india
ജാമിഅ മില്ലിയ പ്രവേശന നടപടികളിൽ സുതാര്യത ഉറപ്പാക്കണം: ഡി.എസ്.ഡബ്ല്യു ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്
പ്രവേശന നടപടികളിലെ ക്രമക്കേടുകൾ പരിഹരിക്കുക, ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് അർഹമായ മുൻഗണന ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.
ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിവിധ കോഴ്‌സുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശന നടപടികളിൽ അടിയന്തരമായി ഇടപെടണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡി.എസ്.ഡബ്ല്യു (Dean of Students Welfare) ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്, എൻ.എസ്.യു.ഐ, ഐസ, ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ.
പ്രവേശന നടപടികളിലെ ക്രമക്കേടുകൾ പരിഹരിക്കുക, ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് അർഹമായ മുൻഗണന ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.
**പ്രധാന ആവശ്യങ്ങൾ:**
പരീക്ഷാ കൺട്രോളർ രാജി വെക്കുക, സ്പോട്ട് അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനാക്കുക: ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന ഉറപ്പാക്കുക. കൂടുതൽ അഡ്മിഷൻ റൗണ്ടുകൾ, സ്പോട്ട് അഡ്മിഷന് മുൻപായി മുൻവർഷങ്ങളിലേതുപോലെ കുറഞ്ഞത് 3 മുതൽ 4 റൗണ്ടുകൾ വരെ സാധാരണ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുക.
ഇന്റർവ്യൂ മാർക്കുകൾ പ്രസിദ്ധീകരിക്കുക:BA LLB (H), MBA തുടങ്ങി ഇന്റർവ്യൂ അടിസ്ഥാനമാക്കിയുള്ള കോഴ്‌സുകളിൽ പ്രീ-ഇന്റർവ്യൂ, പോസ്റ്റ്-ഇന്റർവ്യൂ മാർക്കുകളും കട്ട്-ഓഫ് മാർക്കുകളും പരസ്യപ്പെടുത്തുക. സംവരണ സീറ്റുകൾ ഉറപ്പാക്കുക: J&K നിവാസികൾ, കശ്മീരി മൈഗ്രന്റ്സ്, ഭിന്നശേഷിക്കാർ (PwD) എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകളിൽ അർഹരായവർക്ക് മാത്രം പ്രവേശനം നൽകുക.
അന്തിമ വിവരങ്ങൾ വ്യക്തമാക്കുക: കോഴ്‌സുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശനത്തിന്റെ അന്തിമ മാർക്കുകളും മറ്റ് വിശദാംശങ്ങളും പ്രസിദ്ധീകരിച്ച് പൂർണ സുതാര്യത ഉറപ്പാക്കുക.
പ്രവേശന നടപടികളിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ സർവകലാശാലാ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും നീതിപൂർവമായ അവസരം ഉറപ്പാക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു.
india
വിദേശത്ത് പോയി പുരോഗമനവാദം പറയുകയും നാട്ടില് ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയും ചെയ്യുന്ന പരിപാടിയാണ് മോഹന്‍ ഭഗവതിന്റെത്: അസദുദ്ദീന്‍ ഉവൈസി
india
‘വോട്ടവകാശം തട്ടിപ്പറിക്കാന്‍ ഒത്തുകളി?’; ഉത്തരാഖണ്ഡില്‍ 6500-ഓളം മുസ്ലിം വോട്ടര്‍മാരെ പുറത്താക്കാന്‍ ബിജെപി നേതാക്കളുടെ ആസൂത്രിത നീക്കം
സംസ്ഥാനത്തെ ആകെയുള്ള 70 മണ്ഡലങ്ങളില് ഉയര്ന്ന തോതില് വോട്ടര്മാരെ ഒഴിവാക്കാന് പരാതി നല്കിയത് ഈ അഞ്ച് ബിജെപി നേതാക്കളാണെന്ന് മാധ്യമ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
india
‘മഴ നിര്‍ത്താന്‍ താന്‍ നാരങ്ങ മുറിച്ചുവെന്ന് ബിജെപി എംപി; ‘എങ്കില്‍ വിലക്കയറ്റത്തിനും ഇതേ വിദ്യ പരീക്ഷിക്കൂവെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്
കാങ്കര്‍ മണ്ഡലത്തില് നിന്നുള്ള എംപിയാണ് വേദിയിലിരുന്ന് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.
ശക്തമായ മഴ നിര്ത്താന് നാരങ്ങ മുറിക്കുകയും പ്രാര്ഥിക്കുകയും ചെയ്‌തെന്ന ഛത്തീസ്ഗഢില് നിന്നുള്ള ബിജെപി എംപി ഭോജ്രാജ് നാഗിന്റെ പരാമര്ശം വലിയ വിവാദത്തില്. കാങ്കര് മണ്ഡലത്തില് നിന്നുള്ള എംപിയാണ് വേദിയിലിരുന്ന് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.
ഓഗസ്റ്റ് 25-ന് ദൗണ്ടിലോഹറയില് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു എംപിയുടെ ഈ പരാമര്ശം. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പങ്കെടുത്ത ‘മഹ്താരി വന്ദന്‘ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് മഴ ഒഴിവാക്കാനായി താന് നാരങ്ങ മുറിച്ച കാര്യം എംപി വ്യക്തമാക്കിയത്.
പരിപാടി നടക്കുന്നതിന് മുന്പ് പ്രോട്ടോക്കോള് സംഘം അര്ധരാത്രിയില് എത്തിയപ്പോഴും പ്രതികൂല കാലാവസ്ഥയായിരുന്നു. തുടര്ന്ന് ചടങ് തടസ്സമില്ലാതെ നടക്കാന് ബുദ്ധദേവിനോടും മഹാദേവിനോടും പ്രാര്ഥിച്ച ശേഷം നാരങ്ങ മുറിക്കുകയായിരുന്നു. അതോടെ മഴ നിലച്ചുവെന്നും പരിപാടി ഭംഗിയായി പൂര്ത്തിയായതിനാല് ഇനി എത്ര വേണമെങ്കിലും മഴ പെയ്യാമെന്നും ഭോജ്രാജ് നാഗ് കൂട്ടിച്ചേര്ത്തു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉള്പ്പെടെയുള്ള നേതാക്കള് ഇത് കേട്ട് ചിരിക്കുകയായിരുന്നു.
എംപിയുടെ വിചിത്ര അവകാശവാദത്തിനെതിരെ ശക്തമായ പരിഹാസവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. നാരങ്ങ മുറിച്ച് മഴ നിര്ത്താന് കഴിയുമെങ്കില് രാജ്യത്തെ വിലക്കയറ്റവും പഞ്ചസാരയുടെ വിലയും കുറയ്ക്കാന് അതേ വിദ്യ തന്നെയൊന്ന് പരീക്ഷിക്കണമെന്ന് ഛത്തീസ്ഗഢ് കോണ്ഗ്രസ് അധ്യക്ഷന് ദീപക് ബൈജ് പരിഹസിച്ചു. ബിജെപി ജനങ്ങള്ക്കിടയില് അന്ധവിശ്വാസവും വ്യാജവിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും കോണ്ഗ്രസ് ആരോപിച്ചു.
എംപിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായതോടെ പെട്രോള് വിലയും വൈദ്യുതി ബില്ലും കുറയ്ക്കാന് ഈ നാരങ്ങ പ്രയോഗം നടത്തിയാല് കൊള്ളാമെന്ന രീതിയില് ജനങ്ങളും പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും സര്ക്കാര് ഉദ്യോഗസ്ഥര്ക്കെതിരെ നാരങ്ങ മുറിക്കലും മന്ത്രവാദവും പരാമര്ശിച്ച് വിവാദത്തിലായ നേതാവാണ് ഭോജ്രാജ് നാഗ്.
-
local2 days agoമുസ്ലിം സര്‍വ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
-
india2 days agoവിദേശത്ത് പോയി പുരോഗമനവാദം പറയുകയും നാട്ടില് ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയും ചെയ്യുന്ന പരിപാടിയാണ് മോഹന്‍ ഭഗവതിന്റെത്: അസദുദ്ദീന്‍ ഉവൈസി
-
More2 days agoഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്: യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍
-
kerala1 day agoകോഴിക്കോട് അബൂബക്കറിന്റെ വേര്‍പാട് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിന് തീരാനഷ്ടം; മുഖ്യമന്ത്രി വി.ഡി സതീശന്
-
kerala1 day ago38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് : വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും
-
kerala6 hours agoകഴിഞ്ഞ പത്ത് വര്‍ഷം കാണാത്ത സംഘടനകളാണ് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരുക്കുന്നത്, 100 ദിവസമല്ലെ ആയുള്ളൂ വിദ്യാര്‍ത്ഥികളെ എന്തിനാണ് ഇളക്കിവിടുന്നത്, അവരുടെ ഏത് അവകാശമാണ് ഹനിക്കപ്പെട്ടത്: രമേശ് ചെന്നിത്തല

