Connect with us

More

2017-ല്‍ ജിയോ വിപണിയുടെ രണ്ട് ശതമാനം പിടിക്കില്ല; പക്ഷേ, മറ്റ് കമ്പനികള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കും

Published

on

റിലയന്‍സ് ജിയോ 2017-ല്‍ ഇന്ത്യന്‍ ടെലികോം വിപണിയിലെ രണ്ടു ശതമാനം വരുമാനം നേടില്ലെന്ന് പ്രവചനം. ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ച് ആണ് മുകേഷ് അംബാനിയുടെ ‘ജിയോ’ അടുത്ത വര്‍ഷം രണ്ട് ശതമാനത്തില്‍ താഴെ മാത്രം വരുമാനമേ നേടൂ എന്ന് പ്രവചിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ വിപണിയുടെ സിംഹഭാഗം കൈയാളുന്ന എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവക്ക് തിരിച്ചടിയേല്‍പ്പിക്കാന്‍ ജിയോക്കാവും. നിലവില്‍ ഈ മൂന്നു കമ്പനികളും കൂടി കൈയടക്കി വെച്ചിരിക്കുന്ന 84 ശതമാനം വരുമാനം 79 ശതമാനമായി കുറയും. മാത്രമല്ല, ഇന്റര്‍നെറ്റ് ഡേറ്റ വിലകുറച്ച് നല്‍കുന്നതിലൂടെ ഈ രംഗത്ത് ശക്തമായ മത്സരം സൃഷ്ടിക്കാനും ജിയോക്ക് കഴിയും – ഫിച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സേവനങ്ങളുടെ വില ജിയോ കുറക്കുകയും വിവിധ മേഖലകളില്‍ സൗജന്യ സേവനങ്ങള്‍ നല്‍കിത്തുടങ്ങുകയും ചെയ്യുന്നതോടെ മറ്റ് കമ്പനികളും ആ വഴിക്ക് ചിന്തിക്കേണ്ടി വരും. അതോടെ, വരുമാനത്തില്‍ കുറവുണ്ടാകും. ഏതായാലും 2017 ഇന്ത്യന്‍ മൊബൈല്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഒരു വര്‍ഷമായിരിക്കുമെന്നാണ് ഫിച്ച് ചൂണ്ടിക്കാട്ടുന്നത്.

ambani jio

“പന്തയമല്ല ഈ കളി”

നിലവില്‍ പ്രമോഷന്റെ ഭാഗമായി ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ ജിയോ സൗജന്യമായാണ് നല്‍കുന്നത്. 2017 ജനുവരി മുതലായിരിക്കും വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ഒന്നര ലക്ഷം കോടിയാണ് ഇതിനകം ജിയോക്കു വേണ്ടി റിലയന്‍സ് ചെലവിട്ടത്. 2020-ഓടെ ഒരു ലക്ഷം കോടി കൂടി കളത്തിലിറക്കും. വന്‍ തുകയെറിഞ്ഞുള്ള ഈ കളി വെറും പന്തയമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും മുകേഷ് അംബാനി ഈയിടെ വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും ബസ് ഡ്രൈവർ‌ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെയാണ് പരാതി. ഏപ്രിൽ 27നു കെഎസ്ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27നു രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്എച്ച്ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്ന് യദു പരാതിയിൽ പറയുന്നു.

Continue Reading

kerala

സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനില്‍ക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക പരിശീലനം, വിവിധ സെലക്ഷൻ ട്രയല്‍സ് എന്നിവയ്‌ക്കും നിയന്ത്രണം ബാധകമാണ്.

കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടാൻ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

india

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; സുപ്രിംകോടതിയിൽ ഹരജി

Published

on

കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്. അപൂർവ അവസരങ്ങളിൽ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending