News
ഇന്ത്യക്ക് അഫ്ഗാൻ പേടി; ഭയം കൊണ്ടാണ് കരുത്തുറ്റ ടീമിനെ തിരഞ്ഞെടുത്തത്’: അഫ്ഗാനിസ്ഥാൻ പരമ്പരയിൽ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ നായകൻ
അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ സെലക്ടർമാരുടെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും 1983 ലോകകപ്പ് ജേതാവുമായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. അഫ്ഗാനിസ്ഥാനെതിരെ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിന് പകരം ഇന്ത്യ പൂർണ്ണ ശക്തിയുള്ള ഒരു ടീമിനെ തിരഞ്ഞെടുത്തത് ഭയം കൊണ്ടാണെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം.
ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖർ ഇടംനേടിയിട്ടുണ്ട്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള ഒരു ഡ്രസ് റിഹേഴ്‌സലായാണ് ഈ പരമ്പര വിലയിരുത്തപ്പെടുന്നത്.
സെലക്ടർമാരുടെ തീരുമാനം തെറ്റെന്ന് ശ്രീകാന്ത്
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് ശ്രീകാന്ത് സെലക്ടറുടെ തിരഞ്ഞെടുപ്പ് രീതിയെ ചോദ്യം ചെയ്തത്. അയർലൻഡിനോടും ഇംഗ്ലണ്ടിനോടും പരമ്പര തോറ്റതിന്റെ ആഘാതത്തിലാണ് സെലക്ടർമാർ ഇപ്പോൾ യാതൊരു റിസ്കും എടുക്കാൻ തയ്യാറാകാത്തതെന്ന് അദ്ദേഹം പറഞ്ഞു.
“അയർലൻഡിലും ഇംഗ്ലണ്ടിലും പരമ്പര തോറ്റതിന് ശേഷം, സെലക്ടർമാർ ഒരു അവസരം പോലും എടുക്കേണ്ടെന്ന് തീരുമാനിച്ചു, അഫ്ഗാനിസ്ഥാനെതിരെ പൂർണ്ണ ശക്തിയുള്ള ഒരു ടീമിനെ തിരഞ്ഞെടുത്തു. അവർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്, പക്ഷേ ഇത് ഒരു തെറ്റാണ്. അഫ്ഗാനിസ്ഥാൻ പോലുള്ള ടീമുകൾക്കെതിരെയാണ് നിങ്ങൾ യുവാക്കളെ പരീക്ഷിക്കേണ്ടത്. പകരം, ഭയം കൊണ്ടാണ് നിങ്ങൾ ഒരു ഫുൾ-സ്ട്രെങ്ത് ടീമിനെ തിരഞ്ഞെടുത്തത്,” ശ്രീകാന്ത് പറഞ്ഞു.
അടുത്തിടെ അയർലൻഡിനെതിരെ 2-0നും, ഇംഗ്ലണ്ടിനെതിരെ 4-0നും ടി-20 പരമ്പര തോൽവികൾ വഴങ്ങിയ ഇന്ത്യ, സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര 3-0ത്തിന് തൂത്തുവാരിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് തിരഞ്ഞെടുത്ത അതേ ശൈലി തന്നെയാണ് അഫ്ഗാനിസ്ഥാൻ പരമ്പരയിലും സെലക്ടർമാർ ആവർത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താരങ്ങളുടെ ഫിറ്റ്നസിനെച്ചൊല്ലി ആശങ്ക
ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില കളിക്കാരുടെ മാച്ച്-ഫിറ്റ്നസിനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഹർഷിത് റാണ എന്നിവരുടെ ഫിറ്റ്നസിലാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്.
“ഈ നാലുപേരും മാച്ച്-ഫിറ്റ്നസ് തെളിയിച്ചിട്ടില്ല. അപ്പോൾ എന്തിന്റെ അടിസ്ഥാനത്തിലാണ് അവർ ടീമിൽ ഇടംനേടിയത്? ബെംഗളൂരു സി.ഒ.ഇയിൽ (COE) ഫിറ്റ്നസ് തെളിയിച്ചതുകൊണ്ട് മാത്രം നിങ്ങൾ മാച്ച്-ഫിറ്റ്നസാണോ? അങ്ങനെയാണ് ഹർഷിത് റാണ ഇംഗ്ലണ്ടിലേക്ക് പോയത്, പിന്നെ അദ്ദേഹത്തിന് അവിടെ എന്ത് സംഭവിച്ചു? അതിനാൽ പ്രാക്ടീസ് മത്സരങ്ങളിലെ മാച്ച്-ഫിറ്റ്നസ് വളരെ പ്രധാനമാണ്,” ശ്രീകാന്ത് കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.
crime
തറവാട് വീടിനുവേണ്ടി ക്രൂരത; ഇളയ സഹോദരനെ തല്ലിക്കൊന്ന് ജ്യേഷ്‌ഠനും കുടുംബവും
ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ കുടുംബവക വീടും സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 60കാരനായ വ്യക്തിയെ മൂത്ത സഹോദരനും കുടുംബവും ചേർന്ന് തല്ലിക്കൊന്നു. ചിത്രകൂട് ജില്ലയിലെ ഭാരതികു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭർത്തൗൾ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ശിവപ്രകാശ് വിശ്വകർമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്ത സഹോദരനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ
ശിവപ്രകാശ് വിശ്വകർമയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം തറവാട്ടു വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് വിവാഹിതരായ മൂന്ന് പെൺമക്കളാണുള്ളത്. ശിവപ്രകാശിന്റെ പേരിൽ തറവാട്ടു വീടിന് പുറമെ ഏകദേശം 12 ഏക്കർ ഭൂമിയുമുണ്ടായിരുന്നു. എന്നാൽ ഈ സ്വത്തുക്കളും വീടും കൈയടക്കാൻ മൂത്ത സഹോദരനായ ബോധിലാലും കുടുംബവും പദ്ധതിയിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ശിവപ്രകാശ് തറവാട്ടു വീട് ഒഴിഞ്ഞുനൽകി താൻ വാങ്ങിയ മറ്റെതെങ്കിലും സ്ഥലത്തേക്ക് മാറിത്താമസിക്കണമെന്ന് ബോധിലാൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
വടിയും കല്ലും ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണം
സംഭവദിവസം പുറത്തുപോയി മിവന്ന ശിവപ്രകാശ് വീട് വൃത്തിയാക്കിക്കൊണ്ടിരിക്കവെയാണ് ആക്രമണമുണ്ടായത്. ജ്യേഷ്‌ഠൻ ബോധിലാലും ഭാര്യയും മകനും ചേർന്ന് അദ്ദേഹത്തെ മുറിയിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി വടികൊണ്ട് തലയിലും ശരീരത്തിലും മാറിമാറി അടിക്കുകയായിരുന്നു. തുടർന്ന് തലയിലും മുഖത്തും വലിയ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.
ഉടൻതന്നെ പൊലീസ് എത്തി ശിവപ്രകാശിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
പോസ്റ്റ്‌മോർട്ടത്തിനു ശേഷമുള്ള പ്രതിഷേധവും അറസ്റ്റും
കൊലപാതകത്തിൽ പ്രതികളായ ബോധിലാൽ, ഭാര്യ ഛത്തീസൻ എന്ന അമൃത, മകൻ ഗുലാബ് എന്നിവർക്കെതിരെ മരിച്ചയാളുടെ മകൾ സംഗീത ദേവി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പ്രധാന റോഡിൽ വെച്ച് ഉപരോധ സമരം നടത്തി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയും, മുഖ്യപ്രതിയായ ബോധിലാലിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ മകനുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ തന്നെ സഹോദരനെ കൊലപ്പെടുത്തിയ സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
india
വിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്‌കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം
വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാന്‍ തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളില്‍ കൂടുതല്‍ സ്‌കൂളുകള്‍ ആരംഭിക്കാന്‍ വിദ്യാഭാരതിയോട് ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ടെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു നേതാവ്’ എന്ന മുദ്രാവാക്യം വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കണമെന്ന നിലപാട് അദ്ദേഹം മുന്നോട്ടുവെച്ചു. വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാന്‍ തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. വന്ദേമാതരം ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക മാത്രം പോരാ, ചുണ്ടുകള്‍ ചലിപ്പിച്ച് വന്ദേമാതരം മുഴുവനായി പാടണമെന്നും സുവേന്ദു അധികാരി നിര്‍ദേശിച്ചു.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പിനായിരിക്കെ, ആലിയ സര്‍വകലാശാലയുടെ ഭരണനിര്‍വഹണം മാത്രം ന്യൂനപക്ഷകാര്യ വകുപ്പിന് കീഴില്‍ തുടരുന്നത് അനുവദിക്കില്ലെന്നും ഇത് മാറ്റുമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.
main stories
സാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി. ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടെക്കോണ്‍ 26ന്റെ ഭാഗമായി കാക്കനാട് കിന്‍ഫ്രയില്‍ എഐ സ്മാര്‍ട്ട് വില്ലേജ് സെമിനാറും പാനല്‍ ഡിസ്‌കഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നവേഷന്‍ മേഖലയിലെ പ്രതിഭകള്‍ക്ക് സര്‍ക്കാര്‍ സാങ്കേതിക സഹായം നല്‍കും. പുതിയ ഇന്നവേഷന്‍സ് മികച്ചതെങ്കില്‍ മാര്‍ക്കറ്റില്‍ ഇറക്കാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് പുറം തിരിഞ്ഞു നില്‍ക്കേണ്ട കാലമല്ലെന്നും എഐ സാങ്കേതിക വിദ്യയിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറേണ്ട കാലമാണിതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വിവര സാങ്കേതിക വിദ്യയോടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടും വിദ്യാര്‍ത്ഥികളും പുതിയ തലമുറയും കാണിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ ആത്മവിശ്വാസം കേരളത്തിന് ആവശ്യമാണ്. ഈ ആത്മവിശ്വാസത്തിലാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. വ്യവസായ രംഗത്തും വിദ്യാഭ്യാസ രംഗത്തും ടെക്‌നോളജി വലിയ മാറ്റങ്ങള്‍ വരുത്തി. പുതിയ തലമുറയില്‍ നിന്നുള്ള ഇന്നവേഷന്‍സ് കൂടുതല്‍ കരുത്തും ഉണര്‍വും നല്‍കും.
സംസ്ഥാനം കുതിച്ചു ചാട്ടത്തിന്റെ പാതയിലാണ്. സെമികണ്ടക്ടര്‍ രംഗത്ത് കേരളം ഏറെ മുന്നോട്ട് പോയി. ഇടക്കാലത്ത് നാം ഒട്ടേറെ പിന്നിലായിരുന്നു. എന്നാല്‍, ഇന്ന് ഏറെ മാറ്റം വന്നു. മിടുക്കരായ കുട്ടികളില്‍ കേരളത്തിന്റെ ഭാവിയെ സര്‍ക്കാര്‍ കാണുന്നു. കഴിഞ്ഞ കാലങ്ങള്‍ പോലയല്ല. ഇതു നമ്മുടെ കാലമാണ്. പുതിയ കുട്ടികളുടെ കാലമാണ്. അവര്‍ സ്വപ്‌നങ്ങള്‍ കാണട്ടെ. അവര്‍ക്കൊപ്പം സര്‍ക്കാര്‍ എന്നും കൂടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാഗത സംഘം ചെയര്‍മാനും ഫിഷറീസ് സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ വി.ഇ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ടെക്‌ഫെഡ് സംസ്ഥാന ചെയര്‍മാന്‍ ജലീല്‍ കാടാമ്പുഴ സ്വാഗതം പറഞ്ഞു. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഡോ. സിയാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ എ.വി നബീല്‍, സംഘാടക സമിതി ഭാരവാഹികളായ അസ്‌ലം വി കെ, സികെ ഷാമിര്‍, അനസ് ചേരുമ്മൂടന്‍, പി.എ മുഹമ്മദ് സാഹിര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എന്‍.വി.സി അഹമ്മദ്, സ്വാഗത സംഘം കണ്‍വീനര്‍ അഷറഫ് മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്നും നാളെയുമായി നടക്കുന്ന വിവിധ സെക്ഷനുകളില്‍ മന്ത്രി എന്‍. ഷംസുദ്ദീന്‍, എംപി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, ഹൈബി ഈഡന്‍, എംഎല്‍എ മാരായ പി. കെ നവാസ്, മുഹമ്മദ് ഷിയാസ്, രമേശ് പിഷാരടി പങ്കെടുക്കും.
-
kerala3 days ago‘പത്തു കൊല്ലം ഭരിച്ചപ്പോള്‍ സിപിഎമ്മിന് അഹങ്കാരം കൂടി; നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഷോക്ക് ട്രീറ്റ്മെന്റ് നല്കി് – തുറന്നടിച്ച് തോമസ് ഐസക്
-
india3 days agoജാമിഅ മില്ലിയ പ്രവേശന നടപടികളിൽ സുതാര്യത ഉറപ്പാക്കണം: ഡി.എസ്.ഡബ്ല്യു ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്
-
main stories1 day agoസാങ്കേതിക പ്രതിഭകളെ സര്‍ക്കാര്‍ കൈവിടില്ല: കുഞ്ഞാലിക്കുട്ടി
-
Video Stories1 day agoആര്‍.എസ്.എസിന്റെ അന്താരാഷ്ട്ര മുഖം മിനുക്കല്‍
-
india19 hours agoവിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്‌കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം
-
main stories4 hours agoടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ
-
main stories5 hours agoഎംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്
-
main stories3 hours agoസൂര്യവംശിക്ക് കടുത്ത വെല്ലുവിളി: ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് മറ്റൊരു രാജസ്ഥാൻ താരം കൂടി!

