Video Stories
റാണാ അയ്യൂബിനെ പങ്കെടുപ്പിക്കരുതെന്ന് ഇന്ത്യന്‍ എംബസി; കലാം ജന്മദിന ചടങ്ങ് നിര്‍ത്തിവെച്ചു

അശ്റഫ് തൂണേരി/ദോഹ:
പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷണാത്മക രചന നിര്‍വ്വഹിച്ച എഴുത്തുകാരിയുമായ റാണാ അയ്യൂബിനെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട് (ഐ എ ബി) നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് ഐ സി സി അശോകാഹാളില്‍ ചേരേണ്ടിയിരുന്ന ഡോ. എ പി ജെ അബ്ദുല്‍കലാം എണ്‍പത്തിയഞ്ചാമത് ജന്മദിനാചരണ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു അവര്‍. പക്ഷെ റാണയെ പങ്കെടുപ്പിക്കാതെ ചടങ്ങ് നടത്തണമെന്ന് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് ഉദ്ദേനിയ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഭാരവാഹികളെ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് റാണാ അയ്യൂബില്ലാതെ പരിപാടി നടത്തേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു. ഇന്ത്യന്‍ നേതാക്കളെ അധിക്ഷേപിച്ചു എന്ന കാരണം പറഞ്ഞാണ് റാണയെ പങ്കെടുപ്പിച്ചു പരിപാടി നടത്തരുതെന്ന് നിര്‍ദേശം ലഭിച്ചതെന്ന് ഒരു ഐസിസി മാനേജിങ് കമ്മിറ്റി അംഗം ‘മിഡിലീസ്റ്റ് ചന്ദ്രിക’യോട് പറഞ്ഞു. ഇക്കാര്യം ഇ-മെയില്‍ മുഖേന രേഖാമൂലം അറിയിക്കണമെന്ന് ഐ സി സി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും എംബസി പ്രതിനിധി നിരസിക്കുകയായിരുന്നുവത്രെ.
ദിവസങ്ങള്‍ക്ക് മുമ്പേ അബൂഹമൂറിലെ ഐ സി സി അശോകാഹാള്‍ ബുക് ചെയ്ത് പ്രചാരണ പരിപാടികളുമായി ഐ എ ബി മുന്നോട്ടുപോയിരുന്നു. മാത്രമല്ല വിവിധ സാമൂഹ്യ മാധ്യമങ്ങളിലും പരിപാടിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. ചടങ്ങിന്റെ പോസ്റ്റര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ റാണ അയ്യൂബും പോസ്റ്റ് ചെയ്യുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരയാവരാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി നേതാവ് അമിത് ഷായുമെന്ന് ഗുജറാത്തിലെ വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ തന്റെ പുസ്തകത്തില്‍ റാണാ വ്യക്തമാക്കുന്നുണ്ട്. ഇതാവാം ചടങ്ങില്‍ നിന്ന് അവരെ വിലക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഒക്ടോബര്‍ 21 വെള്ളിയാഴ്ച യു എ ഇയില്‍ നടന്ന ചടങ്ങില്‍ റാണാ അയ്യൂബ് പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.
ഗുജറാത്തിലെ വംശഹത്യയുടെ നേരുകള്‍ അന്വേഷണാത്മകമായി വെളിപ്പെടുത്തുന്ന ‘ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്’ എന്ന റാണയുടെ രചന പരിപാടിയില്‍ പ്രകാശിപ്പിക്കുകയും ചെയ്തു. ഷാര്‍ജ ഹോളിഡേ ഇന്‍ര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ കാഷിഫുല്‍ ഹുദ, ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അശോക് ചൗധരി എന്നിവരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തതായി സംഘാടകരായ അലീഗഢ് മുസ്ലിം സര്‍വ്വകലാശാല അലുംനി അറിയിച്ചു. ഗള്‍ഫിലെ മറ്റൊരു രാജ്യത്തുമില്ലാത്ത വിധം ഖത്തറില്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്നുണ്ടായ ഇത്തരമൊരു വിലക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു.
പക്ഷെ തങ്ങള്‍ ചടങ്ങ് നിര്‍ത്തിവെച്ചതിന്റെ കാരണം പറയാനാവില്ലെന്നായിരുന്നു ഇന്ത്യന്‍ അസോസിയേഷന് ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട് പ്രസിഡന്റ് സജാദ് ആലം ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യോടുള്ള പ്രതികരണം. ദോഹയിലെത്തിയ റാണാ അയ്യൂബിന്റെ പ്രത്യേക അഭിമുഖം ഒക്ടോബര്‍ 23-ന് ഉച്ചയ്ക്ക് അല്‍ജസീറാ ചാനല്‍ സംപ്രേഷണം ചെയ്തു. ലൈവ് അഭിമുഖത്തിനിടെ തനിക്ക് വ്യക്തിപരമായും മാധ്യമപ്രവര്‍ത്തകയെന്ന നിലയിലും ഭീഷണിയും നിരോധവും തുടരുന്നുണ്ടെന്നും ഏറ്റവും ഒടുവില്‍ ഖത്തറില്‍ വിലക്കുണ്ടായെന്നും അവര്‍ തുറന്നടിച്ചു.
”ഇന്ത്യയില്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും അധികാരികളുമെല്ലാം തന്നെ അവഗണിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി എന്റെ ഫോണ്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറേക്കാലമായി സ്ഥിരവരുമാനമോ ജോലിയോ ഇല്ലാത്ത എന്നോട് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ളവര്‍ വിളിച്ചുചോദിക്കുന്നത് എത്ര പണം ബാങ്കിലുണ്ടെന്നാണ്. മോദി ഭരണകൂടം തന്നെ നിരന്തരം വേട്ടയാടുകയാണ്. ഇപ്പോള്‍ ഖത്തറിലും അത് സംഭവിച്ചു. ഞാന്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് ഇന്ത്യന്‍ എംബസി ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയുണ്ടായി.’
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
film16 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി