഎംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്
-
main stories5 hours agoസൂര്യവംശിക്ക് കടുത്ത വെല്ലുവിളി: ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് മറ്റൊരു രാജസ്ഥാൻ താരം കൂടി!

