Connect with us

india

ജെഎൻയുവിൽ പത്ത് വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി നൽകി; അധ്യാപകനെതിരെ ആഭ്യന്തര സമിതിയുടെ അന്വേഷണം

Published

on

ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) അധ്യാപകനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണം. പത്ത് വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) പരാതി നൽകിയിരിക്കുന്നത്. ഒരു മാസം മുൻപ് ലഭിച്ച പരാതികളിൽ സമിതി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്യാമ്പസിൽ താമസിക്കുന്ന അധ്യാപകൻ വിവിധ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികളെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുകയും, അവിടെവെച്ച് ലൈംഗിക താൽപര്യത്തോടെ മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പ്രധാന പരാതി. കൂടാതെ, ക്ലാസുകൾക്കിടയിലും അധ്യാപകൻ അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയതായും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. വിഷയത്തിൽ ആദ്യ പരാതി പുറത്തുവന്നതിന് പിന്നാലെ, സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള സീനിയർ വിദ്യാർത്ഥികളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ആരോപണവിധേനായ അധ്യാപകൻ പ്രതികരിച്ചു. ഇത്തരം പരാതികളും വിഷയങ്ങളും ഐ.സി.സിയാണ് നിയമപരമായി കൈകാര്യം ചെയ്യുന്നതെന്നും താൻ ആ സമിതിയുടെ ഭാഗമല്ലെന്നും ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

india

വായ്പ കിട്ടാൻ ആസ്തിക്കണക്ക് പെരുപ്പിച്ചു; പാപ്പർ കേസിൽ ‘രക്ഷപ്പെട്ട’ ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് എതിരെ സിബിഐ കേസ്

Published

on

വായ്പ ലഭിക്കുന്നതിനായി ആസ്തിമൂല്യം പെരുപ്പിച്ച് കാണിച്ചെന്ന പരാതിയിൽ സീ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമാ‌യ സുഭാഷ് ചന്ദ്രയ്ക്കെതിരെ സിബിഐ കേസെടുത്തു. വായ്പകൾ തിരിച്ചടയ്ക്കാതെ 1,322 കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയെന്നുകാട്ടി എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (എൽഐസിഎച്ച്എഫ്എൽ) ആണ് പരാതി നൽകിയത്.

സുഭാഷ് ചന്ദ്ര നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 2 വായ്പകളിലായി 980 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വായ്പ 500 കോടിയുടേതും മറ്റൊന്ന് 480 കോടിയുടേതുമായിരുന്നു. 2018 മാർച്ച് 28നു നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റിൽ 59,000 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേവർഷം ജൂലൈയിൽ നൽകിയ മറ്റൊരു സർട്ടിഫിക്കറ്റിൽ ഇത് 40,562 കോടി രൂപയായിരുന്നു. 2 വായ്പകളുടെയും തിരിച്ചടവ് മുടങ്ങി.

പിന്നീട് പാപ്പരത്ത നിയമം അനുസരിച്ചുള്ള നടപടികൾക്കിടെ എൽഐസിഎച്ച്എഫ്എലിനു നൽകിയ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന ആസ്തിമൂല്യം തനിക്കില്ലെന്നു സുഭാഷ് ചന്ദ്ര സമ്മതിച്ചു. 2024ൽ ആസ്തിമൂല്യം 31.79 കോടിയായിരുന്നുവെന്നും 2017–18 ൽ 40,000 കോടി രൂപയിൽ താഴെയായിരുന്നുവെന്നുമാണ് അദ്ദേഹം അറിയിച്ചത്.

Continue Reading

crime

തറവാട് വീടിനുവേണ്ടി ക്രൂരത; ഇളയ സഹോദരനെ തല്ലിക്കൊന്ന് ജ്യേഷ്‌ഠനും കുടുംബവും

Published

on

By

ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ കുടുംബവക വീടും സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 60കാരനായ വ്യക്തിയെ മൂത്ത സഹോദരനും കുടുംബവും ചേർന്ന് തല്ലിക്കൊന്നു. ചിത്രകൂട് ജില്ലയിലെ ഭാരതികു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭർത്തൗൾ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ശിവപ്രകാശ് വിശ്വകർമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്ത സഹോദരനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ

ശിവപ്രകാശ് വിശ്വകർമയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം തറവാട്ടു വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് വിവാഹിതരായ മൂന്ന് പെൺമക്കളാണുള്ളത്. ശിവപ്രകാശിന്റെ പേരിൽ തറവാട്ടു വീടിന് പുറമെ ഏകദേശം 12 ഏക്കർ ഭൂമിയുമുണ്ടായിരുന്നു. എന്നാൽ ഈ സ്വത്തുക്കളും വീടും കൈയടക്കാൻ മൂത്ത സഹോദരനായ ബോധിലാലും കുടുംബവും പദ്ധതിയിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ശിവപ്രകാശ് തറവാട്ടു വീട് ഒഴിഞ്ഞുനൽകി താൻ വാങ്ങിയ മറ്റെതെങ്കിലും സ്ഥലത്തേക്ക് മാറിത്താമസിക്കണമെന്ന് ബോധിലാൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

വ‌ടിയും കല്ലും ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണം

Advertisement

സംഭവദിവസം പുറത്തുപോയി മിവന്ന ശിവപ്രകാശ് വീട് വൃത്തിയാക്കിക്കൊണ്ടിരിക്കവെയാണ് ആക്രമണമുണ്ടായത്. ജ്യേഷ്‌ഠൻ ബോധിലാലും ഭാര്യയും മകനും ചേർന്ന് അദ്ദേഹത്തെ മുറിയിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി വടികൊണ്ട് തലയിലും ശരീരത്തിലും മാറിമാറി അടിക്കുകയായിരുന്നു. തുടർന്ന് തലയിലും മുഖത്തും വലിയ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.

ഉടൻതന്നെ പൊലീസ് എത്തി ശിവപ്രകാശിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

പോസ്റ്റ്‌മോർട്ടത്തിനു ശേഷമുള്ള പ്രതിഷേധവും അറസ്റ്റും

കൊലപാതകത്തിൽ പ്രതികളായ ബോധിലാൽ, ഭാര്യ ഛത്തീസൻ എന്ന അമൃത, മകൻ ഗുലാബ് എന്നിവർക്കെതിരെ മരിച്ചയാളുടെ മകൾ സംഗീത ദേവി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പ്രധാന റോഡിൽ വെച്ച് ഉപരോധ സമരം നടത്തി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Advertisement

പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയും, മുഖ്യപ്രതിയായ ബോധിലാലിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ മകനുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ തന്നെ സഹോദരനെ കൊലപ്പെടുത്തിയ സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Continue Reading

india

വിദ്യാഭ്യാസത്തിലും വര്‍ഗീയ വിഷം കലര്‍ത്താന്‍ സുവേന്ദു; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 1000 സ്‌കൂളുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനം

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാന്‍ തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ കീഴില്‍ 1000 പുതിയ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് സുവേന്ദു അധികാരി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്‌കൂളുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. വിദ്യാഭാരതിയുടെ 74-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഈ നിര്‍ണായക പ്രഖ്യാപനം.

മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളില്‍ കൂടുതല്‍ സ്‌കൂളുകള്‍ ആരംഭിക്കാന്‍ വിദ്യാഭാരതിയോട് ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ടെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു നേതാവ്’ എന്ന മുദ്രാവാക്യം വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കണമെന്ന നിലപാട് അദ്ദേഹം മുന്നോട്ടുവെച്ചു. വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കാന്‍ തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. വന്ദേമാതരം ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക മാത്രം പോരാ, ചുണ്ടുകള്‍ ചലിപ്പിച്ച് വന്ദേമാതരം മുഴുവനായി പാടണമെന്നും സുവേന്ദു അധികാരി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പിനായിരിക്കെ, ആലിയ സര്‍വകലാശാലയുടെ ഭരണനിര്‍വഹണം മാത്രം ന്യൂനപക്ഷകാര്യ വകുപ്പിന് കീഴില്‍ തുടരുന്നത് അനുവദിക്കില്ലെന്നും ഇത് മാറ്റുമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending